‘എന്റെ അവസാന ശ്വാസം നിലക്കുവോളം ഞാന്‍ ഓര്‍ത്തുകൊണ്ട് ജീവിക്കാന്‍ പോകുന്ന സിനിമ ആയിരിക്കും വെയില്‍’ നിര്‍മ്മാതാവിന്റെ കുറിപ്പ്

ഷെയ്ന്‍ നിഗം നായക വേഷത്തിലെത്തുന്ന വെയിലിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 25 ന് ചിത്രം തിയേറ്ററുകളിലെത്തും. നവാഗതനായ ശരത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ജനുവരി 28ന് തിയറ്ററുകളില്‍ എത്തേണ്ടതായിരുന്നു. കൊവിഡ്…

ഷെയ്ന്‍ നിഗം നായക വേഷത്തിലെത്തുന്ന വെയിലിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 25 ന് ചിത്രം തിയേറ്ററുകളിലെത്തും. നവാഗതനായ ശരത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ജനുവരി 28ന് തിയറ്ററുകളില്‍ എത്തേണ്ടതായിരുന്നു. കൊവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ റിലീസ് നീട്ടുകയായിരുന്നു. റിലീസിനെ കുറിച്ച് നിര്‍മ്മാതാവ് ജോബി ജോര്‍ജിന് പറയാനുള്ളത് ഇതാണ്,

https://www.facebook.com/joby.george.773/posts/10161542617798098?__cft__[0]=AZVPgHCY6gzNAz1zfLD-GdI90XDUFR-sVWOosT_RpXwWI1nf84mZh7V27mA-QBnO_z7sNlm6W-adiCseIYTUaLRpqq5wAmSb6OvZ_oW6qXYj6UZgb8J8HtX8mzLdeeSwh8A&__tn__=%2CO%2CP-R

‘2004 മുതല്‍ വളരെ സീരിയസ് ആയി സിനിമയും ആയി അടുത്ത് നില്‍ക്കുന്ന ഒരു സാധാരണക്കാരനാണ് ഞാന്‍… എന്തോ ദൈവം ഓരോ വര്‍ഷം കഴിയും തോറും വീഴ്ത്തിയിട്ടില്ല… വളര്‍ത്തിയിട്ടേ ഉള്ളു എന്നാല്‍… എന്റെ അവസാന ശ്വാസം നിലക്കുവോളം ഞാന്‍ ഓര്‍ത്തുകൊണ്ട് ജീവിക്കാന്‍ പോകുന്ന സിനിമ ആയിരിക്കും വെയില്‍… ഓരോരോ തടസ്സങ്ങള്‍… ഓരോ പ്രാവശ്യം റിലീസ് പ്ലാന്‍ചെയ്യുമ്പോള്‍…. ഞാന്‍ പോലും അറിയാത്ത പ്രേശ്നങ്ങള്‍ എന്തോ മനസ്സിലാകുന്നില്ല എന്താണി ങ്ങനെ.. എന്തുമാകട്ടെ നമ്മള്‍ വീണ്ടും തയ്യാറെടുക്കുകയാണ് വെയില്‍ റിലീസ് ചെയ്യാന്‍….25 feb അതാണ് നമ്മുടെ ദിവസം കൂടെ വേണം’-ജോബി ജോര്‍ജ് കുറിച്ചു.

ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഷൈന്‍ ടോം ചാക്കോ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷാസ് മുഹമ്മദ് ആണ് ഛായാഗ്രഹണം. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകര്‍. സംഗീതം പ്രദീപ് കുമാര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കിരണ്‍ റാഫേല്‍. പബ്ലിസിറ്റി ഡിസൈന്‍സ് ഏയ്സ്തെറ്റിക് കുഞ്ഞമ്മ.