പ്രണയ വിവാഹം “അബോർഷൻ” ജീവിതം നശിച്ചു നടി സീത ലക്ഷ്മിക്ക് സംഭവിച്ചത് !

സീത ലക്ഷ്മി എന്ന നടിയെ അധികം ആരും മറന്ന് കാണില്ല. ദേവാസുരം എന്ന ചിത്രത്തിലൂടെ ആണ് താരം ശ്രദ്ധ നേടുന്നത്. ആ സമയങ്ങളിൽ താരം നിരവധി സിനിമകളിൽ ഭാഗമാവുകയും ചെയ്തു. എന്നാൽ പിന്നീട് സിനിമയിൽ…

സീത ലക്ഷ്മി എന്ന നടിയെ അധികം ആരും മറന്ന് കാണില്ല. ദേവാസുരം എന്ന ചിത്രത്തിലൂടെ ആണ് താരം ശ്രദ്ധ നേടുന്നത്. ആ സമയങ്ങളിൽ താരം നിരവധി സിനിമകളിൽ ഭാഗമാവുകയും ചെയ്തു. എന്നാൽ പിന്നീട് സിനിമയിൽ നിന്നും താരം വിട്ട് നിൽക്കുക ആയിരുന്നു. ഇപ്പോൾ തെലുങ്ക്, കന്നഡ സീരിയൽ രംഗത്ത് സജീവമാണ് ഇപ്പോൾ സീത ലക്ഷ്മി. ഓമനത്തമുള്ള മുഖവും നിഷ്കളങ്കമായ ഭാവവും കൊണ്ട് ജനമനസ്സ് കീഴടക്കിയ താരത്തിന്റെ വെക്തി ജീവിതം അത്ര സുഖകരമായിരുന്നില്ല. ഇരുപത്തിയൊന്നാം വയസ്സിലായിരുന്നു ആദ്യ വിവാഹം, സീരിയലിൽ തന്റെ സഹതാരമായ നടനായ അനിലുമായി പ്രണയത്തിലായി.

എന്നാൽ വീട്ടുകാർക്ക് അനിലിനെ അത്ര ഇഷ്ടമല്ലായിരുന്നു. വീട്ടുകാർ ഈ ബന്ധത്തിൽ നിന്നും പിന്തിരിപ്പിക്കാൻ പലരും നിർബന്ധിച്ചു. എന്നാൽ ഞാൻ അനിലിന് വേണ്ടി വാദിച്ചു, അങ്ങനെ ഞങ്ങൾ വിവാഹിതരായി, എന്നാൽ വിവാഹത്തിന് ശേഷം ഒരുപാട് ക്രൂരതകൾ അനുഭവിച്ചു, അയാൾക്ക് എന്റെ സമ്പാദ്യങ്ങൾ മാത്രമായിരുന്നു വേണ്ടിയിരുന്നത്, മൂന്ന് വർഷം ഒരുമിച്ച് ജീവിച്ചു, അതിനിടയിൽ ഒരു തവണ ഗർഭിണിയായി. പക്ഷെ അയാളുടെ ക്രൂരതകൾക്ക് ഒടുവിൽ അത് അലസിപ്പോയി, പിന്നീട് ഞാൻ എന്റെ സ്വന്തം വീട്ടിലേക്ക് താമസം മാറി. പിന്നീട്‍ എന്റെ ജോലി സ്ഥലത്ത് വരെ വന്ന് ആക്രമിക്കാൻ തുടങ്ങി. അങ്ങനെയാണ് വിവാഹ മോചനത്തിലേക്ക് എത്തിയത്.

അപ്പോഴും ഞാൻ അയാളെ ഉള്ളുകൊണ്ട് സ്നേഹിക്കുന്നുണ്ടായിരുന്നു, എന്നേലും എന്നെ മനസിലാക്കുമെന്ന് കരുതി. പക്ഷെ അതൊന്നും സംഭവിച്ചില്ല. പിന്നീടാണ് സീരിയൽ രംഗത്ത് സജീവമാകുന്നത്. ഒരിക്കൽ ഒരു സീരിയലിൽ അഭിനേതാവിന്റെ ആവിശ്യം വന്നപ്പോൾ ഞാൻ അനിലിനെ റെകമന്റ് ചെയ്തിരുന്നു. പക്ഷെ അപ്പോഴേക്കും അയാൾ വേറൊരു വിവാഹം കഴിച്ചിരുന്നു. എന്നോടും വേറെ വിവാഹം കഴിക്കാൻ പറഞ്ഞു. പിന്നീടാണ് ഞാൻ രണ്ടാമത് വേറൊരു വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നത്, അബ്‌ദുഖാദർ എന്നവ്യക്തിയെ ആണ് സീത ലക്ഷ്മി പുനർവിവാഹം ചെയ്തത്. ആ വിവാഹത്തിന് ശേഷം സീത ലക്ഷ്മി മതം മാറി. ജാസ്മിൻ എന്നാണ് ഇപ്പോഴത്തെ പേര്.