‘അടുത്തൊരു ഭാഗത്തിലേക്കുള്ള ക്ലൂ ഇട്ടല്ല ഇവിടെ സിനിമ അവസാനിക്കുന്നത്’

ദൃശ്യം 2 ഹിന്ദി പതിപ്പിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. അഭിഷേക് പത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്‍ ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദൃശ്യം രണ്ടാം…

ദൃശ്യം 2 ഹിന്ദി പതിപ്പിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. അഭിഷേക് പത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്‍ ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദൃശ്യം രണ്ടാം ഭാഗത്തില്‍ മുരളി ഗോപി അവതരിപ്പിച്ച ഐജി തോമസ് ബാസ്റ്റിനെന്ന കഥാപാത്രത്തെ ഹിന്ദിയില്‍ അവതരിപ്പിക്കുന്നത് അക്ഷയ് ഖന്നയാണ്. അജയ് ദേവ്ഗണ്‍-അക്ഷയ് ഖന്ന താരങ്ങളുടെ അഭിനയപ്രകടനം തന്നെയാണ് സിനിമയുടെ പ്രധാന ആകര്‍ഷണം. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ലാലേട്ടനൊപ്പം കമലഹസന്‍ പോലും എത്താത്ത സ്ഥിതിക്ക് അജയ് എത്തിയോ എന്ന ചോദ്യത്തിന് പോലും പ്രസക്തി ഇല്ല എന്ന് സാന്‍ ജിയോ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ഈ സിനിമ ഈച്ചകോപ്പി ആണെന്ന് പറയുന്നവനെ മടല്‍ വെട്ടി അടിക്കണം. മെയിന്‍ സ്റ്റോറിയെ മാറ്റാതെ ബാക്കിയുള്ള ഭാഗങ്ങളില്‍ ഒത്തിരി മാറ്റങ്ങളോടെയാണ് ദൃശ്യം 2 ഹിന്ദിയില്‍ എത്തിയിരിക്കുന്നത്. ചില പ്രധാന മാറ്റങ്ങള്‍ എടുത്ത് പറയാം.
* ഷാജണിന്റെ കോണ്‍സ്റ്റബിള്‍ സഹദേവന്‍ ഇതില്‍ ഉണ്ട്.
* ഇളയ കുട്ടി കോളേജില്‍ പോയി പരിഷ്‌കാരിയാകുന്ന ആ അറു ബോറന്‍ ഭാഗം മൊത്തം എടുത്ത് കളഞ്ഞിരിക്കുന്നു.
* സിദ്ദിഖുo ആശ ശരത്തും നേരത്തെ തന്നെ കഥയില്‍ പ്രവേശിക്കുന്നു. അതില്‍ തന്നെ ടാബുവിന് ഒരു നല്ല ഇന്‍ട്രോ ആണ് കൊടുത്തിരിക്കുന്നത്.
* വഴിയില്‍ കൂടെ പോകുന്നവര്‍, വാതില്‍ തുറന്ന് കൊടുക്കുന്നവര്‍, ചായ എടുക്കുന്ന ആള്‍, ഓട്ടോ ഓടിക്കുന്ന ആള്‍ എന്നിങ്ങനെ ജീതുവിന്റെ സ്ഥിരം പരിപാടി ആയ കഥയുമായി ഒരു ബന്ധവും ഇല്ലാത്ത ഒറ്റ മുഖവും ഒറ്റ ഡയലോഗും ഒറ്റ സീനും ഇതില്‍ കാണില്ല.
* അക്ഷയ് ഖന്ന പെണ്ണുങ്ങള്‍ മാത്രമുള്ള സമയത്ത് അവരുടെ വീട്ടില്‍ ചെന്ന് കമ്പ്‌ലീറ്റ് ടെറര്‍ സൃഷ്ടിക്കുന്ന ഒരു സൂപ്പര്‍ സീന്‍ കൂട്ടി ചേര്‍ത്തിട്ടുണ്ട്.
ഇങ്ങിനെ ഒത്തിരി പോസിറ്റീവ് ചെഞ്ചുകള്‍ ചെയ്ത് മൊത്തത്തില്‍ ട്രിo ചെയ്താണ് സിനിമ എത്തിയിരിക്കുന്നത്. OTT യില്‍ സമയം കളയാന്‍ ഇരിക്കുന്നവന്റെ ക്ഷമ തീയറ്ററില്‍ കയറുന്നവന് കാണില്ല എന്ന തോന്നല്‍ കാരണം കൊണ്ടാവും അനാവശ്യമായ ഒത്തിരി ഭാഗങ്ങള്‍ കട്ട് ചെയ്തിട്ട് എത്തിയ സിനിമ അതിന്റെ ഗുണം ബോക്‌സ്ഓഫീസില്‍ കാട്ടുന്നുമുണ്ട്.
ലാലേട്ടനൊപ്പം കമലഹസന്‍ പോലും എത്താത്ത സ്ഥിതിക്ക് അജയ് എത്തിയോ എന്ന ചോദ്യത്തിന് പോലും പ്രസക്തി ഇല്ല.
മീനയുടെയും ആശ ശരത്തിന്റെയും ഇറിട്ടേറ്റിംഗ് മേക്കപ്പിന്റെയും പെര്‍ഫോര്‍മന്‍സിന്റെയും ഒത്തിരി മുകളിലാണ് ശ്രേയയും, താബുവും.
മുരളി ഗോപിയുടെ കഥപാത്രത്തിന് ഒരു ഇമോഷണല്‍ ആംഗിള്‍ ഉണ്ടായിരുന്നു, എന്നാല്‍ അക്ഷയ് ഖന്ന വേഷത്തിനെ ഒരു മൈന്‍ഡ് ഗെയിം ആക്കി മാത്രം മാറ്റി കളഞ്ഞു.
പിന്നെ ഏറ്റവും പ്രധാനമായി അടുത്തൊരു ഭാഗത്തിലേക്കുള്ള ക്ലൂ ഇട്ടല്ല ഇവിടെ സിനിമ അവസാനിക്കുന്നത്. കേസ് ക്ലോസ്ഡ് ആണ്. ജീതുവിന്റെ മനസ്സില്‍ ഏതാണെന്നു നമ്മളെ പോലെ അവര്‍ക്ക് അറിയില്ലല്ലോ എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ദൃശ്യം 2 ഹിന്ദി പതിപ്പ് മൂന്ന് ദിവസം കൊണ്ട് 60 കോടിയാണ് വാരിക്കൂട്ടിയത്. ചിത്രത്തിന്റെ തിരക്കഥ തന്നെയാണ് വലിയ വിജയത്തിന് കാരണമെന്ന് ബോളിവുഡും അഭിപ്രായപ്പെടുന്നു. സിനിമ കണ്ടിറങ്ങുന്നവര്‍ ജീത്തു ജോസഫിന്റെ പേരും ടാഗ് ചെയ്താണ് സിനിമയെ പ്രശംസിക്കുന്നത്. ദൃശ്യം മൂന്നാം ഭാഗത്തിനു വേണ്ടി അക്ഷമരായി കാത്തിരിക്കുകയാണെന്നും ദൃശ്യം 3 അജയ് ദേവ്ഗണ്ണിനെ നായകനാക്കി പാന്‍ ഇന്ത്യന്‍ ലെവലില്‍ ജീത്തു ജോസഫ് തന്നെ എടുക്കണമെന്നും ഇവര്‍ പറയുന്നു.