Connect with us

Hi, what are you looking for?

Film News

മഹീനയും ഹാഫിയും പരസ്യമായി ചുണ്ടില്‍ ചുംബിച്ചു; അല്‍പ്പം ഓവറെന്ന് ആരാധകര്‍

‘ചക്കപ്പഴ’ത്തിലെ സുമേഷ് എന്ന റാഫിയുടേയും മഹീനയുടേയും വിവാഹം സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് ആഘോഷമാക്കിയുന്നു. കഴിഞ്ഞ ആഴ്ച ആയിരുന്നു വിവാഹം.

വിവാഹ റിസപ്ഷന്‍ ചടങ്ങില്‍ പകര്‍ത്തിയ ഒരു സുന്ദരമായ ചിത്രം മഹീന പങ്കുവെച്ചിരിക്കുകയാണ്. എന്നാല്‍, ഈ ചിത്രം കണ്ട ചിലര്‍ അഭിപ്രായ സ്വാതന്ത്രം നന്നേ വിനിയോഗിച്ചിട്ടുണ്ട്.

പരസ്യമായി ചുംബിക്കുന്ന ഈ ചിത്രം കാണുമ്പോള്‍ ‘അഡാര്‍ ലവ് സിനിമയിലെ രംഗം ഓര്‍മ്മ വരുന്നെ’ന്നും ഒരാള്‍ കുറിച്ചിട്ടുണ്ട്. ചുണ്ടില്‍ ഉമ്മവെക്കുന്ന റാഫിയെയും മഹീനയെയുമാണ് ചിത്രത്തില്‍ കാണുന്നത്.

വിവാഹ റിസപ്ഷന്‍ വേളയില്‍ അണിഞ്ഞ കോസ്റ്റ്യൂമിലുള്ള ചിത്രമാണ് മഹീന പങ്കുവെച്ചിരിക്കുന്നത്.

‘ഇത് അല്‍പം കൂടി പോയെ’ന്നാണ് ചിലരുടെ കമന്റ്. എന്നാല്‍ മഹീനയെ പിന്തുണച്ച് കൊണ്ടും പലരുമെത്തുന്നുണ്ട്. എന്നാല്‍ റാഫിയും കമന്റുമായി എത്തിയിട്ടുണ്ട്.

‘ഔ’ എന്നാണ് റിഫയുടെ കമന്റ്. കിസ്സിങ് ഇമോജിയും റാഫി കമന്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

വിവാഹ ശേഷം റാഫി കാര്‍ വാങ്ങിയ വിശേഷവും മഹീന പങ്കുവെച്ചിരുന്നു. ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു ഒരു കാര്‍ എന്നാണ് റാഫി പറയുന്നത്.

ഒന്നര വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് റാഫിയും മഹീനയും വിവാഹിതരായത്. ചക്കപ്പഴം കണ്ട് ഇഷ്ടം തോന്നിയ മഹീന പ്രണയം അങ്ങോട്ട് പ്രപ്പോസ് ചെയ്യുകയായിരുന്നു. ആളെ കണ്ടപ്പോള്‍ റാഫിയ്ക്കും ഇഷ്ടപ്പെട്ടു. പിന്നെല്ലാം വളരെ പെട്ടന്നായിരുന്നു.

വിവാഹ ആഘോഷത്തിന്റെ ആര്‍പ്പു വിളികള്‍ എല്ലാം കെട്ടടങ്ങിയ ശേഷം വീണ്ടും യൂട്യൂബ് വീഡിയോയുമായി സജീവമായിരിയ്ക്കുകയാണ് റാഫിയുടെ ഭാര്യ മഹീന. ഇന്‍സ്റ്റാഗ്രാമിലും മഹീന വളരെ സജീവമാണ്.

You May Also Like