അച്ഛന് വേണ്ടി ശബ്ദമായി… പക്ഷേ!! കൊള്ളാം എന്ന് അദ്ദേഹം പറഞ്ഞില്ല -ഷോബി തിലകന്‍

ഒരു കഥാപാത്രം അതിന്റെ പൂര്‍ണതയില്‍ എത്തുന്നതിന് ശബ്ദം വലിയൊരു ഘടകം തന്നെയാണ്. അതുകൊണ്ട് മലയാള സിനിമയില്‍ ഡബ്ബിംഗ് മേഖലയ്ക്കുള്ള പ്രധാന്യം വളരെ വലുത് തന്നെയാണ്. ഗാംഭീര്യമുള്ള ശബ്ദ ശൈലികൊണ്ടും അഭിനയ മികവ് കൊണ്ടും സിനിമാ…

ഒരു കഥാപാത്രം അതിന്റെ പൂര്‍ണതയില്‍ എത്തുന്നതിന് ശബ്ദം വലിയൊരു ഘടകം തന്നെയാണ്. അതുകൊണ്ട് മലയാള സിനിമയില്‍ ഡബ്ബിംഗ് മേഖലയ്ക്കുള്ള പ്രധാന്യം വളരെ വലുത് തന്നെയാണ്. ഗാംഭീര്യമുള്ള ശബ്ദ ശൈലികൊണ്ടും അഭിനയ മികവ് കൊണ്ടും സിനിമാ രംഗത്ത് തിളങ്ങുന്ന താരമാണ് ഷോബി തിലകന്‍. ഇതരഭാഷയില്‍ നിന്ന് എത്തുന്ന ഒരുപാട് നടന്മാര്‍ക്ക് തന്റെ ശബ്ദത്തിലൂടെ ജീവന്‍ നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ സ്വന്തം അച്ഛനും മലയാളത്തിന്റെ മണ്‍മറഞ്ഞു പോയ മഹാനടനും ആയി തിലകന് ശബ്ദം നല്‍കേണ്ടി വന്നതിനെ കുറിച്ച് പറയുകയാണ് ഷോബി തിലകന്‍.

അച്ഛന് വേണ്ട് ശബ്ദം നല്‍കി അദ്ദേഹം ഇത് കേള്‍ക്കുമ്പോള്‍ തനിക്ക് വിറയലായിപ്പോയി എന്നും ഷോബി തിലകന്‍ കൂട്ടിച്ചേര്‍ക്കുന്നു. ഒരു ഓണ്‍ലൈന്‍ ചാനലിനോടാണ് അദ്ദേഹം ഈ അനുഭവത്തെ കുറിച്ച് മനസ്സ് തുറന്നത്. ഷോബി തിലകന്റെ വാക്കുകളിലേക്ക്… പെയ്‌തൊഴിയാതെ എന്ന സീരിയലിനായാണ് ഡബ്ബ് ചെയ്തത്. അച്ഛന്‍ എന്ത് പറയുമെന്നോര്‍ത്ത് വലിയ ഭയമായിരുന്നു. അച്ഛന്‍ അന്ന് ആശുപത്രിയിലായിരുന്നു അച്ഛനൊപ്പം തന്നെയാണ് എപ്പിസോഡ് കണ്ടത്.

ആ സമയത്ത് അച്ഛന്‍ എന്ത് പറയും എന്ന് ആലോചിച്ച് വിറച്ചിരിക്കുകയായിരുന്നു ഞാന്‍. അവസാനം അച്ഛന്‍ പറഞ്ഞു എന്തിനാടാ നീ ആവശ്യമില്ലാത്തിടത്ത് മൂളല്‍ ഇടുന്നത്. ഞാന്‍ പറഞ്ഞു ആ മൂളല്‍ വേണ്ടെന്ന് ഞാന്‍ പറഞ്ഞതായിരുന്നു. അവര്‍ കേട്ടില്ല. അത് വേണം എന്ന് പറഞ്ഞു. അവര്‍ അങ്ങനെയൊക്കെ പറയും നമ്മള്‍ ആവശ്യമുള്ളത് മാത്രം കൊടുക്കാവുള്ളു എന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഓ ശരി എന്ന് പറഞ്ഞു, അപ്പോഴും കൊള്ളില്ല എന്ന് പുള്ളി പറഞ്ഞില്ല,’ ഷോബി തിലകന്‍ പറഞ്ഞു.’നീ ചെയ്തത് കൊള്ളാം എന്നൊന്നും അച്ഛന്‍ പറയില്ല. അത് വേണമെങ്കില്‍ പുള്ളിയുടെ നോട്ടത്തില്‍ നിന്നും മൂളലില്‍ നിന്നുമൊക്കെ നമ്മള്‍ ഊഹിച്ചോളണം… എന്നും ഷോബി തിലകന്‍ പറയുന്നു.