Film News

ഓസ്‌ട്രേലിയയില്‍ അവധിക്കാലം ആഘോഷിച്ച് സാനിയ- ചിത്രങ്ങള്‍ വൈറലാകുന്നു

ക്വീന്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ യുവനടി സാനിയ ഇയ്യപ്പനെ ആരാധകര്‍ക്കേറെ ഇഷ്ടമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സാനിയ ജീവിതത്തിലെ വിശേഷങ്ങളും സിനിമാവിശേഷങ്ങളും ഒക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

താരം പങ്കുവെച്ച പുതിയ ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. നിലവില്‍ ഓസ്‌ട്രേലിയയില്‍ അവധിക്കാലം ആഘോഷിക്കുകയാണ് സാനിയ. ഇതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സാനിയ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങള്‍ക്ക് കമന്റുകളുമായെത്തിയത്.

പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ഹിറ്റ് ചിത്രം ലൂസിഫറിലും സാനിയ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. നിലവില്‍ നായികയായും സഹനടിയായുമൊക്കെയാണ് സാനിയ അയ്യപ്പന്‍ മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്നത്. അഭിനേത്രി എന്നതിലുപരി നല്ലൊരു നര്‍ത്തകി കൂടിയായ സാനിയ ഫിറ്റ്‌നസ് സൂക്ഷിക്കുന്നതില്‍ വളരെ ശ്രദ്ധാലുവാണ്.

ബാലതാരമായിട്ടാണ് നടി ആദ്യം മലയാളത്തിലേക്ക് എത്തിയിരുന്നത്. മമ്മൂട്ടിയുടെ ബാല്യകാലസഖി എന്ന ചിത്രത്തിലാണ് നടി ആദ്യം അഭിനയിച്ചിരുന്നത്. തുടര്‍ന്ന് അപ്പോത്തിക്കിരി എന്ന സുരേഷ് ഗോപി ചിത്രത്തിലും സാനിയ ഇയ്യപ്പന്‍ അഭിനയിച്ചിരുന്നു.

പ്രേതം 2, പതിനെട്ടാം പടി എന്ന സിനിമകളിലുടെയും സാനിയ ഇയ്യപ്പന്‍ മോളിവുഡില്‍ തിളങ്ങിയിരുന്നു. മുന്‍പ് തലകുത്തി നിന്ന് അഭ്യാസ പ്രകടനം കാണിക്കുന്ന ഒരു വീഡിയോയും സാനിയ അയ്യപ്പന്‍ പങ്കുവെച്ചിരുന്നു. ഇതും നടിയുടെ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു.

Trending

To Top