Film News

മോഹൻലാലോ, മമ്മൂട്ടിയോ ഉണ്ടായാൽ പോലും പാക്കപ്പ് പറയും ജോഷി അതിന്റെ കാരണം വെളിപ്പെടുത്തി, സെവൻ ആർട്സ് മോഹൻ 

മലയാള സിനിമയിൽ നിരവധി ഹിറ്റ് സിനിമകൾ തന്ന ഒരു സംവിധായകൻ ആണ് ജോഷി , ഇപ്പോൾ അദ്ദേഹത്തെ കുറിച്ച് സെവൻ ആർട്സ് മോഹൻ പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെധ ആകുന്നത്, ഏതു ലൊക്കേഷനിലും എത്ര വലിയ താരങ്ങൾ നില്പുണ്ടെങ്കിലും തനിക്കു ഇഷ്ടപ്പെട്ടില്ലെങ്കിൽ ആ സമയം ജോഷി പാക്കപ്പ് പറയും മോഹൻ പറയുന്നു. സിനിമയിൽ പ്രൊഡക്ഷൻ കൺട്രോളർ ആയി വന്ന മോഹൻ പിന്നീട് സിനിമകൾ നിർമിക്കുകയും ചെയ്യ്തിരുന്നു.

നാടുവാഴികൾ എന്ന ചിത്രത്തിലൂടെ ആയിരുന്നു ആദ്യമായി താൻ ജോഷിയോടൊപ്പം പ്രൊഡക്ഷൻ കൺട്രോളർ ആയി എത്തിയത്, അതിനു ശേഷം ഇതുവരെയും അദ്ദേഹം ഒന്നിനും തന്നെ മാറ്റിനിർത്തിയിട്ടില്ല. അദ്ദേഹം, ഇപ്പോൾ മമ്മൂട്ടി ആയാലും, മോഹൻലാൽ ആയാലും അങ്ങനെ എത്ര വലിയ താരങ്ങൾ ഉണ്ടായാലും, അല്ലെങ്കിൽ എന്തെങ്കിലും ക്രമീകരണത്തിൽ ബുദ്ധിമുട്ടു ഉണ്ടായാലും അദ്ദേഹം പാക്കപ്പ് പറഞ്ഞിരിക്കും അങ്ങനെയാണ് ജോഷിസാർ.

എനിക്ക് അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്യാൻ വളരെ ഇഷ്ട്ടം ആണ്, അത്ര കർക്കശക്കാരൻ ആണ് അദ്ദേഹം, അദ്ദേഹത്തിന്റെ ഒന്ന് രണ്ടു സിനിമകൾ ഒഴിച്ചാൽ ഒരുപാട് ചിത്രങ്ങൾ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. ചെയ്യുന്ന പണി കൃത്യമായി ചെയ്യ്തില്ലെങ്കിൽ അദ്ദേഹം അതിനെ ഉടൻ വഴക്ക് പറഞ്ഞിരിക്കും, ഇതുവരെയും അങ്ങനെ തനിക്ക് കേട്ടട്ടില്ല എന്നാണ് മോഹൻ പറയുന്നത്.

Trending

To Top