‘ദശലക്ഷ കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കി വീട്ടിലേക്ക്’!!! ബ്ലെസ്ലിയോടൊപ്പം ശില്‍പ ബാല

ആവേശഭരിതമായ മലയാളം ബിഗ് ബോസ് സീസണ്‍ ഫോര്‍ ദില്‍ഷ വിന്നറായി അവസാനിച്ചിരിക്കുകയാണ്. രണ്ടാം സ്ഥാനം ബ്ലെസ്ലിയ്ക്കാണ്. ആഴ്ചയില്‍ തന്നെ പ്രേക്ഷകര്‍ക്കിടയില്‍ ഫൈനല്‍ ഫൈവ് പ്രതീക്ഷ സൃഷ്ടിച്ച മത്സരാര്‍ഥിയായിരുന്നു ബ്ലെസ്‌ലി. എന്നാല്‍ 100-ാം ദിനം വരെ…

ആവേശഭരിതമായ മലയാളം ബിഗ് ബോസ് സീസണ്‍ ഫോര്‍ ദില്‍ഷ വിന്നറായി അവസാനിച്ചിരിക്കുകയാണ്. രണ്ടാം സ്ഥാനം ബ്ലെസ്ലിയ്ക്കാണ്. ആഴ്ചയില്‍ തന്നെ പ്രേക്ഷകര്‍ക്കിടയില്‍ ഫൈനല്‍ ഫൈവ് പ്രതീക്ഷ സൃഷ്ടിച്ച മത്സരാര്‍ഥിയായിരുന്നു ബ്ലെസ്‌ലി. എന്നാല്‍ 100-ാം ദിനം വരെ ബ്ലെസ്‌ലിയുടെ പെര്‍ഫോമന്‍സ് ഗ്രാഫ് ഉയര്‍ന്നും താഴ്ന്നും ആയിരുന്നു. ഗായകന്‍, സംഗീത സംവിധായകന്‍ എന്നീ നിലകളില്‍ നന്നേ ചെറുപ്പത്തില്‍ തന്നെ അറിയപ്പെട്ട് തുടങ്ങിയയാളാണ് ബ്ലെസ്‌ലി.

വേറിട്ട നിലപാട് കൊണ്ട് ശ്രദ്ധേയയായ ബ്ലെസ്ലി വിജയിയാകുമെന്ന് ആരാധകര്‍ പ്രതീക്ഷ വച്ചിരുന്നു. മാത്രമല്ല, ദില്‍ഷ വിജയിക്കാന്‍ കാരണം റോബിന്റെ ആരാധകരാണെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. ഷോയില്‍ നിന്ന് പുറത്തുവന്ന ബ്ലെസ്ലിക്ക് വലിയ സ്വീകരണമാണ് ആരാധകര്‍ നല്‍കിയിരുന്നതും.

ഇപ്പോഴിതാ ബ്ലെസ്സിയെ കണ്ട സന്തോഷം പങ്കുവെച്ചിരിക്കുകയാണ് അവതാരികയും നടിയുമായ ശില്പ ബാല. നടിയുടെ പോസ്റ്റ് വൈറലായിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ബ്ലെസ്ലിയെ കണ്ട സന്തോഷം പങ്കുവച്ചിരിക്കുന്നത്. ബ്ലെസ്ലിയ്‌ക്കൊപ്പമുള്ള ഫോട്ടോയും ചെറിയൊരു കുറിപ്പും താരം പങ്കുവെച്ചിരിക്കുന്നത്.

എന്നാല്‍ അപ്രതീക്ഷിതമായിട്ടാണ് ബ്ലെസ്ലിയും നടിയും തമ്മിലുള്ള കൂടിക്കാഴ്ച.
യാദൃശ്ചികമായി സംഭവിച്ച കൂടിക്കാഴ്ച പകര്‍ത്തി ശില്‍പ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയും ചെയ്തു.

‘ദശലക്ഷ കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കിയ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ബ്ലെസ്ലിയെ ഇന്ന് യാത്രയ്ക്കിടയില്‍ കണ്ടുമുട്ടി’ എന്ന് പറഞ്ഞാണ് ശില്‍പ സെല്‍ഫി പങ്കുവച്ചിരിയ്ക്കുന്നത്.