അഭിമാനമാണ് അച്ഛന്‍…! തിലകന്റെ ഫോട്ടോ പങ്കുവെച്ചുള്ള ഷമ്മി തിലകന്റെ വാക്കുകള്‍!

കാലത്തിന്റെ യവനികയില്‍ മറഞ്ഞ് പോയെങ്കിലും ഇന്നും ചെയ്തുവെച്ച കഥാപാത്രങ്ങളിലൂടെ ഓരോ മലയാളി സിനിമാ പ്രേമികളുടേയും മനസ്സില്‍ ജീവിക്കുന്ന അതുല്യനായ നടനാണ് തിലകന്‍. ഇപ്പോഴിതാ അദ്ദേഹത്തെ ഓര്‍ത്തുകൊണ്ടുള്ള മകന്‍ ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ആരാധകര്‍…

കാലത്തിന്റെ യവനികയില്‍ മറഞ്ഞ് പോയെങ്കിലും ഇന്നും ചെയ്തുവെച്ച കഥാപാത്രങ്ങളിലൂടെ ഓരോ മലയാളി സിനിമാ പ്രേമികളുടേയും മനസ്സില്‍ ജീവിക്കുന്ന അതുല്യനായ നടനാണ് തിലകന്‍.

ഇപ്പോഴിതാ അദ്ദേഹത്തെ ഓര്‍ത്തുകൊണ്ടുള്ള മകന്‍ ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഫാദേഴ്‌സ് ഡേയോട് അനുബന്ധിച്ച് പങ്കുവെച്ച പോസ്റ്റിലാണ് താന്‍ ഈ അച്ഛന്റെ മകനായതില്‍ അഭിമാനിക്കുന്നതായി അദ്ദേഹം പ്രേക്ഷകരെ അറിയിക്കുന്നത്.

തിലകന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ട്, ബൈബിളിലെ മത്തായിയുടെ സുവിശേഷത്തിലെ വാക്യമാണ് ഷമ്മി തിലകന്‍ അച്ഛന് തിലകനെ കുറിച്ച് പറയാന്‍ തിരഞ്ഞെടുത്തത്. അവന്‍ അല്പദൂരം മുമ്പോട്ടുചെന്നു കമിഴ്ന്നുവീണു പ്രാര്‍ത്ഥിച്ചു : എന്റെ പിതാവേ, സാധ്യമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നകന്നു പോകട്ടേ..! എങ്കിലും..; എന്റെ ഹിതം പോലെയല്ല, അവിടുത്തെ ഹിതം പോലെയാകട്ടെ..!

എന്നാണ് ഷമ്മി തിലകന്‍ കുറിച്ചിരിക്കുന്നത്. അച്ഛന്‍, അമ്മ, മക്കള്‍, സ്‌നേഹം എന്നിങ്ങനെ ഹാഷ്ടാഗുകളും അദ്ദേഹം ഫോട്ടോയ്ക്ക് ഒപ്പം പങ്കുവെച്ചിരിക്കുന്നു. മലയാള സിനിമയ്ക്ക് പകരം വെയ്ക്കാനില്ലാത്ത ഒരു തീരാ നഷ്ടം തന്നെയാണ് തിലകന്റെ വേര്‍പാട്. ജന ഗണ മന എന്ന സിനിമയിലെ ഷമ്മി തിലകന്റെ റോള്‍.. ഒരു നിമിഷം സാക്ഷാല്‍ തിലകന്‍ മുന്നില്‍ വന്ന് നില്‍ക്കുന്നത് പോലെ പ്രേക്ഷകര്‍ക്ക് തോന്നിപ്പോയിരുന്നു. ആ അതുല്യ പ്രതിഭയുടെ കൂടുതല്‍ കഥാപാത്രങ്ങള്‍ ആരാധകരും ആഗ്രഹിച്ചിരുന്നു.

എന്നാല്‍ ആ ആഗ്രഹങ്ങള്‍ ഒന്നും മുഴുവനായും നിറവേറ്റാന്‍ കഴിയാതെയാണ് അദ്ദേഹം നമ്മെ വിട്ടു പോയത്. ജനഗണമനയിലെ വക്കീല്‍ കഥാപാത്രത്തില്‍ താന്‍ എത്തിയപ്പോള്‍ തിലകന്‍ പുനര്‍ജനിച്ചത് പോലെ തോന്നിയെന്ന് പലരും തന്നോട് പറഞ്ഞതായി ഷമ്മി തിലകന്‍ തന്നെ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. അതില്‍ താന്‍ ഏറെ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.