അസ്തമയ സൂര്യനൊപ്പം സാനിയ- വൈറലായി താരത്തിന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍

ക്വീന്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ യുവനടി സാനിയ ഇയ്യപ്പനെ ആരാധകര്‍ക്കേറെ ഇഷ്ടമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സാനിയ ജീവിതത്തിലെ വിശേഷങ്ങളും സിനിമാവിശേഷങ്ങളും ഒക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ‘നമ്മള്‍…

ക്വീന്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ യുവനടി സാനിയ ഇയ്യപ്പനെ ആരാധകര്‍ക്കേറെ ഇഷ്ടമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സാനിയ ജീവിതത്തിലെ വിശേഷങ്ങളും സിനിമാവിശേഷങ്ങളും ഒക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ‘നമ്മള്‍ സ്വയം സന്തോഷിക്കുമ്പോഴാണ് യഥാര്‍ത്ഥ സന്തോഷം’ എന്ന അടിക്കുറിപ്പോടെയാണ് പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

https://www.instagram.com/p/CZjlNhZPDvY/?utm_source=ig_embed&ig_rid=38e7bcef-18ee-431b-bd96-8c3289cfebab

അസ്തമയ സൂര്യന്റെ പശ്ചാത്തലത്തില്‍ പുല്‍മേട്ടില്‍ ശാന്തയായിരിക്കുന്ന സാനിയയെയാണ് ചിത്രത്തില്‍ കാണാന്‍ കഴിയുക. ഫോട്ടോഗ്രാഫര്‍ യാമി ആണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്.

ട്രിപ്പ് ഈസ് ലൈഫ് ഹോട്ടല്‍ റിസോര്‍ട്ട് ആയിരുന്നു ഫോട്ടോഷൂട്ടിന്റെ ലൊക്കേഷന്‍. എസ്തര്‍ അനില്‍ ഉള്‍പ്പെടെയുള്ള നിരവധി താരങ്ങളാണ് ഈ ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്. അഭിനേത്രി എന്നതിലുപരി നല്ലൊരു നര്‍ത്തകി കൂടിയായ സാനിയ ഫിറ്റ്‌നസ് സൂക്ഷിക്കുന്നതില്‍ വളരെ ശ്രദ്ധാലുവാണ്.