Connect with us

Hi, what are you looking for?

Film News

പ്രിയപ്പെട്ട നയന്‍…പത്തില്‍ പത്താണ് നിനക്ക്!! ലോകത്തിലെ ഏറ്റവും മികച്ച അമ്മയെന്ന് വിഘ്‌നേഷ് ശിവന്‍

അമ്മാകുന്നത് ജീവിതത്തിലെ അമൂല്യനിമിഷമാണ്. കുഞ്ഞിളം കൈകള്‍ തൊട്ടറിയുന്നതും കുഞ്ഞികാലടികള്‍ വരുന്നതും എല്ലാം അമൂല്യനിധിയാണ്. തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര ആദ്യത്തെ മദേഴ്‌സ് ഡേ ആഘോഷിക്കുകയാണ്. കഴിഞ്ഞ വര്‍ഷമാണ് നയന്‍താര ഇരട്ടക്കുട്ടികളായ ഉയിരിന്റെയും ഉലകത്തിന്റെയും അമ്മയായത്.

ഒക്ടോബറിലാണ് നയന്‍താരയ്ക്കും വിഘ്‌നേഷ് ശിവനും ഇരട്ട കുഞ്ഞുങ്ങള്‍ പിറന്നത്. ജൂണിലായിരുന്നു ഇരുവരും വിവാഹിതരായത്. സറോഗസി വഴിയാണ് താരങ്ങള്‍ മാതാപിതാക്കളായത്.

നയന്‍താര വിവാഹം കഴിഞ്ഞ് അഞ്ച് മാസമായപ്പോഴേക്കും സറോഗസിയിലൂടെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയെന്ന വാര്‍ത്ത പുറത്ത് വന്നതോടെ വലിയ വിവാദമായിരുന്നു. എന്നാല്‍ ആറ് വര്‍ഷങ്ങള്‍ക്ക് മുന്നെ ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നെന്ന് വ്യക്തമാക്കിയതോടെ വിവാദം അടങ്ങിയിരുന്നു.

വിവാദങ്ങള്‍ എല്ലാം അടങ്ങിയതോടെ പാരന്റിങ് നന്നായി ആസ്വദിക്കുകയാണ് ഇരുവരും. കുഞ്ഞുങ്ങളോടൊപ്പം എല്ലാ ആഘോഷങ്ങളിലും താരങ്ങള്‍ കൂടാറുണ്ട്. കുഞ്ഞുങ്ങളോടൊപ്പമുള്ള ചിത്രങ്ങളെല്ലാം താരങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. പക്ഷേ കുഞ്ഞുങ്ങളുടെ മുഖം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കുട്ടികളുടെ ഔദ്യോഗിക പേരുകള്‍ ഉയിര്‍ രുദ്രനില്‍ എന്‍ ശിവ എന്നും ഉലക് ദൈവിക് എന്‍ ശിവ എന്നാണ്.

നയന്‍സിന്റെ ആദ്യത്തെ മദേഴ്‌സ് ഡെയില്‍ മനോഹരമായ ആശംസ അറിയിച്ചിരിക്കുകയാണ് വിഘ്‌നേഷ് ശിവന്‍. കുഞ്ഞുങ്ങള്‍ക്കൊപ്പമുള്ള നടിയുടെ ക്യൂട്ട് ചിത്രങ്ങളും വിഘ്‌നേഷ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു.

ലോകത്തിലെ ഏറ്റവും മികച്ച അമ്മയ്ക്ക് മാതൃദിനാശംസകള്‍…. പ്രിയപ്പെട്ട നയന്‍… ഒരു അമ്മയെന്ന നിലയില്‍ പത്തില്‍ പത്താണ് നിനക്ക്. നിന്നെ അങ്ങേയറ്റം സ്‌നേഹിക്കുന്നു എന്റെ തങ്കമേ… നിന്റെ ആദ്യ മാതൃദിനം. ഞങ്ങള്‍ക്ക് ഒരു സ്വപ്ന സാക്ഷാത്കാരം. ഏറ്റവും നല്ല അനുഗൃഹീതരായ കുഞ്ഞുങ്ങളെ നല്‍കി ഞങ്ങളെ അനുഗ്രഹിച്ചതിന് ദൈവത്തിനും ഈ ലോകത്തിലെ എല്ലാ നന്മകള്‍ക്കും നന്ദി എന്ന് വിഘ്‌നേഷ് ശിവന്‍ കുറിച്ചു.

 

View this post on Instagram

 

A post shared by Vignesh Shivan (@wikkiofficial)

You May Also Like