Film News

എന്റെ ജീവിതത്തിലും വില്ലനായി അവര്‍ എത്തി!!! തന്നെ ബാധിച്ച രോഗം വെളിപ്പെടുത്തി ശ്രുതിഹാസന്‍

ഉലകനായകന്‍ മാത്രമല്ല മകള്‍ ശ്രുതിയ്ക്കും ആരാധകരേറെയാണ്. ഇപ്പോഴിതാ താരം താന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ശ്രുതി. ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചുകൊണ്ട് ശ്രുതി ഹാസന്‍ രോഗങ്ങളെ കുറിച്ച് പറയുന്നത്.

ഇന്ന് സര്‍വ്വസാധാരണമായ അസുഖമാണ് ശ്രുതിയും നേരിടുന്നത്. പിസിഒഡിയും എന്‍ഡോമെട്രിയോസിസുമാണ് താരത്തിന്റെ ജീവിതത്തിലും വില്ലനായിരിക്കുന്നത്.
അടുത്തിടെ ഒരു വര്‍ക്കൗട്ട് വീഡിയോ ശ്രുതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. രണ്ട് അസുഖങ്ങളുമായുള്ള പോരാട്ടത്തിലാണ് എന്നുപറഞ്ഞാണ് വീഡിയോ പങ്കുവച്ചത്.

‘എന്നോടൊപ്പം വര്‍ക്ക്ഔട്ട് ചെയ്യുക. പിസിഒഡി, എന്‍ഡോമെട്രിയോസിസ് എന്നിവയുമായി ബന്ധപ്പെട്ട് ഏറ്റവും മോശമായ ചില ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ ഞാന്‍ അഭിമുഖീകരിക്കുന്നു. അസന്തുലിതാവസ്ഥയും വീര്‍പ്പുമുട്ടലും ഉപാപചയ വെല്ലുവിളികളുമായുള്ള കടുത്ത പോരാട്ടമാണിതെന്ന് സ്ത്രീകള്‍ക്ക് അറിയാം.

എന്നാല്‍ അതിനെ ഒരു പോരാട്ടമായി കാണുന്നതിന് പകരം, എന്റെ ശരീരം അതിന്റെ പരമാവധി ചെയ്യാന്‍ പോകുന്ന ഒരു സ്വാഭാവിക ചലനമായി അംഗീകരിക്കാന്‍ ഞാന്‍ തെരഞ്ഞെടുക്കുന്നു. ശരിയായി ഭക്ഷണം കഴിച്ചും നന്നായി ഉറങ്ങിയും എന്റെ വര്‍ക്ക്ഔട്ട് ആസ്വദിച്ചും ഞാന്‍ നന്ദി പറയുന്നെന്ന് ശ്രുതി പോസ്റ്റ് ചെയ്തു.

മാത്രമല്ല, എന്റെ ശരീരം ഇപ്പോള്‍ പൂര്‍ണമല്ല, പക്ഷേ എന്റെ ഹൃദയം നിറവിലാണ്. ഫിറ്റ്നസ് നിലനിര്‍ത്തുക, സന്തോഷത്തോടെ തുടരുക, സന്തോഷകരമായ ഹോര്‍മോണുകള്‍ ഒഴുകട്ടെ!

ഞാന്‍ ഒരു ചെറിയ പ്രസംഗം നടത്തുന്നുവെന്ന് എനിക്കറിയാം, പക്ഷേ ഈ വെല്ലുവിളികള്‍ സ്വീകരിക്കാനും എന്നെ നിര്‍വചിക്കാന്‍ അവരെ അനുവദിക്കാതിരിക്കാനുമുള്ള ഒരു യാത്രയാണിതെന്നും പോസ്റ്റില്‍ ശ്രുതി പറയുന്നു.
പ്രഭാസ് നായകനായ സലാര്‍ ആണ് ശ്രുതിയുടെ ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന
ചിത്രം.

Trending

To Top