Connect with us

Hi, what are you looking for?

Film News

വസ്ത്രധാരണത്തിന്റെ പേരില്‍ എനിക്ക് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല..!! – ഷാലിന്‍ സോയ

മലയാളികള്‍ക്ക് സുപരിചിതമായ മുഖമാണ്  ഷാലിന്‍ സോയയുടേത്. മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഏറെ ശ്രദ്ധ നേടിയ താരം, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും സജീവ സാന്നിധ്യമാണ്. താരത്തിന്റെ വസ്ത്രധാരണ രീതി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്, ഇപ്പോഴിതാ വസ്ത്രധാരത്തില്‍ തന്റെ ഇഷ്ടങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. വസ്ത്രധാരണ രീതിയെ ചൊല്ലി തനിക്ക് ഇതുവരെ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടില്ലെന്നും പറയുകയാണ് നടി. അതിനുള്ള കാരണം ആളുകളുടെ കാഴ്ച്ചപ്പാടുകളില്‍ മാറ്റം വന്നതുകൊണ്ടാണ് എന്നാണ് നടി പറയുന്നത്.

എന്നാല്‍ മുന്‍പ് അത്തരത്തില്‍ ആളുകള്‍ പറയാറുണ്ടെന്നും ശാലിന്‍ പറയുന്നു. നടിയുടെ വാക്കുകളിലേക്ക്…ഇപ്പോള്‍ ആളുകളുടെ മനോഭാവത്തിലും കാഴ്ച്ചപ്പാടുകളിലും ഒരുപാട് മാറ്റങ്ങള്‍ വന്നു കഴിഞ്ഞു. അല്ലാതെ മുന്‍പ് ഉണ്ടായിരുന്നത് പോലെ, എന്തു ധരിക്കുന്നു എന്നു നോക്കിയുള്ള വിമര്‍ശനം ഇപ്പോള്‍ അധികം കാണാറില്ലെന്നും താരം പറയുന്നു.

ആരെയും കണ്ണുമടച്ച് അനുകരിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നും സ്വന്തം താല്‍പര്യങ്ങളാണ് വസ്ത്രാധാരണത്തില്‍ പിന്തുടരുന്നതെന്നും ശാലിന്‍ വ്യക്തമാക്കി. ചിലരൊക്കെ നന്നായി വസ്ത്രം ധരിച്ചു കാണുമ്പോള്‍ കൊള്ളാം എന്നു തോന്നാറുണ്ടെങ്കിലും ആ സ്റ്റൈല്‍ പകര്‍ത്താറില്ലെന്നും ശാലിന്‍ കൂട്ടിച്ചേര്‍ത്തു.

You May Also Like