ഞങ്ങളുടെ ദാമ്പത്യം ഇത്ര മനോഹരമായത് ആ ഒരു കാരണം കൊണ്ട് മാത്രമാണ്, ഒടുവിൽ മനസ്സ് തുറന്ന് ശാലിനി

തമിഴകത്തെ പ്രധാന താരജോഡികളിൽ ഒന്നാണ് അജിത്തും ശാലിനിയും, വിവാഹ ശേഷം ശാലിനി സിനിമ ഉപേക്ഷിക്കുകയായിരുന്നു, പിന്നീട് നല്ല അവസരങ്ങൾ വന്നെങ്കിലും താരം അത് സ്വീകരിച്ചില്ല. മാതൃക ദമ്ബതികളായാണ് ഇവരെ വിശേഷിപ്പിക്കാറുള്ളത്. ആരാധകര്‍ തലയെന്ന പേരിലാണ്…

തമിഴകത്തെ പ്രധാന താരജോഡികളിൽ ഒന്നാണ് അജിത്തും ശാലിനിയും, വിവാഹ ശേഷം ശാലിനി സിനിമ ഉപേക്ഷിക്കുകയായിരുന്നു, പിന്നീട് നല്ല അവസരങ്ങൾ വന്നെങ്കിലും താരം അത് സ്വീകരിച്ചില്ല. മാതൃക ദമ്ബതികളായാണ് ഇവരെ വിശേഷിപ്പിക്കാറുള്ളത്. ആരാധകര്‍ തലയെന്ന പേരിലാണ് അജിത്തിനെ വിശേഷിപ്പിക്കാറുള്ളത്. അജിത്തിനും ശാലിനിക്കും ആശംസ നേര്‍ന്നെത്തിയിരിക്കുകയാണ് ആരാധകര്‍. താരജാഡകളില്ലാതെ തനിസാധാരണക്കാരായാണ് ഇവരുടെ ജീവിതം. ഫാന്‍സ് അസോസിയേഷനുകളോട് താല്‍പര്യമില്ലെങ്കിലും ശക്തമായ പിന്തുണയാണ് ആരാധകര്‍ അജിത്തിന് നല്‍കുന്നത്. തലയുടെ പിറന്നാളും വിവാഹ വാര്‍ഷികവും ശാലിനിയുടെ പിറന്നാളും മക്കളുടെ പിറന്നാളുമൊക്കെ ആരാധകരും ആഘോഷമാക്കി മാറ്റാറുണ്ട്.

അജിത്തും ശാലിനിയും വിവാഹിതരായിട്ട് 20 വര്‍ഷമായിരിക്കുകയാണ്. അനിയത്തിപ്രാവിലൂടെയായിരുന്നു ശാലിനി നായികയായത്. കുഞ്ചാക്കോ ബോബനെയായിരിക്കും ശാലിനി വിവാഹം ചെയ്യുന്നതെന്ന ഗോസിപ്പുകള്‍ അക്കാലത്ത് പ്രചരിച്ചിരുന്നു. അജിത്തുമായുള്ള പ്രണയത്തെക്കുറിച്ച്‌ കുഞ്ചാക്കോ ബോബന് അന്നേ അറിയാമായിരുന്നു. നായികയായി തിളങ്ങുന്ന നില്‍ക്കുന്ന സമയത്തായിരുന്നു ശാലിനി വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. പതിവ് പോലെ അഭിനയം നിര്‍ത്തി ഉത്തമകുടുംബിനിയായി മാറുകയായിരുന്നു താരം. അമര്‍ക്കളമെന്ന ചിത്രത്തിലായിരുന്നു ശാലിനിയും അജിത്തും ആദ്യമായി ഒരുമിച്ച്‌ അഭിനയിച്ചത്. ഈ സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ഇരുവരും പ്രണയത്തിലായത്.

എന്നാൽ ഇപ്പോൾ ശാലിനി വീണ്ടും സിനിമയിൽ എത്തുന്നു എന്ന വാർത്തയാണ് വന്നുകൊണ്ടിരിക്കുന്നത്. അതിനിടയിൽ തന്റെ ദാമ്പത്യ ജീവിതത്തെക്കുറിച്ചും, അജിത്തിനെക്കുറിച്ചും, സിനിമയെക്കുറിച്ചുമെല്ലാം മനസ് തുറക്കുകയാണ് നടി. തന്റെ ജീവിതത്തിന്റെ വിജയരഹസ്യം തുറന്നു പറയുകയാണ് ശാലിനി ഇപ്പോൾ,  ‘മിക്ക കുടുംബങ്ങളിലും നീ എന്റെ ഭാര്യയാണ്, അതിനാല്‍ ഞാന്‍ പറയുന്നതെന്തും നീ അനുസരിക്കണം എന്ന് പറയുന്ന ഭര്‍ത്താക്കന്മാരാണുള്ളത്. എന്നാല്‍ ഞങ്ങള്‍ അങ്ങനെയല്ല. എന്ത് കാര്യമുണ്ടായാലും പരസ്പരം തുറന്ന് സംസാരിക്കുന്നവരാണ്. ഞങ്ങള്‍ക്കിടയില്‍ രഹസ്യങ്ങളില്ല. ചെറുതോ വലുതോ എന്ത് പ്രശ്‌നമാണെങ്കിലും അത് പരസ്പരം തുറന്ന് പറയുന്നതിലൂടെ തീര്‍ക്കാന്‍ സാധിക്കും എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്’ ശാലിനി പറഞ്ഞു.

അജിത്തുമായിട്ടുള്ള വിവാഹം തീരുമാനിച്ചതോടെ സിനിമയെക്കാള്‍ കൂടുതല്‍ പരിഗണന ജീവിതത്തിന് നല്‍കണമെന്ന് താൻ തീരുമാനിച്ചതായി ശാലിനി പറയുന്നു. സിനിമ ഉപേക്ഷിച്ചതില്‍ നഷ്ടബോധമില്ലെന്നും, ഉത്തരവാദിത്വബോധമുള്ള ഒരു ഭാര്യയായി, രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായി, ഒരു കുടുംബിനിയായിട്ടുള്ള ജീവിതം തനിക്ക് സിനിമയില്‍ നിന്ന് കിട്ടിയതിനെക്കാള്‍ സന്തോഷവും സംതൃപ്തിയും നല്‍കിയിട്ടുണ്ടെന്നും ശാലിനി കൂട്ടിച്ചേർക്കുന്നു.