‘പൊന്നിയിന്‍ സെല്‍വന്‍’..! ആരാധകര്‍ കാത്തിരുന്ന വിക്രത്തിന്റെ ലുക്ക് ഇതാ..!!

സിനിമാ പ്രേമികള്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘പൊന്നിയിന്‍ സെല്‍വന്‍’. ഇന്ത്യന്‍ സിനിമാ ലോകം കണ്ട പ്രഗത്ഭരായ താരങ്ങള്‍ ഒന്നിച്ച് എത്തുന്ന സിനിമ എന്ന പ്രത്യേകത തന്നെയാണ് പൊന്നിയിന്‍ സെല്‍വനെ വളരെ ആകാംക്ഷയുണര്‍ത്തുന്ന സിനിമയാക്കി…

സിനിമാ പ്രേമികള്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘പൊന്നിയിന്‍ സെല്‍വന്‍’. ഇന്ത്യന്‍ സിനിമാ ലോകം കണ്ട പ്രഗത്ഭരായ താരങ്ങള്‍ ഒന്നിച്ച് എത്തുന്ന സിനിമ എന്ന പ്രത്യേകത തന്നെയാണ് പൊന്നിയിന്‍ സെല്‍വനെ വളരെ ആകാംക്ഷയുണര്‍ത്തുന്ന സിനിമയാക്കി മാറ്റുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രം ആയി എത്തുന്ന നടന്‍ വിക്രത്തിന്റെ സിനിമിലെ ഫസ്റ്റ്‌ലുക്കാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘ആദിത്യ കരികാലന്‍’ എന്നാണ് വിക്രം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

താരത്തിന്റെ ഈ സിനിമയിലെ ലുക്ക് ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ലൈക്ക പ്രൊഡക്ഷന്‍സ് ആണ് സോഷ്യല്‍ മീഡിയയില്‍ വിക്രം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളായ മണിരത്‌നം സംവിധാനം ചെയ്യുന്ന സിനിമ

എന്ന നിലയില്‍ പ്രഖ്യാപനം മുതല്‍ തന്നെ ആസ്വാദകര്‍ ചര്‍ച്ച ചെയ്യുന്ന സിനിമയാണ് ‘പൊന്നിയിന്‍ സെല്‍വന്‍’. ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആസ്പദമാക്കിയാണ് ഈ സിനിമ

പിറവി എടുക്കുന്നത്. രണ്ട് ഭാഗങ്ങളായി പ്രേക്ഷകരിലേക്ക് എത്താന്‍ പോകുന്ന സിനിമയുടെ ആദ്യ ഭാഗമായ ‘പൊന്നിയിന്‍ സെല്‍വന്‍-1’ 2022 സെപ്റ്റംബര്‍ 30- ന് പ്രദര്‍ശനത്തിനെത്തുമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നത്. വലിയൊരു താരനിര തന്നെ അണിനിരന്ന് എത്തുന്ന ഈ സിനിമ ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. വിക്രമിന് പുറമേ, ജയം രവി, കാര്‍ത്തി,

റഹ്‌മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ഐശ്വര്യാ റായ് ബച്ചന്‍, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി നിരവധി പ്രമുഖരായ നടീ നടന്മാരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എ്ത്തുന്നത്. എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നിര്‍വ്വഹിക്കുന്നത്.