‘കമ്മ്യൂണിസ്റ്റ് തെമ്മാടികള്‍ എന്നാണ് വിദ്യാസമ്പന്നര്‍ എന്ന് സ്വയം അവകാശപ്പെടുന്ന എന്റെ അയല്‍വക്കം ധരിച്ചു വെച്ചിരിക്കുന്നത്’ സന്തോഷ് കീഴാറ്റൂര്‍

അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍ പോള്‍ വീണു കിടന്നപ്പോള്‍ സഹായിക്കാന്‍ പലരും തയ്യാറാകാതിരുന്നതിനെ പറ്റി നടന്‍ കൈലാഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ തങ്ങളെ ശത്രുക്കളായി കണ്ടിരുന്ന അയല്‍വാസി വീണു കിടന്നപ്പോള്‍ ഓടിയെത്തിയതിനെ കുറിച്ച്…

അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍ പോള്‍ വീണു കിടന്നപ്പോള്‍ സഹായിക്കാന്‍ പലരും തയ്യാറാകാതിരുന്നതിനെ പറ്റി നടന്‍ കൈലാഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ തങ്ങളെ ശത്രുക്കളായി കണ്ടിരുന്ന അയല്‍വാസി വീണു കിടന്നപ്പോള്‍ ഓടിയെത്തിയതിനെ കുറിച്ച് പങ്കുവെക്കുകയാണ് നടന്‍ സന്തോഷ് കീഴാറ്റൂര്‍. ‘കുറെ വര്‍ഷങ്ങളായി ഞങ്ങള്‍ അയല്‍വക്കകാര്‍ തമ്മില്‍ മിണ്ടാറില്ല, വിഷയം രാഷ്ട്രീയം, ഞങ്ങള്‍ മറന്ന വിഷയം. അയല്‍വക്കം പക്ഷെ വര്‍ഷങ്ങളായി ഞങ്ങളെ ശത്രുക്കളെ പോലെയാണ് കാണുന്നത്..
കമ്മ്യൂണിസ്റ്റ്കാര്‍ ,കലാകാരന്‍,പശുവിനെ വളര്‍ത്തുന്നവര്‍ കമ്മ്യൂണിസ്റ്റ് തെമ്മാടികള്‍ എന്നാണ് വിദ്യാസമ്പന്നര്‍ എന്ന് സ്വയം അവകാശപ്പെടുന്ന എന്റെ അയല്‍വക്കം ധരിച്ചു വെച്ചിരിക്കുന്നതെന്ന് സന്തോഷ് കുറിക്കുന്നു. എന്നാല്‍ അയല്‍വക്കത്തെ വീട്ടിലെ കുഞ്ഞിരാമേട്ടന്‍ കിണറ്റില്‍ വീണപ്പോള്‍ തന്റെ അമ്മ നിലവിളിച്ചോടിയെന്നും സന്തോഷ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത തിരക്കഥാ ,കഥാ കൃത്ത്
ശ്രീ.ജോൺപോളിന്റെ മരണവുമായി ബന്ധപ്പെട്ട് എന്റെ പ്രിയ സുഹൃത്തുക്കളായ ജോളിജോസഫിന്റെയും,കൈലാഷിന്റെയും ചില പരാമർശങ്ങൾ വേദനയോടെയാണ് കേട്ടതും വായിച്ചതും
ഒരു മനുഷ്യൻ വീണുകിടക്കുമ്പോൾ രക്ഷപ്പെടുത്താൻ പലരും(Ambulance,fire force)തയ്യാറായില്ല എന്നത്..
ആ ഫ്ലാറ്റിൽ താമസിക്കുന്നവർ സഹായിച്ചോ എന്നതിനെ കുറിച്ച് എഴുതി കണ്ടില്ല….പോട്ടെ ഫ്ലാറ്റ് ജീവിതം അങ്ങനെയാണ്..
നഗരവും
നാടും
തമ്മിൽ
ചില വ്യത്യാസങ്ങൾ ഉണ്ട്..
ഇന്ന് (4/5/2022)എന്റെ വീടിന്റെ അയൽവക്കത്ത്(കീഴാറ്റൂരിൽ)
ഒരു സംഭവം നടന്നു
കുറെ വർഷങ്ങളായി ഞങ്ങൾ അയൽവക്കകാർ തമ്മിൽ മിണ്ടാറില്ല
വിഷയം രാഷ്ട്രീയം
ഞങ്ങൾ മറന്ന വിഷയം
അയൽവക്കം
പക്ഷെ വർഷങ്ങളായി ഞങ്ങളെ ശത്രുക്കളെ പോലെയാണ് കാണുന്നത്..
കമ്മ്യൂണിസ്റ്റ്കാർ ,കലാകാരൻ,പശുവിനെ വളർത്തുന്നവർ കമ്മ്യൂണിസ്റ്റ് തെമ്മാടികൾ എന്നാണ്
വിദ്യാസമ്പന്നർ എന്ന് സ്വയം അവകാശപ്പെടുന്ന എന്റെ അയൽവക്കം ധരിച്ചു വെച്ചിരിക്കുന്നത്
എന്ത് ചെയ്യാം..അവരുടെ വിശ്വാസം..തർക്കത്തിനില്ല
പക്ഷെ
തെമ്മാടികളായ ഞങ്ങൾ
ഉറക്കെ പാട്ട് പാടും,മുദ്രാവാക്യം വിളിക്കും,തെരുവ് നാടകം കളിക്കും,പിരിവിന് പോകും,സമരത്തിന് പോകും,പോലീസിന്റെ തല്ല് വാങ്ങിക്കും,
വീട്ടിൽ സമ്മേളനങ്ങൾ സംഘടിപ്പിക്കും,സുഹൃത്തുക്കൾ സമ്മേളിക്കും,നാടകക്യാമ്പുകൾ സംഘടിപ്പിക്കും
….
ഇന്ന്4/5/2022
അയൽവക്കത്തെ
വീട്ടിലെ
കുഞ്ഞിരാമേട്ടൻ(വയസ്സ്-70)
22 അടി താഴ്ചയുള്ള കിണറിൽ വീണു
പശു തൊഴുത്ത് വൃത്തിയാക്കുന്ന
എന്റെ അമ്മ ഇത് കണ്ട് നിലവിളിച്ചു
ഒച്ച വെച്ചു
അലറി കരഞ്ഞു
കുഞ്ഞിരാമേട്ടൻ കിണറ്റിൽ വീണേ..
ഇതു കേട്ട കുഞ്ഞിരാമേട്ടന്റെ ഭാര്യ
പറഞ്ഞു
കാർത്ത്യാനി നീ എന്തിനാ ഇങ്ങനെ ഒച്ച വെക്കുന്നത്
“ദൈവം എന്തെങ്കിലും വഴി കാണും”
അപ്പോൾ കുഞ്ഞിരാമേട്ടൻ
കിണറ്റിനടിയിൽ ജീവനോട് മല്ലിടുകയായിരുന്നു….
അമ്മ ഉടൻ എന്റെ ഏട്ടനെ വിളിച്ചു
കുതിച്ചെത്തി
ആസാദും അനിയനും കിണറ്റിൽ ഇറങ്ങി
കുഞ്ഞിരാമേട്ടനെ രക്ഷപ്പെടുത്താനുള്ള എല്ലാ കാര്യങ്ങളും ചെയ്യുന്നു
ഫയർഫോഴ്സിനെ വിളിച്ച് കീഴാറ്റൂരിൽ എത്തിക്കുന്നു
കുട്ടികളടക്കം എല്ലാവരും കുഞ്ഞിരാമേട്ടനെ രക്ഷിക്കാൻ വേണ്ട സഹായങ്ങൾ ചെയ്യുന്നു..
ഫയർഫോഴ്സ് എത്തി കിണറ്റിൽ വലയിട്ട് കുഞ്ഞിരാമേട്ടനെ പുറത്തേക്ക് എടുക്കുന്നു..
കുഞ്ഞിരാമേട്ടന് കാര്യമായ പരിക്കുകളൊന്നും പറ്റാതെ രക്ഷപ്പെട്ടു……
ശത്രുത ,വിദ്യോഷം ശാശ്വതമല്ല
ഒരു അപകടം വരുമ്പോൾ ആരാണ് രക്ഷയ്ക്ക് വരുന്നത് എന്ന് ആർക്കും പറയാൻ പറ്റില്ല
ദൈവം രക്ഷിക്കും എന്ന് നമ്മൾ പറയുമ്പോൾ
ദൈവത്തിന്റെ(വിശ്വസിക്കുന്നവർക്ക്)
രൂപത്തിൽ വരുന്നത് മനുഷ്യർ തന്നെയാണ്
പശു തൊഴുത്തിലെ
ചാണകവും,മൂത്രവും വൃത്തിയാക്കുന്ന
എന്റെ അമ്മ കുഞ്ഞിരാമേട്ടൻ കിണറ്റിൽ വീണത് കണ്ടപ്പോൾ ഒച്ചത്തിൽ കരഞ്ഞ് ബഹളം വെച്ച്
ഏട്ടനെയും അനിയനെയും നാട്ടുകാരെയും ഫയർഫോഴ്സിനെയും വേഗം എത്തിച്ച്
ജീവൻ രക്ഷപ്പെടുത്തിയ കർഷകസ്ത്രീയായ എന്റെ അമ്മയാണ്
#ദൈവം എന്ന് ഞാൻ വിശ്വസിക്കുന്നു
സംഭാഷണ ശകലം
കുഞ്ഞിരാമേട്ടന്റെ ഭാര്യ: എണേ കാർത്ത്യാനീ’
‘ ‘ നീ
എന്തിനാ ഇങ്ങനെ ഒച്ച
വെക്കുന്നേ
ദൈവം എന്തെങ്കിലും വഴി
‘ കാണിക്കും
അപ്പോഴും 70കാരനായ കുഞ്ഞിരാമേട്ടൻ വെള്ളത്തിൽ ജീവനോട് മല്ലിടുകയാണ്….
ആരാണ് ദൈവം
നമ്മൾ ഒരോരുത്തരും
ദൈവങ്ങളാണ്
ഈ ഭൂമിയിൽ
ജീവിക്കുന്ന
നിമിഷങ്ങൾ
പരസ്പരം
സ്നേഹിക്കുക
ദൈവ ഭക്തി എന്നാൽ
പരസ്പരം
സ്നേഹിക്കാൻ
പഠിക്കുക
എന്നാണ്
…..നീ നിന്നെ പോലെ
നിന്റെ അയൽവക്കകാരനെയും സ്നേഹിക്കുക
..പരമ കാരുണ്യവാനായ അള്ളാഹു നീ തന്നെയാണ്…..
….തത്ത്വമസി……
 
NB: സഹായിക്കുന്നതിന്റെ ഫോട്ടോ,വീഡിയോ
ആരും പ്രതീക്ഷിക്കേണ്ട
ഇല്ല..’
ഫലം ഇച്ഛിക്കാതെ കർമ്മം ചെയ്യുക