‘വിവിധ ജില്ലകളിലെ മൂന്നു തിയേറ്ററില്‍ 365 ദിവസവും ബാംഗ്ലൂരില്‍ മാത്രം അഞ്ചു തിയേറ്ററില്‍ 175 ദിവസവുമോടിയ ഏക ചിത്രം’

യഷിന്റെ കെ ജി എഫ് കേരളത്തില്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുമ്പോള്‍ നമ്മുടെ നടീനടന്മാര്‍ കര്‍ണാടകത്തില്‍ എന്തെങ്കിലും നേട്ടം കൈവരിച്ചിട്ടുണ്ടോ എന്ന പരതലില്‍ കിട്ടിയ ചിത്രത്തെ കുറിച്ച് രാഹുല്‍ മാധവിന്റെ കുറിപ്പ്. ‘ഇവിടെ താരം നമ്മുടെ പ്രിയ…

യഷിന്റെ കെ ജി എഫ് കേരളത്തില്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുമ്പോള്‍ നമ്മുടെ നടീനടന്മാര്‍ കര്‍ണാടകത്തില്‍ എന്തെങ്കിലും നേട്ടം കൈവരിച്ചിട്ടുണ്ടോ എന്ന പരതലില്‍ കിട്ടിയ ചിത്രത്തെ കുറിച്ച് രാഹുല്‍ മാധവിന്റെ കുറിപ്പ്. ‘ഇവിടെ താരം നമ്മുടെ പ്രിയ നടി ചിപ്പിയാണ്. ഭരതന്‍ -ലോഹി -മമ്മൂട്ടി -ഭരത്‌ഗോപി എന്നിവര്‍ ഒരുക്കിയ പാഥേയത്തിലൂടെ സിനിമയില്‍ അരങ്ങേറിയ ചിപ്പി കന്നഡയിലെത്തിയപ്പോള്‍ ശില്പയായി. അവിടെ തന്റെ ആദ്യ ചിത്രം ജന്മദജോഡി.
കന്നഡ സിനിമയിലെ എക്കാലത്തെയും മികച്ച ഡയറക്ടര്‍ ടി എസ് നാഗഭരണയാണ് ഈ ചിത്രം സംവിധാനം ചെയ്തത്. കെ ജി എഫ് രണ്ടു പാര്‍ട്ടിലും ചാനല്‍ ഓണറുടെ വേഷം ചെയ്തത് അദ്ദേഹമാണ്. ചിത്രം നിര്‍മിച്ചത് ലെജന്‍ഡ് രാജ്കുമാറിന്റെ പത്‌നി പര്‍വതമ്മയാണ്. പടത്തിലെ നായകനായത് ശിവരാജ് കുമാറും.
മികച്ച നടിക്കുള്ള കര്‍ണാടക സ്റ്റേറ്റ് അവാര്‍ഡ് നേടിയാണ് ചിപ്പി ചരിത്രം കുറിച്ചത്. ഫിലിം ഫെയറിലും മികച്ച നടിയായി. ബോക്‌സോഫീസില്‍ ജന്മദജോഡി റെക്കോര്‍ഡുകള്‍ ഭേദിച്ചു. വിവിധ ജില്ലകളിലെ മൂന്നു തിയേറ്ററില്‍ 365 ദിവസവും ബാംഗ്ലൂരില്‍ മാത്രം അഞ്ചു തിയേറ്ററില്‍ 175 ദിവസവുമോടിയ ഏക ചിത്രവും ഇതാണ്.’ രാഹുല്‍ കുറിക്കുന്നു.

വിദേശത്തെ കന്നിമാച്ചിൽ സെഞ്ച്വറി, അതും ട്രിപ്പിൾ സെഞ്ച്വറിയടിച്ച് മാൻ ഓഫ് ദി മാച്ച് നേടിയാൽ എങ്ങനെയുണ്ടാവും. എത്ര ഗംഭീര അച്ചീവ്മെന്റാണത്.

യഷിന്റെ കെ ജി എഫ് കേരളത്തിൽ റെക്കോർഡുകൾ തകർക്കുമ്പോൾ നമ്മുടെ നടീനടന്മാർ കർണാടകത്തിൽ എന്തെങ്കിലും നേട്ടം കൈവരിച്ചിട്ടുണ്ടോ എന്ന എന്റെ പരതലിൽ കിട്ടിയ ഒരു കാര്യമാണ് ഈ പോസ്റ്റ്‌.

ഇവിടെ താരം നമ്മുടെ പ്രിയ നടി ചിപ്പിയാണ്. ഭരതൻ -ലോഹി -മമ്മൂട്ടി -ഭരത്ഗോപി എന്നിവർ ഒരുക്കിയ പാഥേയത്തിലൂടെ സിനിമയിൽ അരങ്ങേറിയ ചിപ്പി കന്നഡയിലെത്തിയപ്പോൾ ശില്പയായി. അവിടെ തന്റെ ആദ്യ ചിത്രം ജന്മദജോഡി.

കന്നഡ സിനിമയിലെ എക്കാലത്തെയും മികച്ച ഡയറക്ടർ ടി എസ് നാഗഭരണയാണ് ഈ ചിത്രം സംവിധാനം ചെയ്തത്. കെ ജി എഫ് രണ്ടു പാർട്ടിലും ചാനൽ ഓണറുടെ വേഷം ചെയ്തത് അദ്ദേഹമാണ്. ചിത്രം നിർമിച്ചത് ലെജൻഡ് രാജ്‌കുമാറിന്റെ പത്നി പർവതമ്മയാണ്. പടത്തിലെ നായകനായത് ശിവരാജ്‌ കുമാറും.

മികച്ച നടിക്കുള്ള കർണാടക സ്റ്റേറ്റ് അവാർഡ് നേടിയാണ് ചിപ്പി ചരിത്രം കുറിച്ചത്. ഫിലിം ഫെയറിലും മികച്ച നടിയായി. ബോക്സോഫീസിൽ ജന്മദജോഡി റെക്കോർഡുകൾ ഭേദിച്ചു. വിവിധ ജില്ലകളിലെ മൂന്നു തിയേറ്ററിൽ 365 ദിവസവും ബാംഗ്ലൂരിൽ മാത്രം അഞ്ചു തിയേറ്ററിൽ 175 ദിവസവുമോടിയ ഏക ചിത്രവും ഇതാണ്.

ജനപ്രീതിയിലും പുരസ്‌കാരനേട്ടത്തിലും ഒരേപോലെ തിളങ്ങിയ അന്യഭാഷ ചിത്രത്തിൽ നായികയായതും ആ റോൾ അവിസ്മരണീയമാക്കാൻ കഴിഞ്ഞതും ചിപ്പിയുടെ കരിയറിലെ വലിയ നേട്ടമാണ് ഒപ്പം മലയാളത്തിന് അഭിമാനവും..

വർഷങ്ങൾക്ക് ശേഷം മലയാളിയായ ശ്രുതിഹരിഹരനും അവിടെ മികച്ച നടിയായിട്ടുണ്ട്. കന്നഡയിൽ മറ്റു മലയാള കലാകാരൻമാരുടെ പെർഫോമൻസ് വേറെ ഏതൊക്കെയാണെന്നറിയാമെങ്കിൽ എഴുതുക.