‘ബോഡി ഷെയ്മിങ് ചെയ്തതിനോടു പ്രതികരിച്ച എനിക്ക് പോസിറ്റീവ് ആയ ഒരു നേട്ടം’ സയനോര

അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന വണ്ടര്‍ വിമനിലെ ഒരു നായികയാണ് ഗായിക സയനോര. ചിത്രത്തിലെത്തിയതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്. ‘എനിക്ക് ഒരിക്കലും അഭിനയമോഹം ഉണ്ടായിട്ടില്ല.…

അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന വണ്ടര്‍ വിമനിലെ ഒരു നായികയാണ് ഗായിക സയനോര. ചിത്രത്തിലെത്തിയതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്. ‘എനിക്ക് ഒരിക്കലും അഭിനയമോഹം ഉണ്ടായിട്ടില്ല. പക്ഷേ അഭിനയിക്കാന്‍ കഴിയുമെന്ന് അറിയാമായിരുന്നു. ഞാന്‍ ഡബ്ബ് ചെയ്യുന്ന സമയത്ത് മുഖത്ത് എക്‌സ്‌പ്രെഷന്‍ വരുത്തിയിട്ടു തന്നെയാണ് അഭിനയിക്കുന്നത്. ആദ്യദിനം തന്നെ ഞാന്‍ അഞ്ജലിയോടു ചോദിച്ചു, എന്തിനാണ് ഈ കഥാപാത്രം ചെയ്യാന്‍ എന്നെ വിളിച്ചതെന്ന്. അഞ്ജലി പറഞ്ഞ മറുപടി എന്നെ ശരിക്കും ഞെട്ടിച്ചു. മുന്‍പൊരിക്കല്‍ ഞാന്‍ ഷോര്‍ട്‌സ് ഇട്ടത് സംബന്ധിച്ച് വലിയ സോഷ്യല്‍ മീഡിയ ആക്രമണം ഉണ്ടായപ്പോള്‍ അഞ്ജലി എന്നെ നിരീക്ഷിക്കുകയായിരുന്നു എന്നു പറഞ്ഞു.

ആ സംഭവത്തോടുള്ള എന്റെ പ്രതികരണവും എന്റെ നോട്ടിനെസ്സും ഒന്നും കൂസാതെയുള്ള പെരുമാറ്റവും അഞ്ജലിക്ക് ഒരുപാടിഷ്ടപ്പെട്ടു. അങ്ങനെയാണ് ഇത്തരമൊരു കഥാപാത്രം സയനോരയെ ഏല്‍പ്പിക്കാം എന്ന് അഞ്ജലിക്കു തോന്നിയത്. അത് എനിക്കൊരു സര്‍പ്രൈസ് ആയിരുന്നു. ബോഡി ഷെയ്മിങ് ചെയ്തതിനോടു പ്രതികരിച്ച എനിക്ക് പോസിറ്റീവ് ആയ ഒരു നേട്ടമാണ് അതുകൊണ്ട് ഉണ്ടായത്. ആ ബോഡി ഷെയ്മിങ് സംഭവം കഴിഞ്ഞു ഞാന്‍ ഒട്ടും കൂസാതെ ഒരു ഡാന്‍സ് വിഡിയോയുമായി വന്നതൊക്കെ ഒരുപാട് ഇഷ്ടപ്പെട്ടു എന്ന് അഞ്ജലി പറഞ്ഞു. അങ്ങനെയാണ് അഞ്ജലിയുടെ വണ്ടര്‍ വുമണിലേക്ക് എന്നെ കാസ്റ്റ് ചെയ്തത്. എനിക്കായി ഒരു കഥാപാത്രത്തെ ഉണ്ടാക്കുകയായിരുന്നു, എനിക്ക് പുതിയതായി അഭിനയിക്കേണ്ടി വന്നില്ല. ഒരു ഗായികയെ അതുപോലെ തന്നെ സിനിമയില്‍ കൊണ്ടുവരിക. അഞ്ജലിയുടെ കരിയറില്‍ ആദ്യമായിട്ടായിരിക്കും ഇത്തരമൊരു കഥാപാത്രത്തെ സൃഷ്ടിക്കുന്നത്. ഇതിലെ ഒരു പാട്ട് ഞാന്‍ പാടുകയും ചെയ്തിട്ടുണ്ട്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിനു വേണ്ടി സംഗീതം ചെയ്തിരിക്കുന്നതെന്നും സയനോര പറഞ്ഞു.

നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വണ്ടര്‍ വിമെന്‍. നദിയ മൊയ്തു, നിത്യ മേനന്‍, പാര്‍വ്വതി തിരുവോത്ത്, പത്മപ്രിയ, സയനോര ഫിലിപ്പ്, അര്‍ച്ചന പത്മിനി, അമൃത സുഭാഷ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. 2018 ല്‍ പുറത്തെത്തിയ കൂടെയ്ക്കു ശേഷം അഞ്ജലി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മഞ്ചാടിക്കുരു, ബാംഗ്ലൂര്‍ ഡെയ്‌സ് എന്നിവയാണ് അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍. ആര്‍എസ്‌വിപി മൂവീസ്, ഫ്‌ലൈയിംഗ് യൂണികോണ്‍ എന്റര്‍ടെയ്ന്‍മെന്റ് എന്നീ ബാനറുകളില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയാണ് പ്രേക്ഷകരിലേക്ക് എത്തുക. ഇംഗ്ലീഷിലാണ് ചിത്രം എന്നതും പ്രത്യേകതയാണ്. പ്രമുഖ പ്ലാറ്റ്‌ഫോം ആയ സോണി ലിവിലൂടെയാണ് റിലീസ്.