വിദ്യാര്‍ത്ഥികളോടൊപ്പം ആടിയും പാടിയും ശോഭന.!! അതും വ്യത്യസ്ത ഭാഷകളില്‍..!! പുതിയ വീഡിയോ

മലയാള സിനിമയുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് ശോഭന. പണ്ട് ഒരുപാട് സിനിമകളില്‍ നിറഞ്ഞു നിന്ന താരം ഇപ്പോള്‍ അഭിനയ രംഗത്ത് നിന്ന് ഒരു നീണ്ട ഇടവേള എടുത്തിരിക്കുകയാണ്. സിനിമ മേഖലയില്‍ സജീവമല്ലെങ്കിലും നൃത്ത രംഗത്ത്…

മലയാള സിനിമയുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് ശോഭന. പണ്ട് ഒരുപാട് സിനിമകളില്‍ നിറഞ്ഞു നിന്ന താരം ഇപ്പോള്‍ അഭിനയ രംഗത്ത് നിന്ന് ഒരു നീണ്ട ഇടവേള എടുത്തിരിക്കുകയാണ്. സിനിമ മേഖലയില്‍ സജീവമല്ലെങ്കിലും നൃത്ത രംഗത്ത് പ്രിയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ ചുവടുവെയ്പ്പിലും അറിവ് പകര്‍ന്ന് ജീവിതം മുന്നോട്ട്് നയിക്കുകയാണ് പ്രയപ്പെട്ട നടി ശോഭന. ചെന്നൈ ആസ്ഥാനമാക്കിയാണ് ശോഭന കാലാര്‍പ്പണ എന്ന് പേരിട്ടിരിക്കുന്ന തന്റെ നൃത്ത വിദ്യാലയം നടത്തുന്നത്.

ജീവിതത്തില്‍ താരം ഏറ്റവും കൂടുതല്‍ പ്രധാന്യം നല്‍കുന്നതും ഇഷ്ടപ്പെടുന്നതും നൃത്തം തന്നെയെന്ന് നടിയുടെ സോഷ്യല്‍ മീഡിയ ഇടങ്ങളും വ്യക്തമാക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളോടൊപ്പം ആടിയും പാടിയും നൃത്തകല ആസ്വദിക്കുന്ന ശോഭനയുടെ പുതിയ വിഡീയോ ആണ് ഇപ്പോള്‍ ആരാധകരുടെ മനം കവരുത്. ഇതിന് മുന്‍പും താരം വിദ്യര്‍ത്ഥികളുമൊത്തുള്ള തന്റെ നൃത്തച്ചുവടുകളുടെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ ഇത് അതില്‍ നിന്നെല്ലാം വ്യത്യസ്തമായി വ്യത്യസ്ത ഭാഷകളില്‍ ഗാനമാലപിച്ചിരിക്കുകയാണ് ശോഭന.

https://www.instagram.com/reel/CbulsN-jSMA/?utm_source=ig_web_copy_link

ഭരതനാട്യത്തിന് ഭാഷ ഒരു അതിരല്ല എന്ന് പറഞ്ഞുകൊണ്ടാണ് ശോഭന ഗാനങ്ങള്‍ ആലപിക്കുന്നത്. അതിനൊപ്പം ചുവടുവെച്ച് നടിയുടെ ശിഷ്യകളും ഉണ്ട്. ഇതോടെ ശോഭന എന്ന നൃത്ത അധ്യാപികയെ ആരാധകര്‍ കൂടുതല്‍ അടുത്തറിയുകയാണ്. താരത്തിന്റെ ഡാന്‍സ് വീഡിയോകള്‍ ആസ്വദിക്കുമ്പോഴും എന്നാണ് ഇനി ശോഭന

മലയാള സിനിമയിലേക്ക് ഒരു തിരിച്ചു വരവ് നടത്തുന്നത് എന്നാണ് മലയാളി സിനിമാ പ്രേമികള്‍ക്ക് അറിയേണ്ടത്. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ്‌ഗോപി, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ നായകന്മാരായി എത്തിയ വരനെ ആവശ്യമുണ്ട് എ സിനിമയിലാണ് ശോഭന പ്രത്യക്ഷപ്പെട്ടത്.