സാരിയില്‍ അതീവ സുന്ദരിയായി ശാലിന്‍; പുത്തന്‍ ചിത്രങ്ങള്‍ വൈറലാകുന്നു

ബാലതാരമായി എത്തി പിന്നീട് നായികയായി തിളങ്ങിയ താരമാണ് ശാലിന്‍ സോയ. ഒരേ സമയം സീരിയലുകളിലും സിനിമയിലുമെത്തി ശാലിന്‍ പ്രേക്ഷകരുടെ മനം കവര്‍ന്നു. മിഴി തുറക്കുമ്പോള്‍ എന്ന സീരിയലിലൂടെയാണ് ശാലിന്‍ അഭിനയരംഗത്ത് എത്തുന്നത്. മല്ലു സിങ്ങിലെ…

ബാലതാരമായി എത്തി പിന്നീട് നായികയായി തിളങ്ങിയ താരമാണ് ശാലിന്‍ സോയ. ഒരേ സമയം സീരിയലുകളിലും സിനിമയിലുമെത്തി ശാലിന്‍ പ്രേക്ഷകരുടെ മനം കവര്‍ന്നു. മിഴി തുറക്കുമ്പോള്‍ എന്ന സീരിയലിലൂടെയാണ് ശാലിന്‍ അഭിനയരംഗത്ത് എത്തുന്നത്. മല്ലു സിങ്ങിലെ ശാലിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്റെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട് താരം. ഇപ്പോഴിതാ ശാലിന്‍ പങ്കുവെച്ചിരിക്കുന്ന ചില ചിത്രങ്ങളാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്.

സാരിയുടുത്ത് നാടന്‍ പെണ്‍കുട്ടിയുടെ ലുക്കിലാണ് ശാലിന്‍ എത്തിയിരിക്കുന്നത്. കോട്ടണ്‍ സാരിയാണ് താരം അണിഞ്ഞിരിക്കുന്നത്. സാരിക്ക് ചേരുന്ന തരത്തിലുള്ള കുപ്പിവളകളാണ് താരം അണിഞ്ഞിരിക്കുന്നത്. മുടിയഴിച്ചിട്ട് വട്ടപ്പൊട്ട് തൊട്ട് അതീവ സുന്ദരിയായാണ് താരം ചിത്രങ്ങളിലുള്ളത്. എന്നാല്‍ മറ്റ് ആഭരണങ്ങളൊന്നും താരം ധരിച്ചിട്ടില്ല.

പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ ഫോട്ടോഷൂട്ടുകളും യാത്രാ വിശേഷങ്ങളുമൊക്കെ ശാലിന്‍ പങ്കുവയ്ക്കാറുണ്ട്. ഏകദേശം പതിനഞ്ച് വര്‍ഷത്തിലധികമായി താരം അഭിനയരംഗത്തുണ്ട്. ശാലിന്‍ അഭിനയിച്ച മിക്ക കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയവയായിരുന്നു. മൂന്നിലധികം ഷോര്‍ട്ട് ഫിലിമുകളും താരം സംവിധാനം ചെയ്തിട്ടുണ്ട്.