തിയേറ്ററിൽ ആളെ കയറ്റി കൂവിക്കുന്നതിന്റെ പുതിയ കാല വഴിയാണ് സമൂഹ മാധ്യമങ്ങളെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്

തന്റെ സന്തോഷം സിനിമ ചെയ്യുക എന്നതാണ് എന്ന് പറയുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്.സന്ദേശമെന്ന സിനിമ ഇന്നും ചർച്ച ചെയ്യപ്പെടുന്നതിൽ സന്തോഷമുണ്ടെന്നും സംവിധായകൻ പറഞ്ഞു. അതേ സമയം ഞാൻ സിനിമയിൽ എത്തിപ്പെടുകയാണ് ഉണ്ടായത്. എങ്ങനെയോ സംവിധായകൻ…

തന്റെ സന്തോഷം സിനിമ ചെയ്യുക എന്നതാണ് എന്ന് പറയുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്.സന്ദേശമെന്ന സിനിമ ഇന്നും ചർച്ച ചെയ്യപ്പെടുന്നതിൽ സന്തോഷമുണ്ടെന്നും സംവിധായകൻ പറഞ്ഞു. അതേ സമയം ഞാൻ സിനിമയിൽ എത്തിപ്പെടുകയാണ് ഉണ്ടായത്. എങ്ങനെയോ സംവിധായകൻ ആവണമെന്ന ആഗ്രഹം ഉണ്ടായി. സിനിമാ പാരമ്പര്യമൊന്നും എനിക്ക് ഇല്ലായിരുന്നു. വിധിയാണ് സംവിധായകൻ ആക്കിയത് സത്യൻ അന്തിക്കാട് പറഞ്ഞു.

ഒരുപാട് കലാകാരന്മാരുടെ സംഭാവനയാണ് സിനിമ. സമൂഹ മാധ്യമങ്ങളിൽ സിനിമകൾ വിമർശിക്കപ്പെടുന്നതിനേക്കുറിച്ച് സത്യൻ അന്തിക്കാട് പറഞ്ഞ കാര്യങ്ങളആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.തിയേറ്ററിൽ ആളെ കയറ്റി കൂവിക്കുന്നതിന്റെ പുതിയ കാല വഴിയാണ് സമൂഹ മാധ്യമങ്ങൾ എന്നാണ് സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞത്.

സോഷ്യൽ മീഡിയയെ നിയന്ത്രിക്കാൻ നമുക്ക് സാധിക്കില്ല. സ്വന്തം പ്രവീണ്യം കാണിക്കാൻ ആളുകൾ സോഷ്യൽ മീഡിയയിലൂടെ ശ്രമിക്കാറുണ്ട്. അതേ സമയംഒരാളെ കുറെ പേർ ചേർന്ന് ആക്രമിക്കുന്നു. പണ്ട് തിയേറ്ററിൽ ആളെ കയറ്റി കൂവിക്കുന്നു. ഇന്ന് സോഷ്യൽ മീഡിയ വഴിയാണ് ഇത് ചെയ്യുന്നത് എന്നുമാത്രം എന്നാണ് സത്യൻ അന്തിക്കാട് വ്യക്തമാക്കിയത്. മാതൃഭൂമിയുടെ ക എന്ന പരിപാടിയിലാണ് സത്യൻ അന്തിക്കാട് ഇക്കാര്യം പറഞ്ഞത്.