കാത്തിരിപ്പിനൊടുവിൽ കൺമണിയെ വരവേറ്റ് കുടുംബവിളക്കിലെ വേദിക, സന്തോഷവാർത്ത പങ്കുവെച്ച് താരം

വളരെ മികച്ച രീതിയിൽ മുന്നോട്ട് പോകുന്ന പരമ്പരയാണ് കുടുംബവിളക്ക്, ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരക്ക് ആരാധകർ ഏറെയാണ്, റേറ്റിംഗിൽ ഒന്നാം സ്ഥാനത്താണ് പരമ്പര നിൽക്കുന്നത്. സംപ്രേക്ഷണം ചെയ്യാൻ തുടങ്ങിയ സമയം മുതൽ തന്നെ റേറ്റിങ്ങിൽ…

വളരെ മികച്ച രീതിയിൽ മുന്നോട്ട് പോകുന്ന പരമ്പരയാണ് കുടുംബവിളക്ക്, ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരക്ക് ആരാധകർ ഏറെയാണ്, റേറ്റിംഗിൽ ഒന്നാം സ്ഥാനത്താണ് പരമ്പര നിൽക്കുന്നത്. സംപ്രേക്ഷണം ചെയ്യാൻ തുടങ്ങിയ സമയം മുതൽ തന്നെ റേറ്റിങ്ങിൽ മുൻപന്തിയിൽ ആണ് പരമ്പര സ്ഥാനം പിടിച്ചിരിക്കുന്നത്. എന്നാൽ പരമ്പരയുടെ പ്രമേയം പല പ്രേക്ഷകർക്കും ദഹിക്കുന്നില്ല. നടി മീര വാസുദേവാണ് പരമ്പരയിൽ സുമിത്ര എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പരമ്പരയുടെ തുടക്ക സമയത്ത് മികച്ച അഭിപ്രായം ആയിരുന്നു സീരിയൽ നേടിയത്. എന്നാൽ പരമ്പര പുരോഗമിക്കുന്നതിനനുസരിച്ചു വിമർശനങ്ങളും ഉയരുന്നുണ്ട്.

ഏറെ പ്രേക്ഷക പ്രീതിയുള്ള പരമ്പരയാണ് കുടുമ്പവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥയാണ് കുടുംബവിളക്ക് അനില്‍ ബാസിന്‍റെ രചനയില്‍ മഞ്ജു ധര്‍മന്‍ സംവിധാനം നിര്‍വഹിക്കുന്ന പരമ്ബര യൂട്യൂബിലും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ മുന്‍ നിരയില്‍ ഉണ്ടാകാറുണ്ട്. എങ്കിലും പരമ്ബരയില്‍ സ്ഥിരമായി കഥാപാത്രങ്ങള്‍ മാറുന്നതില്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടക്കേട് തോന്നാറുണ്ട് എന്നത് വാസ്തവമാണ്. നടി മീരാ വാസുദേവ്, കൃഷ്ണകുമാര്‍, ശ്രീജിത്ത്‌ വിജയ്, നൂബിന്‍ ജോണി, ആതിര മാധവ്‌, സുമേഷ് , മഞ്ജു സതീഷ് , അമൃത, കെ പി എസ് സി സജീവ്, എന്നീ താരങ്ങളാണ് സീരിയലിൽ അണിനിരക്കുന്നത്.

പരമ്പരയിൽ വില്ലത്തി കഥാപാത്രമായ വേദികയെ ആദ്യം അവതരിപ്പിച്ചത് ശ്വേതാ വെങ്കിട്ട് എന്ന അഭിനേത്രിയാണ്. പ്രേക്ഷകമനസുകളിൽ സ്ഥാനം നേടി വന്നുകൊണ്ടിരുന്നപ്പോൾ ആണ് ശ്വേതാ പരമ്പരയിൽ നിന്ന് പിന്മാറിയത്. 1 മുതല്‍ 56 വരെയുള്ള എപ്പിസോഡിലായിരുന്നു ഇവര്‍ അഭിനയിച്ചിരുന്നത്. ചെന്നൈ സ്വദേശിനിയായ താരം തമിഴ് സിനിമാ സീരിയല്‍ മേഖലയില്‍ സജീവമാണ്. എന്നാൽ ആദ്യം പ്രേക്ഷകർ ആദ്യം കരുതിയത് ശ്വേത മലയാളി ആണെന്നായിരുന്നു. എന്നാൽ പിന്നീട് ശ്വേത പരമ്പരയില്‍ നിന്ന് പിന്മാറുകയും ചെയ്തിരുന്നു. ലോക്ഡൗണിന് ശേഷമാണ് ശ്വേത സീരിയലില്‍ നിന്നും പിന്മാറിയത്. താരത്തിന്റെ പിന്മാറ്റം പ്രേക്ഷകർക്ക് ഏറെ നിരാശ നൽകിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവം ആയ ശ്വേതയുടെ പുതിയ സന്തോഷം ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ മലയാള സീരിയൽ പ്രേമികൾ.

ഭർത്താവിന് ഒപ്പമുള്ള ചിത്രം പങ്ക് വച്ചുകൊണ്ടാണ് തങ്ങൾക്ക് കുഞ്ഞു ജനിച്ച വിവരം ശ്വേത പങ്കിട്ടത്. തന്റെ വോട്ടു ജയിച്ചുവെന്നും ആണ്‍കുഞ്ഞ് ജനിച്ചുവെന്നുമാണ് ശ്വേത കുറിച്ചിരിക്കുന്നത്. നിരവധി മലയാളി പ്രേക്ഷകരും, കുടുംബവിളക്കിൽ ആദ്യം ശീതൾ ആയി എത്തിയ പാർവതി വിജയും താരത്തിന് ആശംസകള്‍ അറിയിച്ച് എത്തുകയുണ്ടായി.