‘എന്റെ ഫീനിക്‌സ് പക്ഷി..’ ഭാവനയ്‌ക്കൊപ്പമുള്ള ചിത്രവുമായി സയനോര

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് സയനോര ഫിലിപ്പ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ അടുത്ത സുഹൃത്തുകൂടിയായ നടി ഭാവനയെ ഫീനിക്സ് പക്ഷി എന്ന് വിശേഷിപ്പിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.…

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് സയനോര ഫിലിപ്പ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ അടുത്ത സുഹൃത്തുകൂടിയായ നടി ഭാവനയെ ഫീനിക്സ് പക്ഷി എന്ന് വിശേഷിപ്പിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. ‘My phoenix bird…’എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘സര്‍വൈവര്‍, സ്റ്റാന്‍ഡിങ് വിത്ത് ഹെര്‍, ഷീറോ, ഫൈറ്റര്‍, മൈ ബേബി’ എന്നീ ഹാഷ്ടാഗുകളും ഒപ്പം ചേര്‍ത്തിട്ടുണ്ട്. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായെത്തിയത്.

https://www.facebook.com/SayanoraPhillip/posts/515659043248858

അതേസമയം വനിതാ ദിനവുമായി ബന്ധപ്പെട്ട് ‘വി ദ വിമെന്‍ ഓഫ് ഏഷ്യ’ കൂട്ടായ്മയോടൊപ്പം ചേര്‍ന്ന് നടത്തുന്ന ‘ഗ്ലോബല്‍ ടൗണ്‍ ഹാള്‍’ പരിപാടിയില്‍ പങ്കെടുത്ത് കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ നേരിട്ട് അതിക്രമങ്ങളെക്കുറിച്ച് ഭാവന തുറന്നു പറഞ്ഞിരുന്നു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തിന്റെ ചോദ്യങ്ങള്‍ളോട് പ്രതികരിക്കുകയായിരുന്നു നടി. ഇരയല്ല, അതിജീവിതയാണ് താനെന്ന് അടിവരയിട്ട ഭാവന നീതിക്കായി അവസാനം വരെ പോരാടുമെന്നും പറഞ്ഞു.