തിലകന്‍ പുനര്‍ജനിച്ചത് പോലെ..!! അന്ന് മുന്നില്‍ വന്ന നിമിത്തത്തെ കുറിച്ച് ഷമ്മി തിലകന്‍!!

ജന ഗണ മന എന്ന ചിത്രത്തിലെ ഷമ്മി തിലകന്റെ രഖുറാം അയ്യര്‍ എന്ന കഥാപാത്രം മലയാളി പ്രേക്ഷകരെ ഒന്നടങ്കം അമ്പരപ്പിച്ച ഒരു കഥാപാത്രം തന്നെയായിരുന്നു. ഒരു നിമിഷം മലയാളി സിനിമാ പ്രേമികള്‍ക്ക് നഷ്ടപ്പെട്ട അതുല്യ…

ജന ഗണ മന എന്ന ചിത്രത്തിലെ ഷമ്മി തിലകന്റെ രഖുറാം അയ്യര്‍ എന്ന കഥാപാത്രം മലയാളി പ്രേക്ഷകരെ ഒന്നടങ്കം അമ്പരപ്പിച്ച ഒരു കഥാപാത്രം തന്നെയായിരുന്നു. ഒരു നിമിഷം മലയാളി സിനിമാ പ്രേമികള്‍ക്ക് നഷ്ടപ്പെട്ട അതുല്യ പ്രതിഭ സാക്ഷാല്‍ തിലകന്‍ തന്നെയാണോ മുന്നില്‍ നില്‍ക്കുന്നത് എന്ന് തോന്നിപോകുന്ന നിമിഷമായിരുന്നു ഷമ്മി തിലകനെ സ്‌ക്രീനില്‍ കണ്ടപ്പോള്‍ ഉണ്ടായത്. ഇപ്പോഴിതാ ഈ കഥാപാത്രത്തെ കുറിച്ചും പ്രേക്ഷകര്‍ക്ക് തന്നെ അച്ഛനെപ്പോലെ തോന്നിയതിനെ കുറിച്ചും ഷമ്മി തിലകന്‍ തന്നെ ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.

പ്രമുഖ ചാനലിന് അനുവദിച്ച് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞത്. അച്ഛന്റെ മകനല്ലേ ഞാന്‍ അദ്ദേഹത്തെപ്പോലിരിക്കുന്നു എന്ന് തോന്നുന്നെങ്കില്‍ അതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ലല്ലോ എന്നാണ് ഷമ്മി തിലകന്‍ പറയുന്നത്. പലരും സിനിമ കണ്ട ശേഷം സന്ദേശങ്ങള്‍ അയച്ചിരുന്നു.. തിലകന്‍ പുനര്‍ജനിച്ചതുപോലെ അല്ലെങ്കില്‍ അച്ഛനെ പോലെ തോന്നിയെന്ന് പലരും പറയുമ്പോളും വളരെ സന്തോഷം തോന്നാറുണ്ട് എന്നും,

തിലകന്‍ എന്ന നടന്റെ പ്രകടനം നഷ്ടപ്പെട്ട പോയത് എന്നിലൂടെ നോക്കിക്കാണുന്നത് കൊണ്ടാവാം പ്രേക്ഷകര്‍ക്ക് അങ്ങനെ തോന്നിയത് എന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു. അങ്ങനെ കേള്‍ക്കുന്നതില്‍ അഭിമാനവും സന്തോഷവും ഉണ്ടെന്നും ഷമ്മി തിലകന്‍ പറയുന്നു.

അച്ഛന് വേണ്ടി തിലകം ഫൗണ്ടേഷന്‍ സ്ഥാപിക്കാന്‍ തീരുമാനിച്ച സമയത്ത് കൂടിയാണ് ജന ഗണ മനയിലെ കഥാപാത്രം തന്നെ തേടി വന്നത് എന്നും ഷമ്മി തിലകന്‍ പറയുന്നു. അതെല്ലാം താന്‍ ഒരു നിമിത്തമായി കാണുന്നു എന്നാണ് അദ്ദേഹം ഈ കഥാപാത്രത്തെ കുറിച്ച് കൂട്ടിച്ചേര്‍ക്കുന്നത്.