Film News

അമ്പതുകളിലെ സുന്ദരിയായി ‘സാനിയ അയ്യപ്പന്‍’

തന്റെ ചെറുപ്രായത്തില്‍ തന്നെ മലയാള സിനിമയില്‍ ഇടം നേടിയ നടിയാണ് സാനിയ അയ്യപ്പന്‍. ഒരു റിയാലിറ്റി ഷോയിലൂടെ നര്‍ത്തകിയായി വന്ന് മലയാളത്തിലെ മുന്‍നിര നായകന്മാര്‍ക്കൊപ്പം എല്ലാം സാനിയ അഭിനയിച്ചു. ഒരു കാലത്ത് ട്രോളന്മാരുടെ സ്ഥിരം ടാര്‍ഗെറ്റായിരുന്നു സാനിയ. എന്നാല്‍ വിമര്‍ശനങ്ങളെയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടായിരുന്നു താരത്തിന്റെ മുന്നേറ്റം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ഫോട്ടോകളും വീഡിയോകളുമായി എപ്പോഴും ആരാധകര്‍ക്ക് മുന്‍പില്‍ എത്താറുണ്ട്.

താരത്തിന്റെ ഫോട്ടോ ഷൂട്ടുകള്‍ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയ പേജുകളില്‍ വൈറലായി മാറാറുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി ജയ്‌സല്‍മീര്‍ മരഭൂമിയില്‍ വെച്ച് താരം പങ്കുവെച്ച ഫോട്ടോകള്‍ ആരാധക പ്രീതി നേടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പര്‍പ്പിള്‍ വൈറ്റ് കോമ്പിനേഷന്‍ മോഡേണ്‍ ഡ്രസ്സില്‍ തിളങ്ങുന്ന സാനിയയുടെ ഫോട്ടോസ് ആണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ജിക്ക്‌സണ്‍ ആണ് സാനിയയുടെ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. അന്‍പതുകളില്‍ നിന്നുള്ള ലുക്ക് എന്ന താരം ചിത്രങ്ങള്‍ ക്യാപ്ഷന്‍ നല്‍കിയിട്ടുണ്ട്. സൂസണ്‍ ലോറന്‍സ് ആണ് വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്. അസാനിയ നസ്രിന്‍ ആണ് സാനിയയ്ക്ക് സ്‌റ്റൈലിംഗ് നടത്തിയിരിക്കുന്നത്.

താരത്തിന്റെ പുതിയ ഫോട്ടോസ് അതി ഗംഭീരം എന്നാണ് ആരാധകര്‍ പറയുന്നത്. നിരവധി കമന്റുകളും ഫോട്ടോയ്ക്ക് അടിയില്‍ വന്ന് നിറയുകയാണ്. എന്തായാലും സാനിയയുടെ ഈ അമ്പതുകളിലെ ലുക്ക് ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

Trending

To Top