‘മരണവാര്‍ത്ത പത്രപരസ്യം ചെയ്യുമ്പോള്‍ കൊന്നയാളെ മാറ്റി നിര്‍ത്തിയില്ല’ ശ്രദ്ധേയമായി ഒരു കുറിപ്പ്

കാഞ്ഞിരപ്പള്ളിയില്‍ സഹോദരനെ സ്വത്തു തര്‍ക്കത്തിന്റെ പേരില്‍ മറ്റൊരു സഹോദരന്‍ വെടിവച്ച് കൊന്ന സംഭവത്തെ കുറിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഷോബിന്‍ അലക്‌സ് മാളിയേക്കല്‍ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധേയമാകുകയാണ്. രഞ്ചു കുര്യന്റെ ചരമ അറിയിപ്പ് നല്‍കിയ…

കാഞ്ഞിരപ്പള്ളിയില്‍ സഹോദരനെ സ്വത്തു തര്‍ക്കത്തിന്റെ പേരില്‍ മറ്റൊരു സഹോദരന്‍ വെടിവച്ച് കൊന്ന സംഭവത്തെ കുറിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഷോബിന്‍ അലക്‌സ് മാളിയേക്കല്‍ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധേയമാകുകയാണ്. രഞ്ചു കുര്യന്റെ ചരമ അറിയിപ്പ് നല്‍കിയ പത്രത്തിന്റെ കട്ടിങ് ഉള്‍പ്പെടെയാണ് പോസ്റ്റ്.

ചരമ അറിയിപ്പില്‍ രഞ്ചുവിനെ വെടിവച്ചു കൊന്ന സഹോദരന്‍ ജോര്‍ജിന്റെ പേരുമുണ്ട്. ഇതു ചൂണ്ടിക്കാട്ടി ഷോബിന്‍ ഇങ്ങനെ എഴുതുന്നു. ‘മരണവാര്‍ത്ത പത്രപരസ്യം ചെയ്യുമ്പോള്‍ കൊന്നയാളെ മാറ്റി നിര്‍ത്തിയില്ല. ”സഹോദരന്‍” എന്നയിടത്ത് കൊന്നവന്റെ പേരും എഴുതിച്ചേര്‍ത്തു. അത് അങ്ങനെയല്ലേ പറ്റുള്ളൂ. കൊന്നെങ്കിലും സഹോദരനാണല്ലോയെന്ന് കുറിക്കുന്നു.

കുറിപ്പ് വായിക്കാം

മനുഷ്യനെ ഏറ്റവും പാവമാക്കുന്ന… ദുര്‍ബലനാക്കുന്ന വികാരം. അഹന്തയുടെ എല്ലാ പത്തിയും അടിച്ചൊതുക്കി അങ്ങെയറ്റം ബലഹീനനും നിസ്വനുമാക്കുന്ന വികാരം- അതാണ് നിസ്സഹായത..
രണ്ട് ആണ്‍മക്കള്‍. കുന്നുപോലെ സമ്പാദിച്ചു. വാര്‍ധക്യത്തില്‍ ആരുമില്ല കൂടെ.

ഒരുനാള്‍ അവര്‍ വീട്ടില്‍ ഒരുമിച്ചു കൂടി; സ്വത്തിന്റെ പേരില്‍ കടിപിടി കൂടാന്‍. ഒടുവില്‍ ഒരാള്‍ മറ്റൊരാളെ കൊന്നു. മരിച്ചതും കൊന്നതും സ്വന്തം ചോര. മരണവാര്‍ത്ത പത്രപരസ്യം ചെയ്യുമ്പോള്‍ കൊന്നയാളെ മാറ്റി നിര്‍ത്തിയില്ല.

”സഹോദരന്‍” എന്നയിടത്ത് കൊന്നവന്റെ പേരും എഴുതിച്ചേര്‍ത്തു. അത് അങ്ങനെയല്ലേ പറ്റുള്ളൂ. കൊന്നെങ്കിലും സഹോദരനാണല്ലോ.!

നിറം പിടിപ്പിച്ച ഊഹാപോഹങ്ങളുടെ പുറകെ പോകാതെ, കാലം ആ പിതാവില്‍ ഏല്‍പ്പിച്ച മുറിവിനെ ഓര്‍ത്ത് അദ്ദേഹത്തോട് ചേര്‍ന്നു നില്‍ക്കാം. നിസ്സഹായനായ ആ പിതാവ്, ശ്രീ കെവി കുര്യന്റെ നെറുകയില്‍ ഒരുമ്മ.

https://www.facebook.com/shobin.alex.3/posts/5084098394961642?__cft__[0]=AZXLKpVcreByTICyUuqryTmpLiqx7g7Ro65Fls1BnitMIPQPeA8CcF7VYUYSDLOkqbPa7anxZJftOa8sgXW3e85l7NoefUTxa8-HOS8u7YfLSw&__tn__=%2CO%2CP-R