Film News

37 ലക്ഷം രൂപ കൈപ്പറ്റിയിട്ട് പരിപാടിയ്ക്ക് എത്തിയുമില്ല, പണം തിരിച്ച് നല്‍കിയുമില്ല; നടി സോനാക്ഷി സിന്‍ഹക്ക് ജാമ്യമില്ലാ വാറന്റ്

ഡല്‍ഹിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനായി 37 ലക്ഷം രൂപ മുന്‍കൂറായി കൈപ്പറ്റുകയും എന്നാല്‍, പരിപാടിയില്‍ പങ്കെടുക്കാതിരിക്കുകയും കൈപ്പറ്റിയ പണം തിരികെ നല്‍കാതിരിക്കുകയും ചെയ്തു എന്ന കേസില്‍ ബോളിവുഡ് താരം സോനാക്ഷി സിന്‍ഹയ്ക്ക് എതിരെ ജാമ്യമില്ലാ വാറന്റ്. മൊറാദാബാദ് സ്വദേശി പ്രമോദ് ശര്‍മ്മയുടെ പരാതിയിന്മേലാണ് നടിയ്ക്കെതിരെ നടപടി.

ഇക്കാര്യത്തിനായി സോനാക്ഷിയെ ബന്ധപ്പെടാന്‍ പല തവണ ശ്രമിച്ചെങ്കിലും സാധിച്ചില്ല എന്നും പരിപാടിയുടെ നടത്തിപ്പുകാരനായ പ്രമോദ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് സോനാക്ഷിയോട് പോലീസ് സ്റ്റേഷനില്‍ മൊഴി രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടെങ്കിലും നടി എത്തിയില്ല. ഇതോടെ തട്ടിപ്പ് കേസില്‍ നടിക്കെതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു.

Trending

To Top