വിജയ് ബാബുവിന് മുന്നില്‍ മറ്റ് വഴികളില്ല..! അപ്പോള്‍ കീഴടങ്ങല്‍ തന്നെ മാര്‍ഗം..!

കേരളക്കരയേയും മലയാള സിനിമാ രംഗത്തേയും ഞെട്ടിച്ചുകൊണ്ടാണ് മറ്റൊരു ബലാത്സംഗ പരാതി കൂടി കഴിഞ്ഞ ദിവസം പുറത്ത് വന്നത്. യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന് വേണ്ടി നാല്പാടും വലവീശിയിരിക്കുകയാണ് കേരള…

കേരളക്കരയേയും മലയാള സിനിമാ രംഗത്തേയും ഞെട്ടിച്ചുകൊണ്ടാണ് മറ്റൊരു ബലാത്സംഗ പരാതി കൂടി കഴിഞ്ഞ ദിവസം പുറത്ത് വന്നത്. യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന് വേണ്ടി നാല്പാടും വലവീശിയിരിക്കുകയാണ് കേരള പോലീസ്. പരാതിക്കാരി തനിക്ക് നടന്ന സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി പോലീസിനെ സമീപിച്ചതോടെയാണ് വിവരം പുറം ലോകം അറിയുന്നത്. ആ സമയത്ത് അജ്ഞാത കേന്ദ്രത്തിലിരുന്ന് കുറ്റാരോപിതനായ വിജയ് ബാബു ലൈവില്‍ വന്ന് ഇരയുടെ പേര് വെളിപ്പെടുത്തുകയും വെറുതെ വിടില്ലെന്നും ഭീണിപ്പെടുത്തുകയും ചെയ് ശേഷം കേരളത്തില്‍ നിന്ന് കടന്നു കളയുക ആയിരുന്നു.

ഇതോടെ ബലാത്സംഗ പരാതിക്ക് പുറമെ പരാതിക്കാരിയുടെ പേര് കൂടി വെളിപ്പെടുത്തിയതിനുള്ള കുറ്റവും ഇയാള്‍ക്ക് മേല്‍ ചമുത്തിയിട്ടുണ്ട്. ഇപ്പോഴിതാ വിജയ് ബാബുവിന് കുരുക്ക് മുറുകുകയാണ്. ഇതോടെ കുറ്റാരോപിതന് കീഴടങ്ങുക അല്ലാതെ മറ്റ് വഴികള്‍ ഇല്ലെന്ന് വ്യക്തമാക്കുന്ന അധികൃതര്‍, അയാള്‍ കീഴടങ്ങുമെന്ന് തന്നെയാണ് പ്രതീക്ഷ എന്നും ഇവര്‍ പറയുന്നു. സിറ്റി പൊലീസ് കമ്മിഷണര്‍ സി എച്ച് നാഗരാജുവാണ് ഇതേ കുറിച്ച് പ്രതികരിച്ചത്. നിലവില്‍ നടന്‍ ദുബായിലാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്, കീഴടങ്ങുക അല്ലാതെ നടന് മുന്നില്‍ മറ്റ് വഴികളില്ല എന്നാണ് ഇദ്ദേഹം പറയുന്നത്. അതേസമയം, ഈ മാസം 24 നാണ് ബംഗളൂരുവില്‍ നിന്ന് വിജയ് ബാബു ദുബായിലേക്ക് കടന്നത് എന്നതിന് സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള വേറെയും ശാസ്ത്രീയ തെളിവുകളും ലഭിച്ചിട്ടുണ്ട്.

പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ കഴമ്പുള്ളതെന്ന് ഓരോ നിമിഷവും തെളിയുന്നെന്നും കമ്മിഷണര്‍ പറഞ്ഞു. നടനും പരാതിക്കാരിയായ നടിയും കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. മയക്കുമരുന്നും മദ്യവും നല്‍കി അര്‍ധബോധാവസ്ഥയില്‍ വിജയ് ബാബു ബലാത്സംഗത്തിന് ഇരയാക്കി എന്നാണ് പരാതിക്കാരി പറയുന്നത്.

അതേസമയം, പ്രശ്‌നങ്ങള്‍ ഇത്ര വഷളായിട്ടും സിനിമാ രംഗത്തെ നിശബ്ദത ഭയപ്പെടുത്തുന്നതാണ് എന്ന് ചൂണ്ടിക്കാട്ടി സിനിമാ രംഗത്തെ പെണ്‍കൂട്ടായ്മയായ ഡബ്ല്യു.സി.സിയും രംഗത്ത് വന്നിട്ടുണ്ട്. ഇതിനിടെ ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി വിജയ് ബാബു ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും എന്ന വിവരവും പുറത്ത് വരുന്നുണ്ട്.