നീർക്കോലി വരെ കാൽ പോകുന്ന സമയമാണ് മോഹൻലാലിനിപ്പോൾ, ശാന്തിവിള ദിനേശ്

കഴിഞ്ഞ ദിവസമാണ് നടൻ മോഹൻലാലിനെ കുറിച്ച് സംവിധായകൻ സുകുമാരൻ രംഗത്ത് വന്നത്. തന്റെ സിനിമയായ രാജശില്പിയുടെ കഥ മോഷ്ടിച്ചാണ് കമലദളം  ഒരുക്കിയത് എന്നും ആ ചതിക്ക് മോഹൻലാലും കൂട്ട് നിന്നു എന്നുമാണ് സുകുമാരൻ പറഞ്ഞത്.…

കഴിഞ്ഞ ദിവസമാണ് നടൻ മോഹൻലാലിനെ കുറിച്ച് സംവിധായകൻ സുകുമാരൻ രംഗത്ത് വന്നത്. തന്റെ സിനിമയായ രാജശില്പിയുടെ കഥ മോഷ്ടിച്ചാണ് കമലദളം  ഒരുക്കിയത് എന്നും ആ ചതിക്ക് മോഹൻലാലും കൂട്ട് നിന്നു എന്നുമാണ് സുകുമാരൻ പറഞ്ഞത്. ഇത്  വലിയ രീതിയിൽ തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹൻലാലിന് എതിരെ വന്ന ഇത്തരം ഒരു ആരോപണം ആരാധകരെ ചൊടിപ്പിക്കുകയും ചെയ്തു. എന്നാൽ ഈ വിഷയത്തിൽ ഇപ്പോൾ സംവിധായകൻ ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞ കാര്യങ്ങളാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സമയം മോശമായാൽ നമ്മളെ സപ്പോർട്ട് ചെയ്തു നിന്നവർ തന്നെ നമുക്കെതിരെ തിരിയും എന്നതിന്റെ തെളിവാണ് മോഹൻലാലിന്റെ ഇപ്പോഴത്തെ അവസ്ഥ എന്നാണ് ശാന്തിവിള പറയുന്നത്.

മോഹൻലാലിന്റെ നല്ല കാലത്ത് അദ്ദേഹത്തിന്റെ ഒപ്പം നില്ക്കാൻ ഒരുപാട് ആളുകൾ ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ സമയം കുറച്ച് മോശമായപ്പോൾ കൂടെ നിന്നവർ തന്നെ അദ്ദേഹത്തെ തിരിഞ്ഞു പറയാൻ തുടങ്ങി. തൊട്ടതിനും പിടിച്ചതിനുമെല്ലാം മോഹൻലാലിനെ കുറ്റം പറയുന്ന അവസ്ഥയാണ് ഇപ്പോൾ. ഒരു വീഴ്ച വന്നാൽ കൂടെ നിൽക്കുന്നവർ തന്നെ കാലു വാരും. നീർക്കോലി വരെ വാല് പോകുന്ന സമയമാണ് മോഹൻലാലിന് ഇപ്പോൾ. അതിനിടയിൽ ആണ് മോഹൻലാൽ അമൃതാനന്ദമയിയെ കാണാൻ പോകുന്നത്. അമൃതപുരിയിൽ ചെന്ന് എഴുപത് കഴിഞ്ഞ അമൃതാനന്ദമയിയുടെ കാലിൽ വെട്ടിയിട്ട പോലെ വീണു കിടന്നു തൊഴുതപ്പോൾ ചുറ്റിനും ക്യാമറ ഉണ്ടെന്ന് മോഹൻലാൽ ഓർത്തില്ല.

Santhivila Dinesh about Mohanlal Video:

അത് അദ്ദേഹത്തിന്റെ വിശ്വാസം. ഓരോ സിനിമ കഴിയുമ്പോഴും പ്ളീസ് ഹെല്പ് മി എന്ന് പ്രാർത്ഥിക്കുമെന്നു മോഹൻലാൽ പറഞ്ഞു. നല്ല സിനിമയും തിരക്കഥയും ഇല്ലാതെ പ്രാർത്ഥിച്ച് നടന്നാൽ അഭിനയിക്കുന്ന സിനിമകൾ വിജയിക്കില്ല. വർഷത്തിൽ ഒരു തവണ ആശിർവാദിനു വേണ്ടി സിനിമ ചെയ്തിട്ടു ബാക്കി ഉള്ള സമയം പുതിയതോ പഴയതു ആയ ആളുകൾക്കൊപ്പം സിനിമ ചെയ്യാൻ ശ്രമിക്കുന്നത് ആണ് ഏറ്റവും നല്ലത്. ഇപ്പോഴത്തെ താടിയും വെച്ച് അത് നടക്കുമെന്ന് തനിക്ക് തോന്നുന്നില്ല. ഒരു പക്ഷെ നാളെ അദ്ദേഹം താടി മാറ്റിയേക്കാം. എന്നാൽ ഇങ്ങനെ വന്നാൽ നിങ്ങളെ ആർക്കും മടുക്കും. എന്നാൽ ഒരിക്കലും കേരളത്തിൽ നിന്ന് നിങ്ങളെ എഴുതി തള്ളാൻ കഴിയുമെന്ന് വിശ്വസിക്കുന്ന ആൾ അല്ല ഞാൻ എന്നുമാണ് ശാന്തിവിള പറയുന്നത്.