Film News

അന്ന് എന്റെ വിഷമം കണ്ടത് മമ്മൂക്ക മാത്രമാണ്..!! തുറന്ന് പറഞ്ഞ് ശോഭന

മലയാളത്തിന്റെ എക്കാലത്തേയും ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് ശോഭന. താരത്തിന്റെ എല്ലാ വിശേഷങ്ങളും ആരാധകര്‍ ആഘോഷമാക്കി മാറ്റാറുണ്ട്. താരം ഇപ്പോള്‍ സിനിമാ മേഖലയില്‍ അത്ര സജീവമല്ലെങ്കിലും ശോഭനയെ കുറിച്ചുള്ള വാര്‍ത്തകള്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ ഒരു പ്രമുഖ ചാനല്‍ സംഘടിപ്പിച്ച മധുരം ശോഭനം എന്ന പരിപാടിയില്‍ വെച്ച് ശോഭന പങ്കുവെച്ച ഓരോ അനുഭവങ്ങളുടേയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ദളപതി എന്ന മള്‍ട്ടിസ്റ്റാര്‍ സിനിമയില്‍ അഭിനയിച്ചപ്പോള്‍ വിഷമിച്ച ഒരു അനുഭവത്തെ കുറിച്ചാണ് ശോഭന വേദിയില്‍ വെച്ച് തുറന്ന് പറഞ്ഞത്.


ഷൂട്ടിംഗ് തിരക്കുകളുമായി വീട്ടില്‍ നിന്ന് ഏറെനാളായി മാറി നില്‍ക്കുക ആയിരുന്നു താരം, അപ്പോള്‍ വീട്ടില്‍ പോകണം എന്ന ആഗ്രഹിച്ച് കരഞ്ഞ് പോയപ്പോള്‍ മമ്മൂട്ടി അത് കണ്ട് വന്ന് തന്നെ ആശ്വസിപ്പിച്ചെന്നാണ് ശോഭന പറയുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്…
രണ്ട് സിനിമ കഴിഞ്ഞിരിക്കുകയാണ് ഞാന്‍. അതിനു ശേഷമാണ് ദളപതിയുടെ ഷൂട്ടിന് പോകുന്നത്. ഇതിനിടക്ക് ഞാന്‍ വീട്ടില്‍ പോയിരുന്നില്ല. കാള്‍ ഷീറ്റെല്ലാം തീര്‍ന്നിരിക്കുകയാണ്. എല്ലാ ദിവസവും ഇന്ന് തീര്‍ന്നില്ല നാളെ പോവാന്ന് മണിരത്‌നം പറഞ്ഞു കൊണ്ടിരിക്കുകയാണ്. വലിയ സിനിമയാണ്. എനിക്ക് വീട്ടില്‍ പോവണമെന്ന് പറയാന്‍ പറ്റുന്നില്ല.

രണ്ട് മാസമായി ഞാന്‍ വീട്ടില്‍ പോയിട്ടില്ല.സങ്കടം കൊണ്ട് ഞാന്‍ മാറിയിരുന്നു കരയാന്‍ തുടങ്ങി. ആ സെറ്റിലെ ആരും അത് കണ്ടില്ല. മമ്മൂട്ടി എന്റെ പുറകിലിരിപ്പുണ്ടായിരുന്നു. എന്തിനാ കരയുന്നത് എന്ന് മമ്മൂട്ടി എന്നോട് ചോദിച്ചു. ഞാന്‍ പറഞ്ഞു, എനിക്ക് വീട്ടില്‍ പോണം, അമ്മയെ കാണണം.’ശ്ശെ കരയല്ലേ, പോവാം, നിനക്ക് അമ്മയെ കാണണോ. ഞാന്‍ പറയാം, ഞാന്‍ മണിയോട് പറഞ്ഞ് നോക്കാം എന്നെല്ലാം പറഞ്ഞ് അദ്ദേഹം ആശ്വസിപ്പിച്ച കഥയെല്ലാം ഇന്നും ഓര്‍ക്കുകയാണ് ശോഭന. അതെല്ലാം ജീവിതത്തിലെ വിലമതിക്കാനാകാത്ത അനുഭവങ്ങള്‍ ആണെന്നാണ് താരം പറയുന്നത്.

 

 

Trending

To Top