Film News

കല്യാണത്തിനെ കുറിച്ച് മനസ്സ് തുറന്ന് ഷംന കാസിം

ദുബായിൽ വെച്ച് അത്യാഡംബരമായിട്ട് ആണ് ഷംനയുടെ വിവാഹം നടന്നത്. ബിസിനസ്സുകാരൻ ആയ ഷാനിദ് ആസിഫ് അലിയാണ് താരത്തിനെ വിവാഹം കഴിച്ചത്.  ഇരുവർക്കും അടുത്തിടെ ആണ് ഒരു മകൻ പിറന്നത്. മകന്റെ വിശേഷങ്ങൾ എല്ലാം ഷംന ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. എന്നാൽ ഇപ്പോൾ ഒരു അഭിമുഖത്തിൽ തന്റെ വിവാഹ കഥയെ കുറിച്ച് ഷംന പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഷംനയുടെ വാക്കുകൾ ഇങ്ങനെ, കൊറോണ സമയത്ത് ആണ് ഞങ്ങൾ പരിചയപ്പെടുന്നത്. ഒരു ഈദ് സമയം ആയിരുന്നു അത്. പുള്ളിക്കാരന് അപ്പോൾ ഗോൾഡൻ വിസയുടെ പരുപാടി ഉണ്ടായിരുന്നു. എന്നെ ഒരു പരിപാടിക്ക് ക്ഷണിച്ചു. ഗോൾഡൻ വിസയും നൽകി പരുപാടിയിൽ പങ്കെടുക്കാമോ എന്നാണ് പുള്ളി എന്നോട് ചോദിച്ചത്. ഞാൻ സമ്മതിക്കുകയും ചെയ്തു.

എന്നാൽ ഈ പരിപാടിയുടെ പിറ്റേ ദിവസം ഒരു ഫങ്ക്ഷന് പുള്ളി എന്നെ ക്ഷണിച്ചു. ഞാൻ വരാം എന്ന് പറഞ്ഞു. എന്നാൽ പോകാൻ പറ്റിയില്ല. ഇനി വരണ്ട എന്ന് പള്ളി എന്നോട് വിളിച്ച് ദേക്ഷ്യത്തിൽ പറഞ്ഞു. അത് എനിക്ക് വിഷമമായി. കാരണം ആരുമായും ഒരു പ്രശ്നവും വെക്കാത്ത ആൾ ആണ് ഞാൻ. അത് കൊണ്ട് തന്നെ നേരിൽ കണ്ടു സംസാരിക്കാം എന്ന് ഞാൻ പറഞ്ഞു. അങ്ങനെ ഞങ്ങൾ ലഞ്ച് കഴിക്കാൻ ഒന്നിച്ചു. അതാണ് ഞങ്ങളെ അടുപ്പിച്ചത് എന്ന് പറയാം. പുള്ളി പുള്ളിയുടെ കാര്യങ്ങൾ ഒക്കെ വളരെ ഓപ്പൺ ആയി പറഞ്ഞു. എല്ലാം സത്യസന്ധമായി പറയുന്ന ആൾ ആണ്. പക്ഷെ പലപ്പോഴും ഹാർഷ് ആയി സംസാരിക്കുന്നത് പോലെ തോന്നി.  എന്നാലും എവിടെയോ ഒരിഷ്ടം എനിക്ക് തോന്നി. ഫാമിലി ഫ്രണ്ട് വഴിയാണ് വിവാഹാലോചന വീട്ടിൽ വരുന്നത്.

അദ്ദേഹത്തിന്റെ ഒരു സുഹൃത്തിനു എന്നെ ഇഷ്ട്ടമായിരുന്നു. പുള്ളിയോട് ആണ് വിവാഹ കാര്യത്തെ പറ്റി സംസാരിക്കാൻ സുഹൃത്ത് ഏർപ്പാടാക്കിയത്. പുള്ളി അത് എന്നോട് പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു സുഹൃത്തിനെ അല്ല അദ്ദേഹത്തെയാണ് എനിക്ക് ഇഷ്ട്ടം എന്ന്. സത്യത്തിൽ എന്റെ സിനിമകൾ ഒന്നും അദ്ദേഹം കണ്ടിട്ടില്ല. അങ്ങനെ സിനിമ കാണുന്ന ആൾ അല്ല. ഞങ്ങളുടെ വിവാഹനിശ്ചയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വന്നതിന്റെ അന്ന് അദ്ദേഹം ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയായിരുന്നു. അത്രത്തോളം ഫോൺ കോൾ ആണ് അദ്ദേഹത്തിന് വന്നത്. നീ ഇത്ര റേഞ്ച് ഉള്ള ആൾ ആയിരുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു എന്നാണ് പുള്ളി എന്നോട് പറഞ്ഞത് എന്നുമാണ് ഷംന പറയുന്നത്.

 

 

 

 

 

 

 

 

 

 

Trending

To Top