മാധ്യമങ്ങളെ കണ്ട് തിയേറ്ററില്‍ നിന്നും ഇറങ്ങിയോടി ഷൈന്‍ ടോം; പിന്നാലെയോടി മാധ്യമ പ്രവര്‍ത്തകരും

‘പന്ത്രണ്ട്’ സിനിമയുടെ ആദ്യ ഷോ കണ്ടിറങ്ങുന്നവരുടെ അഭിപ്രായം ചോദിക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നിലൂടെ ഓടി നടന്‍ ഷൈന്‍ ടോം ചാക്കോ. പ്രേക്ഷകര്‍ സിനിമയുടെ അഭിപ്രായം പറയുന്നതിനിടെയാണ് തിയറ്ററിനുള്ളില്‍നിന്ന് ഒരാള്‍ ഓടിയിറങ്ങുന്നത് മാധ്യമപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പെട്ടത്. ചിത്രത്തില്‍…

‘പന്ത്രണ്ട്’ സിനിമയുടെ ആദ്യ ഷോ കണ്ടിറങ്ങുന്നവരുടെ അഭിപ്രായം ചോദിക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നിലൂടെ ഓടി നടന്‍ ഷൈന്‍ ടോം ചാക്കോ. പ്രേക്ഷകര്‍ സിനിമയുടെ അഭിപ്രായം പറയുന്നതിനിടെയാണ് തിയറ്ററിനുള്ളില്‍നിന്ന് ഒരാള്‍ ഓടിയിറങ്ങുന്നത് മാധ്യമപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പെട്ടത്. ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയ താരമാണ് ഷൈന്‍ ടോം.

ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ ഷൈന്‍ ടോമിനോട് ചോദിക്കാമെന്ന് വിചാരിക്കുന്നതിനിടെയാണ് മാധ്യമ പ്രവര്‍ത്തകരെ ഞെട്ടിച്ച് താരം ഓടിപ്പോയത്. കാര്യമെന്തന്നറിയാതെ ചില മാധ്യമപ്രവര്‍ത്തകരും ഷൈന്‍ ടോമിന്റെ പുറകെ ഓടി. തിയറ്ററിനു ചുറ്റും ഓടിയ ഷൈന്‍ ടോം മാധ്യമങ്ങള്‍ക്കു മറുപടി നല്‍കാതെ തിയറ്റര്‍ വളപ്പില്‍ നിന്നു റോഡിലേക്ക് ഇറങ്ങി വീണ്ടും ഓടുകയായിരുന്നു. അല്‍പം ഒന്ന് നിന്ന ശേഷം ഷൈന്‍ വീണ്ടും പുറത്ത് വാഹനത്തിലേക്ക് ഓടിപോവുകയാണ് ചെയ്തത്. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ദേവ് മോഹന്‍, വിനായകന്‍, ലാല്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘പന്ത്രണ്ട് ‘. സ്‌കൈ പാസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സോഹന്‍ സീനുലാല്‍, പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണന്‍, വിനീത് തട്ടില്‍, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യന്‍, ശ്രിന്ദ, വീണ നായര്‍, ശ്രീലത നമ്പൂതിരി തുടങ്ങിയവരാണ് മറ്റു പ്രധാന നടീനടന്മാര്‍. ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കര്‍. ബി.കെ. ഹരിനാരായണന്‍, ജോ പോള്‍ എന്നിവരുടെ വരികള്‍ക്ക് അല്‍ഫോന്‍സ് ജോസഫ് സംഗീതം പകരുന്നു. നബു ഉസ്മാനാണ് എഡിറ്റര്‍.