‘ഒരു തുണിസഞ്ചിയും മുംബൈക്ക് വണ്ടി കയറിയ ആയ ആ പത്തുവയസുകാരന്‍ ചെക്കനെ നാം അറിയും’ കുറിപ്പ്

തിയേറ്റുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ് യഷ് നായകനായ കെജിഎഫ് 2. ഇപ്പോഴിതാ സനല്‍ കുമാര്‍ പദ്മനാഭന്‍ കെജിഎഫിനെ കുറിച്ച് പോസ്റ്റ് ചെയ്ത കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കുറിപ്പ് വായിക്കാം തന്റെ കൈക്കുമ്പിളിൽ ഈ…

തിയേറ്റുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ് യഷ് നായകനായ കെജിഎഫ് 2. ഇപ്പോഴിതാ സനല്‍ കുമാര്‍ പദ്മനാഭന്‍ കെജിഎഫിനെ കുറിച്ച് പോസ്റ്റ് ചെയ്ത കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

കുറിപ്പ് വായിക്കാം

തന്റെ കൈക്കുമ്പിളിൽ ഈ ലോകം ഒതുക്കണം എന്ന വാശിയും ലക്ഷ്യവുമായി , ഒരു തുണിസഞ്ചിയും ആയി മൈസൂരിൽ നിന്നും മുംബൈക്ക് വണ്ടി കയറിയ , പിൽക്കാലത്തു മുംബൈയെ തന്റെ കാൽകീഴിൽ ചവിട്ടി പിടിച്ച “റോക്കി ഭായ് ” ആയി വളർന്ന ആ പത്തു വയസുകാരൻ ചെക്കനെ നാം അറിയും….
എന്നാൽ സിനിമാലോകം തന്റെ കൈക്കുമ്പിളിൽ ആക്കണം എന്ന മോഹവുമായി , അച്ഛന്റെ പോക്കറ്റിൽ നിന്നും എടുത്ത 300 രൂപയുമായി 18 ആം വയസ്സിൽ ഭുവനഹള്ളി എന്ന ഗ്രാമത്തിൽ നിന്നും ബാംഗ്ലൂരിലേക്ക് വണ്ടി കയറി, പിൽക്കാലത്തു കന്നട സിനിമയെ തന്റെ പോക്കറ്റിൽ ഇട്ടു നടന്ന നവീൻ കുമാർ ഗൗഡ എന്ന പേര്‌ ഒരു പക്ഷെ നമുക്ക് അപരിചിതം ആകും !!
ബോംബെയിലെ ചോര മണക്കുന്ന തെരുവുകളിൽ വലിയ സ്വപ്‌നങ്ങൾ കണ്ടു കൊണ്ട്‌ , അതിനായി പരിശ്രമിച്ചു കൊണ്ട്‌ ” എട്ടു ഷൂ പോളിഷ് ചെയ്തു ഒരു ബണ്ണിനു ഉള്ള ക്യാഷ് ” ഒപ്പിക്കുന്ന കുഞ്ഞു റോക്കിയെ പോലെ, വലിയ സ്‌ക്രീനിൽ തന്റെ മുഖം തെളിയുന്ന വലിയ വലിയ സ്വപ്‌നങ്ങൾ കണ്ടു കൊണ്ട്‌ മൈസൂരിൽ പച്ചക്കറികടയിൽ ജോലി ചെയ്തിരുന്ന നവീൻകുമാർ ഗൗഡ !!
ആരെ അടിച്ചാൽ ആണോ റൗഡികൾ നമ്മളെ തേടി വരുക എന്നൊരു തിരിച്ചറിവിൽ , പോലീസുകാരനെ തല്ലി റൗഡികളുടെ പ്രിയപ്പെട്ടവരുടെ ലിസ്റ്റിൽ കയറിയ കുഞ്ഞു റോക്കിയെ പോലെ , ഇതു വഴി പോയാൽ ആണോ ഒരു നടൻ ആകാൻ പറ്റുക എന്നൊരു തിരിച്ചറിവിൽ സ്കൂളുകളിലും കോളേജിലും നാടകക്യാമ്പുകളിലും , സംഗീത വേദികളിലും , സാധ്യമായ എല്ലാം സ്റ്റേജുകളിലും കയറിയിറങ്ങി സ്‌കൂളിലും കോളേജിലും “ഹീറോ ” എന്നൊരു ഇരട്ട പേര്‌ സമ്പാദിച്ച നവീൻ കുമാർ !
കോലാർ സ്വർണഖനിയിൽ അകപ്പെട്ട അടിമകൾക്ക്‌ രക്ഷകനായി ഒരു തീപ്പൊരിയായി ഒരിക്കൽ റോക്കി അവതരിച്ച പോലെ , കുടിവെള്ള പ്രശ്നം നേരിടുന്ന കൊപ്പൽ ജില്ലയിൽ 4 കോടിയോളം ക്യാഷ് മുടക്കി കായൽ ജലം ശുദ്ധീകരിച്ചു കുടിവെള്ളം ആക്കാനുള്ള പ്രോസസ്സ് തുടങ്ങി 300 ഓളം കുടുമ്പങ്ങൾക്കു കുടിവെള്ളം നൽകി അവരെ ഒരു ദുരിതത്തിൽ നിന്നും കൈപിടിച്ച് കയറ്റിയ നവീൻകുമാർ ഗൗഡ !!
” ഒരു നടൻ ആകണം , അഭിനയം പഠിക്കാനുള്ള കോഴ്‌സുകൾ ചെയ്യണം ” എന്ന തന്റെ ആഗ്രഹത്തിന് നേരെ” നോ ” പറഞ്ഞ കെ എസ് ആർ ടി സി ( കർണാടക സ്റ്റേറ്റ് ) യിൽ ഡ്രൈവർ ആയ അച്ഛന്റെ പോക്കെറ്റിൽ നിന്നും 300 രൂപയും അടിച്ചു മാറ്റി ബാംഗ്ലൂർ എന്ന മഹാനഗരത്തിൽ , ഒരല്പം പകപ്പാടെ കടന്നു വന്നു , പാർട്ട് ടൈം ആയി പച്ചക്കറികടയിൽ ജോലിയും ബാക്കി സമയങ്ങളിൽ തന്റെ സ്വപ്നത്തിന്റെ പിറകെ അലഞ്ഞു നാടകട്രൂപ്പുകളിലും, ടി വി സീരിയൽ പിന്നണിയിലും പണിയെടുത്തു , പതിയെ മിനി സ്‌ക്രീനിൽ ക്യാമറക്കു മുന്നിലേക്ക് കടന്നു വന്നു പ്രേക്ഷകർക്ക് പരിചിതൻ ആയ ശേഷം പതിയെ തന്റെ സ്വപ്നഭൂമി ആയ സിനിമയിലേക്ക് കാൽമുദ്രകൾ പതിപ്പിക്കുന്ന നവീൻകുമാർ ഗൗഡ !!
ഒരുപക്ഷെ , അമ്മക്ക് കൊടുത്ത വാക്ക് പാലിക്കാൻ ആയി ഈ ലോകം കയ്യിലൊതുക്കാൻ ആയി മുംബൈയിൽ വലതുകാൽ വച്ചിറങ്ങി മുംബൈയിൽ “കടലിനു തീരങ്ങളെ തൊടണമെങ്കിൽ പോലും റോക്കിയുടെ അനുവാദം വേണം” എന്ന നിലയിൽ വളർന്ന തിരശീലയിലെ റോക്കി ഭായിയുടെ ജീവിതത്തേക്കാൾ പ്രചോദനമാണ് ഒരു നടൻ ആകണം എന്ന ലക്ഷ്യത്തിൽ എത്താനായി അച്ഛന്റെ പോക്കെറ്റിൽ നിന്നും എടുത്ത 300 രൂപ കൊണ്ട്‌ ബാംഗ്ലൂരിലേക്ക് വണ്ടി കയറിയ നവീൻകുമാർ ഗൗഡ എന്ന “യാഷ് ” എന്ന മനുഷ്യന്റെ ജീവിതത്തിനു !!!
80 കോടി ബഡ്ജറ്റിൽ ,കെട്ടുകഥകളെ യാഥാർഥ്യം ആക്കാൻ ഇറങ്ങിത്തിരിച്ച ആണൊരുത്തന്റെ കഥ പ്രശാന്ത് നീൽ എന്ന സംവിധായകൻ പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ അദ്ദേഹത്തിന് കൈ കൊടുത്തു “നമ്മൾ ഇത് ചെയ്യുന്നു ” എന്ന്‌ അയാൾ പറഞ്ഞപ്പോൾ അയാളുടെ മനസ്സിൽ തന്റെ തന്നെ പഴയകാലം അലയടിച്ചിരിക്കാം…
തമിഴിൽ നിന്നും തെലുങ്കിൽ നിന്നുമെല്ലാം റീമെയ്ക്കുകൾ സൃഷ്ടിച്ചു കൊണ്ട്‌ നിലനിന്നിരുന്ന ഒരു ഇന്ഡസ്ട്രിയുടെ ചരിത്രത്തെ ഒരൊറ്റ ചിത്രം കൊണ്ട്‌ മാറ്റി മറച്ച ഈ മനുഷ്യന് അല്ലാതെ വേറെ ആർക്കാണ് ” കെട്ടുകഥകളെ യാഥാർഥ്യമാക്കാൻ വന്നവൻ , അവൻ ഒറ്റക്കാണ് വന്നത് ” എന്ന വിശേഷണങ്ങൾ ചേരുക…..