‘ഷാരൂഖ് ഖാന്റെ മന്നത്തിന് പുതിയ ഡയമണ്ട് നെയിം പ്ലേറ്റുകള്‍, ‘രാജാവിന്റെ കൊട്ടാരം’ എന്ന് ആരാധകര്‍

ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന് നിരവധി ആരാധകരാണുള്ളത്. താരത്തിന്റെ വിശേഷങ്ങളറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്. ഇപ്പോഴിതാ സൂപ്പര്‍താരം തന്റെ മുംബൈയിലെ വീടായ മന്നത്തിന്റെ ഗേറ്റുകള്‍ പുതുക്കിപ്പണിയുകയും നെയിംപ്ലേറ്റുകളും മാറ്റുകയും ചെയ്തു. എല്ലാ വര്‍ഷവും പിറന്നാള്‍ ദിനത്തില്‍…

ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന് നിരവധി ആരാധകരാണുള്ളത്. താരത്തിന്റെ വിശേഷങ്ങളറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്. ഇപ്പോഴിതാ
സൂപ്പര്‍താരം തന്റെ മുംബൈയിലെ വീടായ മന്നത്തിന്റെ ഗേറ്റുകള്‍ പുതുക്കിപ്പണിയുകയും നെയിംപ്ലേറ്റുകളും മാറ്റുകയും ചെയ്തു. എല്ലാ വര്‍ഷവും പിറന്നാള്‍ ദിനത്തില്‍ ഷാരൂഖിനെ ഒരു നോക്ക് കാണാന്‍ തടിച്ചുകൂടുന്ന ആരാധകര്‍ നിരവധിയാണ്. സാധാരണ ദിവസങ്ങളിലും അദ്ദേഹത്തിന്റെ ബംഗ്ലാവിന് ചുറ്റും ആരാധകരെ കാണാം. ഷാരൂഖ് തന്റെ വീടിന്റെ ഗേറ്റ് പുതുക്കി പണിതപ്പോള്‍ അതിന്റെ ഫോട്ടോകളും വീഡിയോകളും വൈറലായി. ഷാരൂഖിനെ കൂടാതെ മന്നത്തും ട്വിറ്ററില്‍ ട്രെന്‍ഡിംഗാണ്.

താരം ഇത്തവണ വജ്രം പതിച്ച നെയിംപ്ലേറ്റാണ് തിരഞ്ഞെടുത്തത്, ആരാധകര്‍ ഗേറ്റിന് അരികില്‍ പോസ് ചെയ്യുന്നത് കാണാം. അതേസമയം, ഷാരൂഖ് ഖാന്‍ തന്റെ ചിത്രമായ ഡങ്കിയുടെ ചിത്രീകരണത്തിനായി അടുത്തിടെ ദുബായിലേക്ക് പുറപ്പെട്ടു. ഈ ചിത്രത്തിലാണ് ഷാരൂഖ് ആദ്യമായി തപ്സി പന്നുവിനൊപ്പം അഭിനയിക്കുന്നത്. രാജ്കുമാര്‍ ഹിരാനിയുമായുള്ള അദ്ദേഹത്തിന്റെ ആദ്യ സിനിമ കൂടിയാണിത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, കിംഗ് ഖാന്‍ ഷാര്‍ജയില്‍ ഉണ്ടായിരുന്നു, അദ്ദേഹത്തെ ആദ്യത്തെ ഗ്ലോബല്‍ ഐക്കണ്‍ ഓഫ് സിനിമാ ആന്റ് കള്‍ച്ചറല്‍ നറേറ്റീവ് അവാര്‍ഡ് നല്‍കി ആദരിച്ചു. ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. സാംസ്‌കാരിക ഭൂപ്രകൃതിക്ക് നല്‍കിയ സംഭാവനകള്‍ക്കും എഴുത്ത്, സര്‍ഗ്ഗാത്മകത എന്നീ മേഖലകളിലെ വികസനത്തിനും നടനെ അവാര്‍ഡ് നല്‍കി ആദരിച്ചു.

അതേസമയം, 2023 ജനുവരി 25 ന് റിലീസ് ചെയ്യാനിരിക്കുന്ന പത്താന്‍ എന്ന ചിത്രത്തിലൂടെ ഷാരൂഖ് ഖാന്‍ തന്റെ വലിയ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. 5 വര്‍ഷത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ചിത്രമാണിത്. ഈ വര്‍ഷം, ബ്രഹ്‌മാസ്ത്ര, റോക്കട്രി: ദി നമ്പി ഇഫക്റ്റ്, ലാല്‍ സിംഗ് ഛദ്ദ തുടങ്ങിയ ചിത്രങ്ങളില്‍ താരം അതിഥി വേഷങ്ങളില്‍ അഭിനയിച്ചു. ദീപിക പദുക്കോണും ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പഠാന് ശേഷം നയന്‍താരയ്ക്കൊപ്പം ജവാനിലും ഷാരൂഖ് അഭിനയിക്കുന്നു. ആറ്റ്ലി കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജവാന് പിന്നാലെ ഡങ്കിയും പുറത്തിറങ്ങും.