ആക്ഷന്‍ ഹീറോയായി ഷാരൂഖ് ഖാന്‍; ‘പത്താന്‍’ പുതിയ പോസ്റ്ററെത്തി

ബോളിവുഡിന്റെ കിംഗ് ഖാൻ കഴിഞ്ഞ കുറച്ചു വർഷങ്ങളായി സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. തന്റെ ചിത്രങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ഷാരുഖ് ഖാൻ സിനിമകളിൽ നിന്ന് വിട്ടുനിന്നത്. എന്നാൽ നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം സിദ്ധാർഥ്…

ബോളിവുഡിന്റെ കിംഗ് ഖാൻ കഴിഞ്ഞ കുറച്ചു വർഷങ്ങളായി സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. തന്റെ ചിത്രങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ഷാരുഖ് ഖാൻ സിനിമകളിൽ നിന്ന് വിട്ടുനിന്നത്. എന്നാൽ നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം സിദ്ധാർഥ് ആനന്ദിന്റെ പത്താൻ എന്ന സിനിമയിലൂടെ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഷാരൂഖ് ഖാൻ.

ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങായി എത്തുന്ന സിനിമ അടുത്ത വർഷം ജനുവരി 25 നാണ് ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ടീസർ നേരത്തെ തന്നെറിലീസ് ചെയ്തിരുന്നു. വൻ സ്വീകാര്യതയാണ് ടീസറിന് ലഭിച്ചത്. ഇപ്പോൾ ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഷാരൂഖ് ഖാന്റെ പിറന്നാൾ ദിനത്തിലായിരുന്നു ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തത്.

അതേ സമയം അറ്റ്‌ലിയുടെ ‘ജവാൻ’ ആണ് പുതിയതായി പ്രഖ്യാപിക്കപ്പെട്ട ഷാരൂഖ് ഖാന്റെ മറ്റൊരു ചിത്രം. പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ജവാൻ. വിജയ് സേതുപതി, നയൻ താര എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റ സിനിമയാണ്  ജവാൻ.