കാത്തിരിപ്പിനൊടുവിൽ പുതിയ അതിഥിയെ സ്വീകരിച്ച് നസ്രിയയുടെ കുടുംബം

മലയാളത്തിന്റെ പ്രിയതാരജോഡികളാണ് ഫഹദും നസ്രിയയും, രണ്ടുപേരും ബാല താരങ്ങൾ ആയിട്ടാണ് അഭിനയത്തിലേക്ക് എത്തിയത്, വർഷങ്ങൾക്ക് ശേഷം കൈയ്യെത്താ ദൂരത്ത് എന്ന സിനിമയിൽ കൂടി ആയിരുന്നു ഫഹദ് നായകനായി അരങ്ങേറിയത്, എന്നാൽ താരത്തിന്റെ ആദ്യ ചിത്രം…

മലയാളത്തിന്റെ പ്രിയതാരജോഡികളാണ് ഫഹദും നസ്രിയയും, രണ്ടുപേരും ബാല താരങ്ങൾ ആയിട്ടാണ് അഭിനയത്തിലേക്ക് എത്തിയത്, വർഷങ്ങൾക്ക് ശേഷം കൈയ്യെത്താ ദൂരത്ത് എന്ന സിനിമയിൽ കൂടി ആയിരുന്നു ഫഹദ് നായകനായി അരങ്ങേറിയത്, എന്നാൽ താരത്തിന്റെ ആദ്യ ചിത്രം തന്നെ ഫ്ലോപ്പായിരുന്നു. തുടര്‍ന്ന് അമേരിക്കയിലേക്ക് പോയ ഫഹദ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മലയാള സിനിമയിലേക്ക് വീണ്ടും ഒരു തിരിച്ച്‌ വരവ് നടത്തിയിരുന്നത്.  ബാലതാരമായി എത്തി പ്രേക്ഷരുടെ മനം കവർന്ന താരമാണ് നസ്രിയ, വളരെ പെട്ടെന്നായിരുന്നു നസ്രിയ ശ്രദ്ധിക്കപ്പെട്ടത്, മലയാളത്തിന് പുറമെ തമിഴിലും താരം അഭിനയിച്ചു.

അഞ്ജലി മേനോന്‍ സംവിധാനം നിര്‍വഹിച്ച ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ ഭാര്യ ഭര്‍ത്താക്കന്മാരായി അഭിനയിച്ചതിന് ശേഷമാണ് ഫഹദ് ഫാസിലും നസ്രിയ നസീമും പ്രണയത്തിലാവുന്നതും. സിനിമ പ്രദര്‍ശനത്തിന് എത്തിയ അതേ വര്‍ഷം തന്നെയായിരുന്നു ഇരുവരും വിവാഹിതരായതും. 2014 വിവാഹിതരായ ഇവർ അടുത്തിടെ ആണ് തങ്ങളുടെ വിവാഹ വാർഷികം ആഘോഷിച്ചത്, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് നസ്രിയ, നസ്രിയുടെ പോസ്റ്റുകൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്, തന്റെ വിശേഷങ്ങൾ എല്ലാം നസ്രിയ സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്,

ഇപ്പോൾ തന്റെ കുടുംബത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം, തന്റെ സഹോദരന്റെ വിവാഹം ആഘോഷമാക്കിയിരിക്കുകയാണ് താരം, നസ്രിയ തന്നെയാണ് ആഘോഷത്തിന്റെ ചിത്രങ്ങൾ പുറത്ത് വിട്ടത്, വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങളായി എന്നാണ് സൂചന.വളരെ സന്തോഷത്തോടെയാണ് നസ്രി ചിത്രങ്ങളിലുളളത്. ഒപ്പം അനിയന്‍ നവീനും ഉണ്ട്.നിരവധി പേരാണ് ചിത്രങ്ങൾക്ക് കമെന്റുമായി എത്തുന്നത്, താരത്തിന്റെ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ, തന്റെ സഹോദരനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് നസ്രിയ മിക്കപ്പോഴും എത്താറുണ്ട്, ഇരുവരുടെയും ഡാൻസ് വീഡിയോയും നസ്രിയ ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്