Film News

സാന്ത്വനത്തിലെ ഈ കുട്ടി താരം ആരാണെന്നു മനസ്സിലായോ?

ഏഷ്യാനെറ്റിൽ മികച്ച റേറ്റിങ്ങോടെ മുന്നേറിക്കൊണ്ടിരിക്കുന്ന പരമ്പരയാണ് സാന്ത്വനം. നിരവധി ആരാധകർ ആണ് പരമ്പരയ്ക്ക് ഉള്ളത്. ഇപ്പോഴിതാ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പരമ്പരയിൽ നാല് അഞ്ചു വർഷങ്ങൾക്ക് ശേഷമുള്ള സാന്ത്വനം വീട്ടിലെ ജീവിതമാണ് കാണിച്ച് കൊണ്ടിരിക്കുന്നത്. അതിനു മുൻപ് പരമ്പരയിലെ കഥാപാത്രങ്ങളായ ഹരിക്കും അപ്പുവിനും ഒരു പെണ്കുഞ്ഞു ജനിക്കുകയും ആ കുഞ്ഞു അപ്പോൾ കൈകുഞ്ഞു ആയി ഇരിക്കുകയൂം ആയിരുന്നു. എന്നാൽ അഞ്ചു വർഷങ്ങൾക്ക് ശേഷമുള്ള കഥയിൽ ഈ കുട്ടി വളർന്നു സ്കൂളിൽ പോകാൻ തുടങ്ങിയ കൊച്ച് മിടുക്കി ആയിട്ടാണ് കാണിക്കുന്നത്. ദേവു എന്നാണ് ഈ കുട്ടി കഥാപാത്രത്തിന്റെ പേര്. ഇപ്പോൾ ദേവൂട്ടിയെ ചുറ്റി പറ്റിയാണ് സ്വാന്തനം വീട്ടിലെ കഥയും കഥാപാത്രങ്ങളും മുന്നോട്ട് പോകുന്നത്.

എന്നാൽ സാന്ത്വനത്തിൽ ദേവൂട്ടിയെ അവതരിപ്പിക്കുന്ന ഈ കൊച്ച് സുന്ദരി ശരിക്കും ആരെന്ന് അധികം ആർക്കും അറിയില്ല. ഒരു താരപുത്രിയാണ് ദേവൂട്ടി എന്ന കഥാപാത്രം പരമ്പരയിൽ ചെയ്യുന്നത്. ഇസയാണ് ദേവൂട്ടിയെന്ന കഥാപാത്രം അവതരിപ്പിക്കുന്നത്. പരമ്പരയിൽ കുസൃതിയും കുറുമ്പും നിറഞ്ഞ കൊച്ച് സുന്ദരിയെയാണ് ഇസകുട്ടി അവതരിപ്പിക്കുന്നത്. യഥാർത്ഥ ജീവിതത്തിലും ഇസ അങ്ങനെ തന്നെയാണ്. എന്നാൽ ഈ താരപുത്രി മറ്റാരുമല്ല, സിനിമയിൽ കൂടിയും സീരിയലിൽ കൂടിയും പ്രേഷകരുടെ ശ്രദ്ധയും സ്നേഹവും നേടിയെടുത്ത സജിത ബേട്ടിയുടെ മകൾ ആണ്. സജിത ബേട്ടി തന്നെയാണ് ഈ വിവരം ആരാധകരുമായി പങ്കുവെച്ചതും.

ഇസയുടെ അഭിനയ ജീവിതത്തിന്റെ തുടക്കമാണ് സാന്ത്വനത്തിൽ കൂടി നടത്തിയിരിക്കുന്നത്. ഞങ്ങളുടെ ഇസ കുട്ടിയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം സാന്ത്വനത്തിൽ കൂടി നടത്തിയിരിക്കുന്നു എന്നും എല്ലാവരുടെയും സ്നേഹവും പിന്തുണയും ഇസകുട്ടിക്കും സാന്ത്വനം സീരിയലിനും വേണമെന്നും ആണ് സജിത ബേട്ടി തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. എന്നാൽ സജിത ബേട്ടിയുടെ മകൾ ആണ് സാന്ത്വനത്തിലെ ദേവൂട്ടി എന്ന് അറിയുന്നതിന് മുൻപ് തന്നെ ഈ കുട്ടി താരം പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. വളരെ പെട്ടന്ന് ആണ് ദേവൂട്ടി എന്ന കഥാപാത്രം ആരാധകരുടെ ശ്രദ്ധ നേടിയെടുത്തത്.

Trending

To Top