Connect with us

Hi, what are you looking for?

Film News

നാലര കോടിയുടെ ലംബോര്‍ഗിനി ഹുറാക്കാന്‍ സ്വന്തമാക്കി നടി!!

നടന്മാര്‍ മാത്രമല്ല നടിമാര്‍ക്കുമുണ്ട് ആഢംബരവാഹന പ്രിയം. ഒട്ടുമിക്ക നായകന്മാരെല്ലാം വിപണിയിലെ പുതിയ വാഹനങ്ങള്‍ ഗാരേജിലെത്തിച്ചിട്ടുണ്ട്. എന്നാല്‍ നടിമാര്‍ക്കുമുണ്ട് ആഢംബരവാഹനങ്ങളോട് താത്പര്യം. ഇപ്പോഴിതാ സ്വപ്‌ന വാഹനം ഗാരേജിലെത്തിച്ചിരിക്കുകയാണ് ബോളിവുഡ് നടി ശ്രദ്ധ കപൂര്‍.

ലംബോര്‍ഗിനി ഹുറാക്കാന്‍ ടെക്നിക സ്വന്തമാക്കിയിരിക്കുകയാണ് ശ്രദ്ധ. നവരാത്രി ആഘോഷത്തിനിടെയാണ് ശ്രദ്ധ കുടുംബത്തിലേക്ക് പുതിയ അതിഥിയെ എത്തിച്ചത്. നാലര കോടി രൂപയാണ് ലംബോര്‍ഗിനി ഹുറാക്കാന്‍ ടെക്നികയ്ക്ക്. മനോഹരമായ ചുവപ്പു നിറത്തിലുള്ള ഈ സൂപ്പര്‍കാര്‍ ശ്രദ്ധ തന്നെ ഓടിക്കുന്ന വിഡിയോ വൈറലായിരിക്കുകയാണ്.

ലംബോര്‍ഗിനി ഹുറാക്കാന്‍ ടെക്നിക മാത്രമല്ല വേറെയും ആഢംബര വാഹനങ്ങളുണ്ട് ശ്രദ്ധയുടെ പക്കല്‍. മാസങ്ങള്‍ക്കു മുമ്പാണ് താരം ടൊയോട്ട ഫോര്‍ച്യൂണര്‍ സ്വന്തമാക്കിയത്. മെഴ്സിഡീസ് എംഎല്‍-250 സിഡിഐ എസ്.യു.വി, ആദ്യ തലമുറ ബിഎംഡബ്ല്യു 3 സീരീസ് എന്നിവയെല്ലാം ശ്രദ്ധേയുടെ ഗാരേജിലുണ്ട്.
മാത്രമല്ല ആദ്യ തലമുറയിലെ മാരുതി സുസുക്കി വിറ്റാര, സ്വിഫ്റ്റ്, ബ്രെസ എന്നിവയും താരത്തിന്റെ കലക്ഷനിലുണ്ട്.

കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയില്‍ ലംബോര്‍ഗിനി ഹുറാക്കാന്‍ ടെക്നിക എത്തിയത്. സ്റ്റാന്‍ഡേഡ് ഇവിഒയെ വച്ചു നോക്കുമ്പോള്‍ കൂടുതല്‍ കരുത്തനാണ് ഹുറാക്കന്‍ ടെക്നിക.2022 ഏപ്രിലിലാണ് ഹുറാക്കാന്‍ ടെക്നിക ആഗോളതലത്തില്‍ ലംബോര്‍ഗിനി പുറത്തിറക്കിയത്. 640വു, 5.2 ലീറ്റര്‍ നാച്ചുറലി അസ്പയേഡ് വി10 എന്‍ജിനാണ് കരുത്ത്. 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ടെക്നികയിലുള്ളത്. റിയര്‍ വീല്‍ സ്റ്റീറിങും കാര്‍ബണ്‍ സെറാമിക് ബ്രേക്കുമുള്ള വാഹനത്തിന് 100 കിലോമീറ്ററിലെത്താന്‍ 3.2 സെക്കന്‍ഡ് മതി. 200 കിലോമീറ്റര്‍ വേഗതയിലേക്ക് 9.1 സെക്കന്‍ഡില്‍ കുതിച്ചെത്തും. പരമാവധി വേഗം മണിക്കൂറില്‍ 325 കിലോമീറ്ററാണ്.

You May Also Like