‘ശിവാജി’ സിനിമയിലെ ആ രംഗം കണ്ട് ഞാന്‍ പൊട്ടിച്ചിരിച്ചുപോയി..! – നടി ശ്രിയ

തെന്നിന്ത്യന്‍ താരറാണിയാണ് ശ്രീയ ശരണ്‍. വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് ശ്രീയ സജീവമായിരുന്നില്ല എങ്കിലും സോഷ്യല്‍ മീഡിയ വഴി താരം തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്. താരത്തിന് കുഞ്ഞ് ഉണ്ടായ വിശേഷങ്ങളെല്ലാം…

തെന്നിന്ത്യന്‍ താരറാണിയാണ് ശ്രീയ ശരണ്‍. വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് ശ്രീയ സജീവമായിരുന്നില്ല എങ്കിലും സോഷ്യല്‍ മീഡിയ വഴി താരം തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്. താരത്തിന് കുഞ്ഞ് ഉണ്ടായ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ആഘോഷമായി മാറിയ വാര്‍ത്തകളായിരുന്നു. മലയാളത്തിലും ശ്രീയ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനൊപ്പം അഭിനയിച്ച സൂപ്പര്‍ഹിറ്റ് സിനിമ ശിവാജിയുടെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് താരം. ഷൂട്ടിംഗ് വേളയില്‍ വെച്ചുണ്ടായ ഒരു സംഭവത്തെ കുറിച്ചാണ് നടി ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. നടിയുടെ വാക്കുകളിലേക്ക്…
രജനികാന്ത് സാര്‍, ശങ്കര്‍ സാര്‍ എന്നിവര്‍ക്കൊപ്പമെല്ലാം എപ്പോള്‍ അഭിനയിക്കാന്‍ വിളിച്ചാലും സന്തോഷമാണ്.

ശങ്കര്‍ സാര്‍ ശിവാജിയുടെ കഥ പറയാന്‍ വന്നപ്പോള്‍ നായകന്‍ ആരാണെന്ന് പറഞ്ഞിരുന്നില്ല. കഥയെല്ലാം കേട്ട ശേഷം വാക്കുറപ്പിച്ച് താന്‍ ചെന്നൈയില്‍ പൂജയ്ക്കായി പോയി. അവിടെ ചെന്നപ്പോള്‍ രജനി സാറും വന്നിരുന്നു. അദ്ദേഹം ക്ഷണിക്കപ്പെട്ട സ്പെഷ്യല്‍ ഗസ്റ്റായിരിക്കും എന്നാണ് താന്‍ കരുതിയത്. എന്നാല്‍ ശങ്കര്‍ സാര്‍ അവിടെ വച്ച് അനൗണ്‍സ് ചെയ്തപ്പോഴാണ് അദ്ദേഹത്തിന്റെ നായികയാണ് താന്‍ എന്നറിയുന്നത്.

സന്തോഷം കൊണ്ട് തുള്ളിച്ചാടി. ശിവാജിയിലെ കോമഡി രംഗങ്ങള്‍ ഷൂട്ട് ചെയ്യുമ്പോള്‍ മോണിറ്ററിന് അടുത്തിരുന്ന് പൊട്ടിച്ചിരിക്കുകയായിരുന്നു താന്‍. അവസാനം ശങ്കര്‍ സാര്‍ വരെ തന്നോട് ദേഷ്യപ്പെട്ടു. സിനിമ അന്ന് തിയേറ്ററില്‍ പോയി കണ്ടതല്ലാതെ പിന്നീട് കണ്ടിട്ടില്ല. ഇപ്പോള്‍ നെറ്റ്ഫ്ളിക്സില്‍ സിനിമ ലഭ്യമാകും എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. അന്നും ഇന്നും ശിവാജി സിനിമ സ്പെഷ്യലാണ് എന്നും ശ്രിയ പറയുന്നു.