Film News

താൻ വിജയ് യെയും, ഷാരുഖിനെയും സ്നേഹിക്കുന്നത്  അമ്മയെയും, ഭാര്യയെയും പോലെ, അറ്റലീ 

തമിഴിൽ വിജയ് ചിത്രങ്ങൾ ചെയ്യ്തു ഹിറ്റ് സംവിധായകൻ എന്ന പേരെടുത്ത സംവിധായകൻ ആണ് അറ്റ്ലി,എന്നാൽ ഇപ്പോൾ ബോളിവുഡിലും ഹിറ്റ് സംവിധായകൻ എന്നുള്ള പേരെടുത്തിയിരിക്കുകയാണ് അറ്റ്ലീ, ഷാരൂഖാൻ നായകനായ ജവാൻ 1100 കോടി കളക്ഷൻ നേടിയാണ് ബോക്സ്ഓഫീസിൽ ഹിറ്റ് ആയിരിക്കുന്നത്, അറ്റ്ലീയുടെ ഈ ബോളിവുഡ് ചിത്രം വമ്പൻ ഹിറ്റ് ആയതോടെ സംവിധായകൻ പ്രശസ്‌തിയുടെ കൊടുമുടിയിൽ ആയിരിക്കുകയാണ്, ഈ വേളയിൽ അദ്ദേഹത്തോട് ആരാധകർ ചോദിച്ച ചോദ്യവും അറ്റ്ലീയുടെ മറുപടിയുമാണ് വൈറൽ ആകുന്നത്.

താങ്കൾ അടുത്ത ചിത്രത്തിൽ വിജയ് ആണോ, ഷാരൂഖിനെ ആണോ നായകൻ ആക്കുന്നത് എന്നായിരുന്നു ആരാധകരുടെ ചോദ്യം, വിജയ് യെയും, ഷാരുഖിനെയും താൻ സ്നേഹിക്കുന്നത് തന്റെ അമ്മയെയും, ഭാര്യയെയും പോലെയാണ്, എന്നാൽ ഷാരുഖ് എന്നെ  ഒരുപാടു വിശ്വസിക്കുന്നുണ്ട്, അദ്ദേഹവുമായുള്ള സിനിമക്ക് നിരവധി  സംവിധായകർ ആണ് കാത്തിരിക്കുന്നത്,

എന്നാൽ ഞാൻ വിളിച്ചപ്പോൾ അദ്ദേഹം എന്നോടൊപ്പം സിനിമ ചെയ്യാമെന്ന് പറഞ്ഞു അതാണ് ജവാന്റെ തുടക്കം അറ്റ്ലീ പറയുന്നു, അറ്റ്ലീയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ജവാൻ, ചിത്രത്തിൽ നായിക ആയി എത്തിയത് നയൻ താര,

 

Trending

To Top