“ഷിയാസ് കരീം വിവാഹിതനായി, വധു ആരെന്നറിയാമോ”, തന്റെ വിവാഹ വാർത്തയെ കുറിച്ച് തുറന്നു പറഞ്ഞ് താരം

ഏഷ്യാനെറ്റിലെ ബിഗ്‌ബോസ് ഇപ്പോൾ നിരവധി വിവാദങ്ങളിക്ക് കടന്നിരിക്കുകയാണ്. ഡോക്ടറെ രജിത് കുമാറിനെ ബിഗ്‌ബോസിൽ നിന്നും പുറത്താക്കിയത് പരമ്പരയുടെ നിലനിൽപ്പിനെ തന്നെ ബാധിച്ചിരിക്കുകയാണ്. ബിഗ്‌ബോസ് ആദ്യത്തെ എപ്പിസോഡിലെ മത്സരാർത്ഥി ആയിരുന്നു ഷിയാസ് കരീം. മോഡലിംഗ് രംഗത്ത്…

ഏഷ്യാനെറ്റിലെ ബിഗ്‌ബോസ് ഇപ്പോൾ നിരവധി വിവാദങ്ങളിക്ക് കടന്നിരിക്കുകയാണ്. ഡോക്ടറെ രജിത് കുമാറിനെ ബിഗ്‌ബോസിൽ നിന്നും പുറത്താക്കിയത് പരമ്പരയുടെ നിലനിൽപ്പിനെ തന്നെ ബാധിച്ചിരിക്കുകയാണ്. ബിഗ്‌ബോസ് ആദ്യത്തെ എപ്പിസോഡിലെ മത്സരാർത്ഥി ആയിരുന്നു ഷിയാസ് കരീം. മോഡലിംഗ് രംഗത്ത് സജീവമാകുന്നതിനിടയിലാണ് താരത്തിന് ബിഗ് ബോസ് സീസണ്‍ വണ്ണില്‍ മത്സരാര്‍ത്ഥിയായി അവസരം ലഭിക്കുന്നത്.

ഇപ്പോൾ നിരവധി ഷോകളും സിനിമകളും ആയി താരം തിരക്കിലാണ്. മോഹൽലാൽ നായകനാകുന്ന മരക്കാർ സിനിമ ആണ് ഷിയാസ് പുതിയതായി അഭിനയിച്ച സിനിമ. അടുത്തിടെ താരത്തിന്റെ വിവാഹം കഴിഞ്ഞു എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു, അവതാരിക ലക്ഷ്മി നക്ഷത്രയുമായി താരം പ്രണയത്തിൽ ആണെന്നും വാർത്തകൾ വന്നിരുന്നു, ഷിയാസിന്റെ വീട്ടിൽ ലക്ഷ്മി എത്തിയ ശേഷമാണ് ഇങ്ങനെ വാർത്തകൾ പ്രചരിച്ചത്.

ലക്ഷ്മി ഷിയാസിന്റെ വീട്ടിൽ എത്തിയ ശേഷമുള്ള അനുഭവങ്ങൾ പങ്കുവെച്ച ഒരു വീഡിയോ ആണ് ഈ വാർത്തകൾ പ്രചരിക്കാനുള്ള കാരണം, അന്ന് ലക്ഷ്മി ഷിയാസിന്റെ വീട്ടിൽ എത്തിയപ്പോൾ വിവാഹം കഴിച്ചോ എന്ന് ഷിയാസിനോട് ചോദിച്ചിരുന്നു,താൻ സിംഗിൾ ആണെന്ന് ആയിരുന്നു ഷിയാസിന്റെ പെട്ടെന്ന് ഉള്ള മറുപടി.ഉമ്മ കല്യാണം നോക്കുന്നുണ്ട് എന്നും എന്നാൽ ഇതുവരെ ഒന്നും ആയില്ല എന്നും ഉമ്മാനെ നോക്കുന്ന ഒരു പാവം പെൺകുട്ടിയെ വിവാഹം കഴിക്കാൻ ആണ് ആഗ്രഹം എന്നും ഷിയാസ് പറയുന്നു. ലവ് മാര്യേജ് വേണ്ട എന്നും ഞങ്ങളുടെ കുടുംബത്തിന് ഇണങ്ങുന്ന ഒരു പാവം പെൺകുട്ടിയെ ആണ് നോക്കുന്നത് എന്നായിരുന്നു ഷിയാസിന്റെ ഉമ്മ പറഞ്ഞത്. കുഞ്ഞാലി മരക്കാർ ഇറങ്ങി കഴിയുമ്പോൾ ഷിയാസിന്റെ റേഞ്ച് മനസിലാവും. സിനിമ വന്നിട്ട് വേണം നല്ലൊരു മെഞ്ചത്തിയെ കൊണ്ട് അവനെ കെട്ടിക്കാൻ.

എന്നാൽ ചില യൂട്യൂബ് ചാനലുകളിൽ തന്റെ വിവാഹം കഴിഞ്ഞു എന്ന് വാർത്തകൾ വന്നിരുന്നതനായി താൻ കണ്ടു എന്ന് താരം പറയുന്നു, “ഷിയാസ് കരീം വിവാഹിതനായി, വധു ആരെന്നറിയാമോ” എന്ന തലക്കെട്ടോടു കൂടിയാണ് വാർത്തകൾ വീഡിയോ വരുന്നത്, ശെരിക്കും വധു ആരാണെന്ന് തനിക്ക് പോലും അറിയില്ല എന്ന് ഷിയസ് പറയുന്നു