Film News

വിശാല മനസിന്റെ ഉടമയാണെന്ന് എല്ലാവരും പറയാറുള്ള മഞ്ജു ആ കാണിച്ചത് എന്നിൽ വേദന ഉണ്ടാക്കി, ശാന്തിവിള ദിനേശ് 

ലേഡി സൂപ്പർസ്റ്റാർ എന്ന് പറയുന്ന പ്രേഷകരുടെ പ്രിയ നടി മഞ്ജു വാര്യരെ കുറിച്ച് നിർമാതാവ് ശാന്തിവിള ദിനേശ് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്, സിനിമ ഫോട്ടോഗ്രാഫർ കെ രാമചന്ദ്ര ബാബു മരിച്ചപ്പോൾ അദ്ദേഹത്തെ ഒരു നോക്ക് കാണാൻ ആയി നടി മഞ്ജുവാര്യർ എത്തിയിരുന്നില്ല, മഞ്ജുവിന്റെ ആദ്യ സിനിമ ആയ സല്ലാപം സിനിമയിൽ പ്രവർത്തിച്ചിരുന്ന ആളാണ് രാമചന്ദ്ര ബാബു.

എനിക്ക് ഒരുപാട്ട് വിഷമം ഉണ്ടാക്കിയ കാര്യം അദ്ദേഹത്തിന്റെ മരണദിവസം മഞ്ജു  അദ്ദേഹത്തിന്റെ വീടിനു മുന്നിലൂടെ ആണ് പോയത്, വിശാല മനസിന്റെ ഉടമ ആണെന്ന് എല്ലാവരും പറയാറുള്ള മഞ്ജു ഈ കാണിച്ചത് എനിക്കു ഒരുപാടു വിഷമം ഉണ്ടാക്കി. ഷൂട്ടിങ്ങിനു വേണ്ടി ആണ് മഞ്ജു ഈ മരണവീടിനു മുന്നിലോടെ പോയത്.

വീട്ടിൽ നിന്നും ലൊക്കേഷനിലേക്കോ, ലൊക്കേഷനിൽ നിന്നും വീട്ടിലേക്കോ മഞ്ജുവിനെ ഈ വീടിനു മുന്നിലൂടെ ആണ് പോയത് ഒരു നേരമെങ്കിലും മഞ്ജുവിനെ അദ്ദേഹത്തെ കാണാൻ ആയി ഈ വീട്ടിൽ കയറാമായിരുന്നു ശാന്തിവിള ദിനേശ് പറയുന്നു. സംസഥാന സർക്കാർ വരെ  ബ്രാൻഡ് അംബാസിഡർ ആയി  കൊണ്ട് നടക്കുന്ന  നടി മഞ്ജു ഈ കാണിച്ചത് എന്നെ ഒരുപാടു വിഷമിപ്പിച്ചു ശാന്തിവിള പറയുന്നു.സിനിമയിൽ ഒരു പാട് പ്രവർത്തിച്ചിട്ടുള്ള നിരവധി താരങ്ങൾ അദ്ദേഹത്തിന്റെ മരണത്തിൽ പങ്കെടുത്തില്ല എന്നും നിർമാതാവ് കൂട്ടിച്ചേർത്തു.

Trending

To Top