Film News

ഈ സ്ഥലം എവിടെയെന്ന് അറിയുമോ? ആകർഷകമായ ചിത്രങ്ങളുമായി നടി സാനിയ ഇയ്യപ്പൻ..

മഴവിൽ മനോരമയിലെ ഡി4 ഡാൻസ് പ്രോഗ്രാമിലൂടെ എത്തി പിന്നീട് മലയാള സിനിമയിലെ നായികയായി മാറിയ താരമാണ് സാനിയ ഇയ്യപ്പൻ. ക്വീൻ എന്ന ചിത്രത്തിലൂടെയാണ് സാനിയ മലയാള സിനിമയിലേക്ക് എത്തിയത്. മുൻപ് അപ്പോത്തിക്കിരി വേദം എന്നി സിനിമകളിൽ അഭിനയിച്ചെങ്കിലും ക്വീൻ എന്ന ചിത്രത്തിൽ നായികയായി എത്തിയതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്.പിന്നീടുള്ള ചിത്രങ്ങളിൽ എല്ലാം മികച്ച അഭിനയം സാനിയ കാഴ്ച വെച്ചത്. ഇതോടെ സാനിയ പ്രേഷകരുടെ പ്രിയതാരമായി മാറി. കൂടാതെ മമ്മൂട്ടി, മോഹൻലാൽ കൂട്ടുകെട്ടിനൊപ്പവും സാനിയയ്ക്ക് അഭിനയിക്കാൻ കഴിഞ്ഞു.

ഇപ്പോൾ ഇതാ താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ ലോകത്ത് വൈറലായി മാറിയിരിക്കുന്നത്. താരം തന്നെയാണ് ചിത്രങ്ങൾ പങ്ക് വെച്ച് എത്തിയിരിക്കുന്നത്. ചിത്രങ്ങൾ എല്ലാം ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. ദുൽഖർ സൽമാൻ നായകനാകുന്ന സല്യൂട് ആണ് താരത്തിനെത്തായി പുറത്തിറങ്ങാൻ പോകുന്ന സിനിമ. സിനിമയുടെ ചിത്രീകരണം ഇപ്പോൾ നടക്കുകയാണ്.

Trending

To Top