സാനിയയ്ക്ക് വയസ്സ് എത്ര: ബര്‍ത്ത്‌ഡേ ആഘോഷത്തിന് പിന്നാലെ താരത്തിന്റെ പ്രായം അന്വേഷിച്ച് ആരാധകര്‍

നടി സാനിയ ഇയ്യപ്പന്‍ പിറന്നാള്‍ ആഘോഷത്തിന്റെ തിരക്കിലാണ്. പിറന്നാള്‍ ആഘോഷിക്കുന്ന സാനിയയ്ക്ക് താരത്തിന്റെ സുഹൃത്തുക്കള്‍ അടിപൊളി പിറന്നാള്‍ സര്‍പ്രൈസ് ആണ് നല്‍കിയത്. പിറന്നാള്‍ ആഘോഷിക്കുന്ന സാനിയയുടെ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. നടി…

നടി സാനിയ ഇയ്യപ്പന്‍ പിറന്നാള്‍ ആഘോഷത്തിന്റെ തിരക്കിലാണ്. പിറന്നാള്‍ ആഘോഷിക്കുന്ന സാനിയയ്ക്ക് താരത്തിന്റെ സുഹൃത്തുക്കള്‍ അടിപൊളി പിറന്നാള്‍ സര്‍പ്രൈസ് ആണ് നല്‍കിയത്. പിറന്നാള്‍ ആഘോഷിക്കുന്ന സാനിയയുടെ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.

നടി പിറന്നാള്‍ ആഘോഷിക്കുന്ന വാര്‍ത്തകള്‍ പ്രചരിച്ചതോടെ താരത്തിന്റെ വയസ്സ് എത്ര ആയെന്ന അന്വേഷണത്തിലാണ് ആരാധകര്‍. സാനിയയ്ക്ക് 20 വയസ്സ് പൂര്‍ത്തിയായപ്പോള്‍ താരത്തിന്റെ പ്രായത്തില്‍ പല ആരാധകരും സമൂഹ മാധ്യമങ്ങളില്‍ ഞെട്ടല്‍ രേഖപ്പെടുത്തുന്നതും കൗതുകം ആവുകയാണ്. സുഹൃത്തായ ജിക്‌സന്‍ ആണ് സാനിയയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതും.

ഇതോടെയാണ് സാനിയയുടെ പിറന്നാള്‍ വാര്‍ത്ത ലോകമറിയുന്നത്. താരം സുഹൃത്തുക്കള്‍ ഒരുക്കിയ സര്‍പ്രൈസ് കണ്ട് ഞെട്ടുന്നതും സുഹൃത്തുക്കള്‍ക്കൊപ്പം ആടി തിമിര്‍ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ക്വീന്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച സാനിയ കുറഞ്ഞ കാലത്തിനുള്ളില്‍ മുന്‍ നിര നായകന്മാര്‍ക്കൊപ്പം തിരശ്ശീല പങ്കിട്ടുകഴിഞ്ഞു.

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വി രാജ് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ലൂസിഫര്‍, മമ്മൂട്ടി ചിത്രം പ്രീസറ്റ് തുടങ്ങിയവയില്‍ സാനിയയുടെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ നിറ സാന്നിദ്ധ്യമായ സാനിയ പങ്ക് വയ്ക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ക്ക് വലിയ ജനപ്രീതിയും ലഭിച്ചുപോന്നിരുന്നു.

എന്നാല്‍ താരത്തിന് വെറും ഇരുപത് വയസ്സ് മാത്രമാണ് പ്രായം എന്ന് വിശ്വസിക്കാന്‍ പല ആരാധകര്‍ക്കും കഴിയുന്നില്ല. താരത്തിന്റെ ശരീര പ്രകൃതിയും ബോള്‍ഡായുള്ള സ്വഭാവവും പക്വതയോടെയുള്ള പെരുമാറ്റവും ഈ ചെറു പ്രായത്തില്‍ എങ്ങിനെ സ്വന്തമാക്കിയെന്നാണ് പലരും ആശ്ചര്യപ്പെടുന്നത്.

വിദേശങ്ങളില്‍ അവധി ആഘോഷിക്കാന്‍ ഇഷ്ടപ്പെടുന്ന സാനിയ പിറന്നാള്‍ ആഘോഷത്തിനായ് എങ്ങോട്ടാകും പറക്കുക എന്നാണ് മറ്റ് ചിലര്‍ ഉന്നയിക്കുന്ന ചോദ്യം. പലരും പതിവു പോലെ മാലിദ്വീപ് ആണ് സജസ്റ്റ് ചെയ്യുന്നത്. കടലിനോട് പ്രണയം കാണിക്കുന്ന സാനിയ മാലി ദ്വീപില്‍ അവധി ആഘോഷിക്കാനെത്തിയാല്‍ പുത്തന്‍ ഫോട്ടോ ഷൂട്ട് പ്രതീക്ഷിക്കാമെന്നതാണ് ആരാധകരെ ആവേശത്തിലാക്കുന്നത്.

എന്തായാലും സമൂഹ മാധ്യമങ്ങള്‍ മുഴുവന്‍ സാനിയയ്ക്കുള്ള ആശംസകളാല്‍ നിറയുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സല്യൂട്ട് ആണ് സാനിയയുടെ അവസാനമായി പുറത്തുവന്ന ചിത്രം.