മോണ്‍സ്റ്ററിന് വേണ്ടി പ്രാര്‍ത്ഥനയുമായി ആറാട്ടണ്ണന്‍ രംഗത്ത്..! മോഹന്‍ലാല്‍ തിരിച്ച് വരട്ടെ!!

മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്ററിന് വേണ്ടി പ്രാര്‍ത്ഥനയുമായി ആറാട്ടണ്ണന്‍ രംഗത്ത്. സിനിമയില്‍ പ്രതീക്ഷകള്‍ എറെയുണ്ടെന്നും ഇത് മോഹന്‍ലാലിന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ച് വരവ് തന്നെയായിരിക്കുമെന്നും സന്തോഷ് വര്‍ക്കി ഫിലിമിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ വെച്ച് പറഞ്ഞു. മരക്കാര്‍…

മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്ററിന് വേണ്ടി പ്രാര്‍ത്ഥനയുമായി ആറാട്ടണ്ണന്‍ രംഗത്ത്. സിനിമയില്‍ പ്രതീക്ഷകള്‍ എറെയുണ്ടെന്നും ഇത് മോഹന്‍ലാലിന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ച് വരവ് തന്നെയായിരിക്കുമെന്നും സന്തോഷ് വര്‍ക്കി ഫിലിമിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ വെച്ച് പറഞ്ഞു. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയ്ക്ക് സംഭവിച്ചത് ഒരിക്കലും മോണ്‍സ്റ്ററിന് സംഭവിക്കരുത് എന്നാണ് സന്തോഷ് വര്‍ക്കി പറയുന്നത്.

വൈശാഖിന്റെ സംവിധാനത്തില്‍ വീണ്ടും മോഹന്‍ലാല്‍ അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയായ മോണ്‍സ്റ്റര്‍ വെള്ളിയാഴ്ച തീയറ്ററുകളിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. സിനിമയില്‍ ഏറെ പ്രതീക്ഷകളാണ് ഉള്ളത്… എന്താവും എന്ന് അറിയില്ല.. സിനിമ ഒരു വിജയം ആകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.. മരക്കാറിന് സംഭവിച്ചത് മോണ്‍സ്റ്റിന് സംഭവിക്കാതിരിക്കട്ടെ, അന്ന് ആ സിനിമയ്ക്ക് ഓവര്‍ഹൈപ്പ് കൊടുത്തു അതാണ് പ്രശ്‌നം പറ്റിയത്.. അത് ഈ സിനിമയ്ക്ക് സംഭവിക്കാതിരിക്കട്ട. ഡീഗ്രേഡിംഗ് നടക്കരുത് എന്ന് ആഗ്രഹിക്കുന്നു. സിനിമയില്‍ ലക്കി സിംഗ് എന്ന വേഷത്തിലാണ് ലാലേട്ടന്‍ എത്തുന്നത്. ചിത്രത്തിലെ ഘൂം ഘൂം വീഡിയോ സോംഗ് ഞാന്‍ കണ്ടിരുന്നു.. വളരെ നന്നായിട്ടുണ്ട്… എനിക്ക് ഇഷ്ടമായി..

പക്ഷേ, ആരും പുലിമുരുകന്‍ പ്രതീക്ഷിച്ച് പോകരുത്.. അത് പ്രതീക്ഷിച്ചാണ് പലരും ഇരിക്കുന്നത്. അതൊരു പക്കാ മാസ്സ് പടമാണ്.. ഇതൊരു ക്ലാസ് പടമാണ്.. മുന്‍പ് കാലങ്ങളിലെല്ലാം മോഹന്‍ലാല്‍ ചിത്രം നമുക്ക് കണ്ണുപൂട്ടി പോകാമായിരുന്നു.. ഇന്ന് അത് സാധിക്കില്ലെന്നും സന്തോഷ് വര്‍ക്കി പറയുന്നു. ഇപ്പോള്‍ മമ്മൂക്കയാണ് ലീഡ് ചെയ്യുന്നത്.. റോഷാക്ക് എല്ലാം വളരെ നല്ല സിനിമയായിരുന്നു.. അദ്ദേഹം തിരഞ്ഞെടുക്കുന്ന സിനിമകള്‍ എല്ലാം പുതുമയുണ്ട്.

അത് മമ്മൂക്ക തന്നെയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത് എന്നും സന്തോഷ് വര്‍ക്കി പറയുന്നു. അതേസമയം, ഓവര്‍ ഹൈപ്പ് കൊടുത്ത് സിനിമ നശിപ്പിക്കരുത് എന്നാണ് സംവിധായകനും അറിയിക്കുന്നത്. അതിന് ശ്രമിച്ചാലും ഈ സിനിമ നല്ലതാണെങ്കില്‍ അത് ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാല്‍ പിന്നെയത് വിജയിക്കുക തന്നെ ചെയ്യുമെന്ന് തന്റെ പോസ്റ്റിന് അടിയില്‍ വന്ന കമന്റിന് മറുപടിയുമായി വൈശാഖ് കുറിച്ചിരുന്നു.