യുവനടിമാർക്ക് എതിരായ ലൈംഗിക അതിക്രമം: കണ്ടാലറിയാവുന്ന 2 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് !!

Published by
Kochu

കോഴിക്കോട് സിനിമ പ്രമോഷന് എത്തിയ യുവ നടിമാർക്ക് നേരെ ഉണ്ടായ ലൈംഗിക അതിക്രമത്തിൽ കണ്ടാൽ അറിയാവുന്ന രണ്ട് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. സംഭവ സമയത്ത് ചിത്രീകരിച്ച മുഴുവൻ ദൃശ്യങ്ങളും ഹാജരാക്കാൻ സംഘാടകരോട് പോലീസ് നിർദ്ദേശിച്ചു. ചൊവ്വാഴ്ച പ്രമോഷൻ പരുപാടി കഴിഞ്ഞ് ഇറങ്ങുമ്പോൾ ആണ് നടിമാർക്കെതിരെ ലൈംഗിക അതിക്രമം ഉണ്ടായത്, സിനിമയുടെ അണിയറ പ്രവർത്തകർ നൽകിയ പരാതിയെ തുടർന്ന് വനിതാ പോലീസ് ഉദ്യോഗസ്ഥർ ഇരുവരിൽ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തി.

അതിക്രമം കാണിച്ചവരെ കണ്ടാൽ തിരിച്ചറിയാമെന്ന് ഇരുവരും മൊഴി നൽകിയിട്ടുണ്ട്. ഒരു പരുപാടിക്കിടയിൽ സംഭവിച്ചത് ആണെകിലും വ്യത്യസ്ത സംഭവങ്ങൾ ആയതിനാലാണ് വെവ്വേറെ കേസുകൾ എടുത്തത്, സംഭവം നടന്ന മാളിലെ സിസി ടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാഡിസ്‌ക് അന്യൂഷണ സംഘം ഉടൻ തന്നെ ശാസ്ത്രീയ പരിശോധനക്കായി കസ്റ്റഡിയിൽ എടുക്കും, മാൾ അധികൃതരിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് സിസി ടിവി ദൃശ്യങ്ങളും പരിശോധിച്ചു, വിദൂര ദൃശ്യങ്ങൾ ആയതിനാൽ കൂടുതൽ സാങ്കേതിക സംവിധാനത്തിന്റെ സഹായത്തോടെ വിശകലനം ചെയ്യേണ്ടതുണ്ട്. അതിക്രമത്തിനെതിരെ ഒരു നടി പ്രതികരിക്കുന്ന ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു, ഇതിലുള്ളയാൾ കോഴിക്കോട്ടുകാരൻ എന്നാണ് വിവരം. ഇയാൾ തന്നെയാണോ അതിക്രമം നടത്തിയതെന്ന് ഇപ്പോൾ ഉറപ്പിച്ച് പറയാൻ ആകില്ലെന്നാണ് പോലീസ് നൽകുന്ന വിവരം.