സമാന്ത അമേരിക്കയിൽ പോയത് ചർമ്മ ചികിത്സയ്ക്ക് അല്ല, പിന്നെ എന്തിനെന്ന ചോദ്യത്തിനുള്ള ഉത്തരം ഇതാ!!!

തെന്നിന്ത്യൻ സൂപ്പർ നായിക സാമന്ത റുത്ത് പ്രഭു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുകയാണ് താരത്തിന് ചർമ്മ രോഗമാണന്നും അതിന്‌റെ ചികിത്സയ്ക്കായാണ് അമേരിക്കയിൽ പോയിരിക്കുന്നത് അല്ല വീണ്ടു വിവാഹിതയാവാൻ പോയതാമെന്നുമൊക്കെയായി റൂമറുകളുടെ…

തെന്നിന്ത്യൻ സൂപ്പർ നായിക സാമന്ത റുത്ത് പ്രഭു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുകയാണ് താരത്തിന് ചർമ്മ രോഗമാണന്നും അതിന്‌റെ ചികിത്സയ്ക്കായാണ് അമേരിക്കയിൽ പോയിരിക്കുന്നത് അല്ല വീണ്ടു വിവാഹിതയാവാൻ പോയതാമെന്നുമൊക്കെയായി റൂമറുകളുടെ ഘോഷയാത്രയാണ് സോഷ്യൽ മീഡിയയിൽ.

ഒടുവിൽ സഹികെട്ട് സാമതന്തയുടെ മനേജർ ഈ ഗോസിപ്പുകളൊന്നും തന്നെ സത്യമല്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ്. എന്തിനാണ് സാമന്ത അമേരിക്കയിൽ പോയിരിക്കുന്നത് എന്നതിന് താരവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത് ഇങ്ങനെയാണ് പുതിയ വെബ് സീരിസായ സിറ്റാഡലിന്റെ പരിശീലനത്തിനായാണ് സാമന്ത യുഎസിലേക്ക് പറന്നത്. റൂസോ ബ്രദേഴ്‌സ് പരമ്പരയുടെ ഇന്തയൻ പതിപ്പിൽ അഭിനയിക്കുന്നതിനായി തീവ്രമായ ശാരീരിക പരിശീലനത്തിലാണ് താരം.

തന്റെ പുതിയ കഥാപാത്രത്തിനായി പുതിയ ലുക്കിലെത്താൽ തീവ്രമായ പരിശീലനത്തിലാണ് താരം.വളരെ കർശനമായ ഡയറ്റും ഫിറ്റ്‌നസുമാണ് സാമന്ത ഫോളോ ചെയ്യുന്നത്. ദി ഫാമിലി മാൻ സീരിസിന്റെ സംവിധായകരായ രാജുംഡികെയും ചേർന്നാണ് സിറ്റാഡലിന്റെ ഇന്ത്യൻ പതിപ്പ് ഒരുക്കുന്നത്.ശാകുന്തളമാണ് താരത്തിന്റെതായി ഇറങ്ങാനിരിക്കുന്ന പുതിയ ചിത്രം