മഞ്ഞസാരിയില്‍ അതിമനോഹരിയായി അവന്തിക; ഫോട്ടോഗ്രാഫറായ സുഹൃത്ത് ഉള്ളതിന്റെ നേട്ടമെന്ന് താരം

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് അവന്തിക മോഹന്‍. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന തൂവല്‍ സ്പര്‍ശം എന്ന സീരിയലിലാണ് താരം അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ശ്രേയ നന്ദിനി ഐപിഎസ് എന്ന കഥാപാത്രമായി വന്ന് കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമായി മാറാന്‍ അവന്തികയ്ക്ക് കഴിഞ്ഞിട്ടുണ്ട്.…

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് അവന്തിക മോഹന്‍. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന തൂവല്‍ സ്പര്‍ശം എന്ന സീരിയലിലാണ് താരം അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ശ്രേയ നന്ദിനി ഐപിഎസ് എന്ന കഥാപാത്രമായി വന്ന് കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമായി മാറാന്‍ അവന്തികയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ആത്മസഖി എന്ന സീരിയലിലൂടെയാണ് താരം അഭിനയ രംഗത്തെത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ പുതിയ വിശേഷങ്ങളും ഫോട്ടോകളും ഒക്കെ നിരന്തരം പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ പങ്കുവച്ച മനോഹരമായ ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

മഞ്ഞ സാരിയില്‍ നില്‍ക്കുന്ന അതി മനോഹരമായ ഫോട്ടോ ആണ് അവന്തിക പങ്കുവച്ചിരിയ്ക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടു മുട്ടിയപ്പോള്‍ ഒരു സുഹൃത്ത് ആണ് ഈ ഫോട്ടോ എടുത്തതെന്നും താരം വ്യക്തമാക്കുന്നു. ഫോട്ടോഗ്രാഫറായ നല്ല ഒരു സുഹൃത്ത് ഉണ്ടെങ്കില്‍ ഇങ്ങനെ ചില നേട്ടങ്ങളുണ്ട് എന്നാണ് നടി പറയുന്നത്. നല്ല ഒരു ക്ലിക്കിന് വേണ്ടി ഒരുപാട് ഫോട്ടോ എടുക്കാന്‍ പറയുന്നതിനും വിഷമിക്കേണ്ടതില്ല എന്നും അവന്തിക പറയുന്നു.

യക്ഷി- ഫെയ്ത്ത്ഫുളി യുആര്‍സ് എന്ന സിനിമയിലൂടെയാണ് അവന്തിക അഭിനയരംഗത്ത് എത്തുന്നത്. തുടര്‍ന്ന് തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി പത്തോളം സിനിമകള്‍ ചെയ്തു. എന്നാല്‍ താരം ഏറെ ശ്രദ്ധ നേടിയത് സീരിയലുകളിലൂടെയാണ്.