ഉത്തരയുടെ വിവാഹ വേദിയിൽ തിളങ്ങി ബിജുമേനോനും സംയുക്തയും, ക്യൂട്ട് കപ്പിൾസ് എന്ന് ആരാധകർ

കഴിഞ്ഞ ദിവസം ആയിരുന്നു നടി ഉത്തര ഉണ്ണിയുടെ വിവാഹം, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വളരെ ലളിതമായിട്ടാണ് ചടങ്ങുകൾ നടത്തിയത്, വിവാഹ വേദിയിൽ ഏറെ തിളങ്ങിയത് സംയുക്‌ത വർമയും ബിജുമേനോനും ആണ്, താലികെട്ട് ചടങ്ങിൽ സംയുക്ത…

കഴിഞ്ഞ ദിവസം ആയിരുന്നു നടി ഉത്തര ഉണ്ണിയുടെ വിവാഹം, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വളരെ ലളിതമായിട്ടാണ് ചടങ്ങുകൾ നടത്തിയത്, വിവാഹ വേദിയിൽ ഏറെ തിളങ്ങിയത് സംയുക്‌ത വർമയും ബിജുമേനോനും ആണ്, താലികെട്ട് ചടങ്ങിൽ സംയുക്ത ഉണ്ടായിരുന്നു, അവിടെ ബിജുമേനോൻ എത്തിയിരുന്നില്ല, ശേഷം നടന്ന ചടങ്ങുകളിലാണ് ബിജുമേനോനും മകനും എത്തിയത്, താരങ്ങളുടെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ അഞ്ചിനാണ് ഉത്തരയുടെ വിവാഹം നടത്താന്‍ തീരുമാനിച്ചത്. അത് മാറ്റി വെച്ചെങ്കിലും കൃത്യം ഒരു വര്‍ഷത്തിന് ശേഷം ഏപ്രില്‍ അഞ്ചിന് തന്നെ ബിസിനസുകാരനായ നിതേഷിനൊപ്പമുള്ള താരപുത്രിയുടെ വിവാഹം നടത്തിയിരിക്കുകയാണ്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ പരമ്പരഗാതമായ ഹിന്ദു ആചാരപ്രകാരം ലളിതമായിട്ടാണ് വിവാഹം നടന്നത്. സെറ്റ് മുണ്ടും മുല്ലപ്പൂവുമൊക്കെ ചൂടി കേരള തനിമയിലാണ് ഉത്തര വിവാഹത്തിനെത്തിയത്.

സംയുക്തയുടെ ഏറ്റവും അടുത്ത കസിന്‍ സഹോദരിയാണ് ഉത്തര. സെറ്റ് സാരി ഉടുത്ത് അതീവ സുന്ദരിയായിട്ടാണ് സംയുക്തയും എത്തിയത്. ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി ചേച്ചിയുടെ കര്‍ത്തവ്യം വഹിക്കാന്‍ നടിയ്ക്ക് സാധിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഉത്തര പങ്കുവെച്ച സേവ് ദി ഡേറ്റ് ചിത്രങ്ങള്‍ വൈറലായിരുന്നു. നിതേഷിനൊപ്പം കേരള തനിമയിലുള്ള ഫോട്ടോഷൂട്ടാണ് നടത്തിയത്. ഇതോടെയാണ് ഉത്തരയുടെ വിവാഹം ഉടനെ ഉണ്ടാവുമെന്ന കാര്യം പുറംലോകം അറിയുന്നത്.