‘സമ്മര്‍ ഇന്‍ ബത്‌ലഹേം’ രണ്ടാം ഭാഗം സ്വപ്‌നമായി മാറുമോ..? സംവിധായകന്‍ പറയുന്നു..!

1998ല്‍ പുറത്തിറങ്ങിയ ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രമായിരുന്നു സമ്മര്‍ ഇന്‍ ബത്‌ലഹേം. ഒരു റൊമാന്റിക് കോമഡി വിഭാഗത്തില്‍ ഒരുങ്ങിയ സിനിമ വലിയ ഹിറ്റായി മാറിയിരുന്നു.. സിബി മലയില്‍ എന്ന മലയാളത്തിന്റെ എക്കാലത്തേയും പ്രിയപ്പെട്ട സംവിധായകന്‍ ഒരുക്കിയ…

1998ല്‍ പുറത്തിറങ്ങിയ ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രമായിരുന്നു സമ്മര്‍ ഇന്‍ ബത്‌ലഹേം. ഒരു റൊമാന്റിക് കോമഡി വിഭാഗത്തില്‍ ഒരുങ്ങിയ സിനിമ വലിയ ഹിറ്റായി മാറിയിരുന്നു.. സിബി മലയില്‍ എന്ന മലയാളത്തിന്റെ എക്കാലത്തേയും പ്രിയപ്പെട്ട സംവിധായകന്‍ ഒരുക്കിയ ഈ സിനിമ, കോക്കര്‍ ഫിലീംസിന്റെ ബാനറില്‍ സിയാദ് കോക്കര്‍ ആണ് നിര്‍മ്മിച്ചത്. ജയറാം, മഞ്ജു വാര്യര്‍, കലാഭവന്‍ മണി, മോഹന്‍ലാല്‍ എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തിയത്. അക്കാലത്ത് വന്‍ ഹിറ്റായി മാറിയ ഈ ചിത്രം.. വലിയൊരു ചോദ്യചിഹ്നത്തില്‍ തന്നെയാണ് സിനിമയുടെ സംവിധായകന്‍ അവസാനിപ്പിച്ചത്.

summer in bethlehem.3jpg

അതുകൊണ്ട് തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന ഔദ്യോഗിക പ്രഖ്യാപനം വന്നത് മുതല്‍ ഈ സിനിമയുടെ ആരാധകര്‍ വലിയ ആവേശത്തിലായിരുന്നു. മഞ്ജു വാര്യരും ജയസൂര്യയും പ്രധാനവേഷത്തിലെത്തുന്ന മേരി ആവാസ് സുനോ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വെച്ചായിരുന്നു സിയാദ് കോക്കര്‍ സമ്മര്‍ ഇന്‍ ബത്ലഹേം രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം നടത്തിയത്. ആ വാര്‍ത്ത കേട്ടതോടെ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയും ആവേശവും ഉണ്ട്. എന്നാല്‍ സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ച് സിബി മലയില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

summer in bethlehem.2

സമ്മര്‍ ഇന്‍ ബത്‌ലഹേം പോലൊരു സിനിമയ്ക്ക് രണ്ടാംഭാഗം ഉണ്ടാകുന്നുവെങ്കില്‍ തീര്‍ച്ചയായും പ്രേക്ഷകര്‍ ഏറെ പ്രതീക്ഷ അതിനുമേല്‍ വയ്ക്കും എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. അതുകൊണ്ട് തന്നെ ആദ്യ ഭാഗത്തിനേക്കാള്‍ മികച്ച ഒരു കഥ തന്നെ രണ്ടാം ഭാഗത്തിനും വേണം..

അങ്ങനെ ഒരു കഥ വന്നില്ല എങ്കില്‍ സമ്മര്‍ ഇന്‍ ബത്‌ലഹേം രണ്ടാം ഭാഗം ഒരു സ്വപ്‌നമായി മാറും എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. അതേസമയം, രണ്ടാം ഭാഗം ഉണ്ടാവുകയാണെങ്കില്‍ അതില്‍ മഞ്ജു വാര്യര്‍ എന്തായാലും ഉണ്ടാകുമെന്നായിരുന്നു സിയാദ് കോക്കര്‍ പറഞ്ഞത്.